tag:blogger.com,1999:blog-3148943023870667542.post5104812806147501424..comments2023-06-26T16:18:32.222+05:30Comments on തിരമൊഴികള്: എക്സ്പ്രസ്സ് ഹൈവേ : ഈ രാജപാതകള്‍ ആര്ക്കുവേണ്ടിസന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.comBlogger10125tag:blogger.com,1999:blog-3148943023870667542.post-82289251684687500072012-06-15T22:41:46.195+05:302012-06-15T22:41:46.195+05:30എന്റെ പഞ്ചായത്ത് കഴിഞ്ഞ 15 വർഷമായി ഭരിക്കുന്നത് ...എന്റെ പഞ്ചായത്ത് കഴിഞ്ഞ 15 വർഷമായി ഭരിക്കുന്നത് LDF ആണു്. 3 KM ഉള്ള ഒരു Main tar road ആണു അതിലെ 3 ward കൾക്ക് നടുവിലൂടെ പോക്കുന്നത്. KCT എന്ന ഒരു Busഉം ദിവസ്സം 6 പ്രാവശ്യം അതിലൂടെ പോകുന്നൂ. 3 മെമ്പരെന്മാരിൽ 2 പേർ LDF ഉം 1 ആൾ Con ഉം ആണു. കഴിഞ്ഞ 18 വർഷമായി അത് Re Tar ചെയ്തിട്ടില്ല. ഗതികെട്ട് ജനങ്ങൽ മുഖ്യമന്ത്രിയുടെ ആലപ്പുഴ അതാലത്തിൽ അപേക്ഷ നൽകിയപ്പോൾ 10 ലക്ഷം രൂപ ശ്രീ ഉമ്മഞ്ചാണ്ടി അനുവധിച്ചൂ. അപ്പോൾ ഞങ്ങളുടെ (BOT വേണ്ടാത്ത മാതൃകാ പഞ്ചായത്ത് ) മുഖത്ത് ഷേവുചെയ്യാൻ സോപ്പ് തേക്കുന്നമാതിരി 1 KM മിനുക്കി പണി തീർത്തിട്ട് പോയി.ജനം ഒന്തിയും ഇഴഞ്ഞും വികസനത്തെ ശപിച്ചുകൊണ്ടെ ഇപ്പോഴും അതേ റോഡിലൂടെ നടക്കുന്നൂ. പട്ടി കച്ചി തിന്നുകയുമില്ല് പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല്. രണ്ടു കോഴിക്കുഞ്ഞും, കുടിവെള്ളം മലിനമാക്കുന്ന ഒരു കക്കൂസ്സും, ഒരുമുറി വീടും കോളനി തോറും കൊടുക്കുന്നതിനെ യാണു് ഞങ്ങളുടെ നാട്ടിൽ വികസനം എന്നു പറയുന്നത്. ഈ പാർട്ടികൾ ഒറ്റ്ക്ക് കേന്ദ്രം എങ്ങാനം ഭരിച്ചു തുടങ്ങിയാലത്തെ അവസ്തയെ കാൂറിച്ച് ഓർക്കുമ്പോൾ ഭയം തോനുന്നൂ.VANIYATHANhttps://www.blogger.com/profile/10106030500551609681noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-43681429307835326632011-02-07T23:17:21.816+05:302011-02-07T23:17:21.816+05:30സന്തോഷ്
നല്ല ഒരു വിഷയത്തെയാണ് കൈകാര്യം ചെയ്തിരിക...സന്തോഷ്
നല്ല ഒരു വിഷയത്തെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഏത് ശരി ഏത് തെറ്റ് എന്നതിന്ന് ഒരിക്കലും ഒരേ ഒരു അഭിപ്രായം ഉണ്ടാകാന്‍ സാധ്യതത കുറവാണ്. എങ്കിലും എന്റെ ചെറിയ അഭിപ്രായം ഉന്നയിക്കട്ടെ?
ഭൂമി കൈമാറി പണം കിട്ടിയാല്‍ ഉടമസ്ഥന്നു കിട്ടുന്ന പാരിതോഷികം അഥവാ മാര്‍ക്കറ്റ് വില പോരെന്നു പറയുന്നവരോട് ഒരു ചോദ്യം. പണം കൊണ്ടുമാത്രം "മാമു" ഉണ്ണുവാന്‍ കഴിയുമോ? എന്റെ ചെറുപ്പകാലത്ത് കുട്ടനാടും പാലക്കാടും കേരളത്തിന്റെ പത്തായം ആയിരുന്നു. ഇന്ന് പാടങ്ങള്‍ വെറും സ്വപ്നമായി മാറിയിരിക്കുകയാണ്. ഉള്ളതുകൊണ്ട് കൃഷി ചെയ്യാമെന്ന് വെച്ചാല്‍ അതിന്നും പാരകള്‍ സമ്മതിക്കുകയില്ല. അതുകാരണം കൃഷിക്കാര്‍ അനുഭവിക്കുന്ന വേദന ആര്‍ക്കും ഒരു കാര്യമല്ല. കൊച്ചുകേരളത്തില്‍ ഇപ്പോള്‍ 3 അന്താരാഷ്ട്ര വിമാന താവളങ്ങള്‍ ഉള്ളപ്പോള്‍ കണ്ണൂരില്‍ നാലാമത് ഒന്നിന്റെ ആവശ്യം ഉണ്ടോ? അയല്‍ വക്കത്തുള്ള മംഗലാപുരം പോരെ ? ഈ സ്ഥലത്തെ കൃഷിക്ക് വേണ്ടി ഉപയോഗിച്ചാല്‍ എത്ര നന്നായിരുന്നു. വലതു പക്ഷമായാലും ഇടതുപക്ഷമായാലും പാവങ്ങള്‍ എന്നും പാവങ്ങള്‍ അല്ലെങ്കില്‍ പാവകളാണ്. പ്രവാസികളെ മുന്‍ നിര്‍ത്തിയാണ് ഈ പുരോഗമനങ്ങള്‍ക്ക് തിരക്ക് കൂട്ടുന്നതെന്നുള്ള വസ്തുതക്ക് ഒരു പ്രസക്തിയുമില്ല. യാചകര്‍ (vote beggars) അഥവാ politicians എല്ലാവരെയും യാചകര്‍ ആക്കുകയാണ്. ഇത് കേരളത്തിന്റെ മാത്രം അവസ്ഥയല്ല. ഈ അവസ്ഥയില്‍ നിന്ന് മോചനം അടുത്ത കാലത്തൊന്നും ഉണ്ടാകുമെന്നും തോന്നുന്നില്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷിമിക്കുക. സസ്നേഹം ചന്ദ്രശേഖരന്Chandra Sekharan Menonhttps://www.blogger.com/profile/01891531270448909355noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-1601971513342631862011-02-06T21:47:03.264+05:302011-02-06T21:47:03.264+05:30""'നാല്പത്തിയഞ്ച് മീറ്ററില്‍ ഭൂമിയെട...""'നാല്പത്തിയഞ്ച് മീറ്ററില്‍ ഭൂമിയെടുത്താലും മുപ്പത് മീറ്ററില്‍ ഭൂമിയെടുത്താലും പ്രധാന റോഡിന്റെ വീതി പതിനാല് മീറ്ററാണ്. അപ്പോള്‍ പിന്നെ എന്തിനാണ് നാല്പത്തിയഞ്ച് മീറ്റര്‍? ഉദ്ദേശ്യം മറ്റു ചിലതാണ്. ബി.ഒ.ടിക്കാരുടെ ടോള്‍പിരിവ് സുഗമമാക്കുക, പ്രാദേശിക യാത്രക്കാരേയും വാഹനങ്ങളേയും സര്‍വീസ് റോഡിലേക്ക് ഒതുക്കുക. റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരെ സഹായിക്കുക''. ഇതാണ് സത്യം""

എന്ത് സത്യം ..? പ്രധാന റോഡിന്ടെ വീതി പതിനാലു മീറ്റര്‍ ആയിരിക്കെ , മൊത്തം റോഡിന്റെ വീതി 45 മീടര് ആക്കിയാല്‍ , സര്‍വീസ് റോഡുകള്‍ക്കും നടവഴിക്കും ഒക്കെ സ്ഥലം കൂടുതല്‍ കിട്ടും എന്നര്‍ത്ഥം .. അതായത് , പ്രാദേശികമായി ആ സര്‍വിസ് പാത ഉപയോഗിക്കുന്നവരുടെ സൗകര്യം കൂടും എന്നര്‍ത്ഥം .. അല്ലാത്ത അതിവേഗത്തില്‍ വാഹങ്ങള്‍ പോകുന്ന സ്ഥലത്ത് കൂടെ തന്നെ വേണം പാവം സയിക്കില്‍ യാത്രക്കാരനെയും , ഉന്തു വണ്ടിക്കരനെയും പറഞ്ഞയക്കേണ്ടത് എന്നാ നിര്‍ബന്ധം എന്തിനു ..?ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-16106701577789483062011-02-06T15:44:25.058+05:302011-02-06T15:44:25.058+05:30"സ്ഥലമെടുക്കുന്ന പ്രദേശത്തിന്റെ പരിസരത്ത് അവസ..."സ്ഥലമെടുക്കുന്ന പ്രദേശത്തിന്റെ പരിസരത്ത് അവസാനമായി നടത്തിയ സ്ഥലമിടപാടില്‍ കാണിച്ചിട്ടുള്ള വിലയാണ് അക്വയര്‍ ചെയ്യുന്ന സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില."-തെറ്റാണിത്.കേരളത്തെ സംബന്ധിച്ച് ഓരോ വര്‍ഷവും ഓരോ പ്രദേശത്തെയും സ്ഥലവില സര്‍ക്കാര്‍ വിക്ജാപനം ചെയ്യുന്നുണ്ട്.അതാണ് ആ പ്രദേശത്തെ യദാര്‍ത്ഥ മാര്‍കറ്റ് വില.ഈ വിലയെക്കാളും ഉയര്‍ന്ന വിലയിലാണ് കച്ചവടം നടക്കുന്നത്,സ്റ്റാമ്പ്ഡ്യൂട്ടി വെട്ടിക്കുന്നതിനായി ആരും യഥാര്‍ത്ഥ വില കാണിക്കാറില്ല,അത് നിയമ വിരുദ്ധവും ആണ്.സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മാര്‍ക്കറ്റ് വിലയാണ് നഷ്ടപരിഹരമായ് നല്‍കുന്നത്.അല്ലാതെ റിയാല്‍ എസ്റ്റേറ്റ് മാഫിയ സ്രെഷ്ടിക്കുന്ന വിലയല്ല നല്‍കേണ്ടത്.
ടോള്‍ പിരിക്കുന്നതിനായി കമ്പനികളെ അശ്രേയിക്കാതെ സര്‍ക്കാര്‍ ഏറ്റെടുക്കണം.എന്തായാലും ഇത് ഒരിക്കല്‍ ലഭാത്തിലകുമല്ലോ.
"120 കിലോമീറ്റര്‍ വേഗതയില്‍ സുഗമമായി അവരുടെ ആഡംബരകാറുകളില്‍ ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്കും അവിടെനിന്ന് തിരിച്ചും യാത്രചെയ്യാനുള്ള സൗകര്യമാണ്. ഇതിനുവേണ്ടി നാം നല്കുന്ന വിലയാണ് പാവങ്ങളുടെ കിടപ്പാടവും കൃഷിസ്ഥലവും അടങ്ങുന്ന 3218 എക്കര്‍ ഭൂമി!."--ഒരു തരത്തിലും യോചിക്കനകത്ത്ത ഒരു നിഗമനമാണിത്.വിഴിഞ്ഞവും വല്ലര്പടവും,സ്മാര്‍ട്ട് സിറ്റിയും,കണ്ണൂര്‍ വിമാനത്താവളവും പുതിയതായി കേരളത്ത്തിലെക്കെത്ത്തിയ വന്‍ വികസന മുന്നേറ്റമാണ്.ഇതും ഇനിയും വരാനിരിക്കുന്ന എത്രയോ പദ്ധതികള്‍ ?. ഇതൊരു വികസനത്ത്തിന്റ്റെയും അടിസ്ഥാനം സഞ്ചരയോഗ്യതയാണ്.ഇന്നത്തെ കേരളത്തിലെ ദേശിയപാതകളായ 47 ന്റേയും 17 ന്റേയും റോഡിന്റ്റെ അവസ്ത്ഥ ചിലയിടങ്ങളില്‍ പരിതപകരവുമാണ്.കൊച്ചിയില്‍ നിന്നും തൃശ്ശൂരില്‍ വരെ ഹൈവയില്‍ ഒന്നുപോയി നൊക്കു,ഹൈവ റോഡു പത്ത് മീറ്ററില്‍ കുറവില്‍ ഒതുങ്ങുന്ന എത്രയോ സ്ഥലങ്ങളുണ്ട്.45 മീറ്റര്‍ വീതിയില്‍ ഇപ്പോള്‍ വികസിപ്പിച്ചാല്‍ പിന്നീടു ഇതിനെക്കുറിച്ച് ആലോചിക്കേണ്ട, അല്ലെങ്കില്‍ ഒരു പതിനഞ്ചു വര്‍ഷത്തിനു ശേഷം വേണ്ടും ആലോചിക്കേണ്ടി വരും.ആഡംബരകാറുകള്‍ മാത്രമല്ല,എത്രയോ വാഹനങ്ങള്‍ക്കാണ് ഇത് അശ്വസമാകുക. ആഡംബരകാറുകളെ ഓര്‍ത്തു നമ്മള് ദുഖിക്കേണ്ട.മുതലാളിമാര്‍ വന്നാലെ തൊഴിലാളികള്‍ക്ക് നിലനില്‍പ്പുള്ളൂ,പക്ഷേ മുതലാളിമാരെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണം എന്നു മാത്രം. കുടിയിറക്കപ്പെടുന്ന ജനങ്ങളുടെ പുനരധിവാസമാണ് സര്‍ക്കാര്‍ ആദ്യം ചിന്ത്തിക്കേണ്ടത്.മാത്രമാല്‍ വാഹനങ്ങളുടെ വേഗത സംഭാന്ധിച്ചു പുനരലോചിക്കണം .മറ്റുള്ളതൊക്കെ നല്ലത് തന്നെ,അല്ലെങ്കില്‍ ഒരു വികസനവും ഞങ്ങള്‍ക്ക് വേണ്ട എന്നു വിചാരിച്ചു മിണ്ടാത്തിരിക്കണം,ഒരിക്കലും ദുഖിക്കാതെ.
ഇടക്കിടെ ഓവര്‍ ബ്രിഡജുകള് പണിതാല്‍ കല്നടക്കാര്ക്ക് സുരക്ഷിതമായി പോകാം.
ജനകീയ റോഡുകളുടെ സ്ഥിതി മെച്ചമാക്കാന്‍ അതതു ഭരണ സംവിധാനങ്ങള്‍ ശേമിക്കണം,അതതു പഞ്ചായത്തുകള്‍,നഗരസഭകള്‍ ,കോര്പരെഷനുകള്,MLA ,MP ഇവരെല്ലാം സ്രെമിച്ചാല്‍ ഈ സ്തിഥി മാരും.അല്ലാതെ ഇതെല്ലാം കരള സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ മാത്രമായി ചെയ്യണ്ടാതല്ല.
"ശാസ്ത്രീയമായ രീതിയില്‍ നമ്മുടെ ഗതാഗത സംവിധാനത്തെ പരിഷ്കരിക്കാനുള്ള തികച്ചും ജനാധിപത്യപരമായ ഒരു സംവിധാനം നമുക്കുവേണം."-ഇതാണ് നാടിനാവശ്യം .തീര്‍ത്തും യോചിക്കുന്നു..പ്രശ്നങ്ങള്‍ പലതുണ്ടാകും,അതിനെല്ലാം ശാശ്വതമായ പരിഹാരമാണ് വേണ്ടത്,അല്ലാതെ നുറയിരം ബുദ്ധിമുട്ടുകള്‍ പറഞ്ഞു നശിപ്പിക്കരുത്.

സസ്നേഹം ;
തട്ടയില്‍.കണ്ണന് തട്ടയില്‍https://www.blogger.com/profile/16247157251315893002noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-66736194306749272582011-02-06T12:03:00.306+05:302011-02-06T12:03:00.306+05:30നമ്മുടെയൊക്കെ മനസ്സിൽ നല്ല റോഡുകൾ പണക്കാർക്ക് വേണ...നമ്മുടെയൊക്കെ മനസ്സിൽ നല്ല റോഡുകൾ പണക്കാർക്ക് വേണ്ടിയാണ് പണിയുന്നത്, വികസനം കൊണ്ടുവരുന്നത് ഭുമാഫിയക്കുവേണ്ടിയാണ്, ഇതുമല്ലെങ്ങിൽ രാഷ്ട്രീയ കണക്കുകൾ തീർക്കുവാൻ വികസനത്തിനെതിരെ സമരം ചെയുക അല്ലെങ്ങിൽ സമരക്കാരെ നേരിടാതെ (അടിച്ചൊതുക്കലല്ല) വികസനം തന്നെ വേണ്ടെന്ന് വെയ്ക്കുക. വാചക കസ്സർത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുക. എത്ര നാൾ നാം ഇങ്ങനെ മുന്നോട്ട് പോകും. മുംബൈയിൽ വീമാനമിറങ്ങി രണ്ട് നാൾ കഴിഞ്ഞ് നാട്ടിൽ കാൽ കുത്തിയിരുന്ന പഴയകാല പ്രവാസികളോട് ചോദിച്ച് നോക്കുക, നെടുമ്പാശ്ശേരി എയർപ്പോർട്ട് ശരിയോ തെറ്റോ? കരുണാകരനിൽ നിന്ന് ശർമ്മ വല്ലതു പഠിച്ചുവോ?

http://georos.blogspot.com/2010/05/blog-post_27.htmlഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-17298046409307691212011-02-06T07:13:11.735+05:302011-02-06T07:13:11.735+05:30ക്ഷമിക്കണം. നിര്‍മല പറയുന്നതില്‍ ചെറുതല്ലാത്ത പിഴവ...ക്ഷമിക്കണം. നിര്‍മല പറയുന്നതില്‍ ചെറുതല്ലാത്ത പിഴവുകള്‍ ഉണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൂടി ഒന്ന് പോയി നോക്കണം. ഇത് എട്ടു ലെയ്ന്‍ എക്സ്പ്രസ് ഹൈവേ അല്ല; അത് കൊണ്ട് തന്നെ ഇത്തരം റോഡുകളില്‍ ആരും മുറിച്ചു കടക്കുന്നില്ല എന്ന് പറയുന്നത് വിവരക്കേടാണ്. (ഞാന്‍ പോലും കടന്നിട്ടുണ്ട് പലയിടത്തും പല തവണ.)

ഇത് ജനങ്ങളില്‍ ഭീതി വളര്‍ത്താന്‍ ഉള്ള ഓരോരോ തന്ത്രങ്ങള്‍.നിര്‍മല സീബ്രാ ലൈന്‍ ഇല്ലാത്ത സ്ഥലത്ത് കൂടി ജീവിതത്തില്‍ റോഡ് ക്രോസ് ചെയ്തിട്ടില്ലേ?

രണ്ട് - നൂറ്റി ഇരുപതു കി. മീ. വേഗം ഒന്നുമല്ല കാര്യം. ട്രാഫിക് ബ്ലോക്ക് ഇല്ലാതെ, എതിര് വശത്തു നിന്ന് വാഹനങ്ങള്‍ വരാതെ, അപകടങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള യാത്രയാണ്. ഭാവിയില്‍ റോഡിന്റെ വീതി ഇനിയും കൂട്ടണം എന്ന് തോന്നിയാല്‍ ഈ സര്‍വീസ് റോഡുകള്‍ക്ക് വേണ്ടിയും മറ്റും എടുത്ത സ്ഥലം ഉപയോഗപ്പെടുത്തെണ്ടിയും വരും. മുകളില്‍ ബുള്ളറ്റ് ട്രെയിനൊന്നും വരുന്നില്ലെങ്കില്‍ നാലര മീറ്റര്‍ മീഡിയനും. അന്ന് ജനസാന്ദ്രത പിന്നെയും കൂടുന്ന കാലത്ത് വീണ്ടും ഒരു ഭൂമി അക്വിസിഷന്‍ സാധ്യമായ കാര്യമാണോ? ദയവായി എല്ലാ വശങ്ങളും ചിന്തിചു വേണം ഇത്തരം തിയറികള്‍ രൂപവല്‍ക്കരിക്കാന്‍.ശാശ്വത് :: Saswath S Suryanshhttps://www.blogger.com/profile/17941439984313213168noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-24343191594977686072011-02-06T02:50:56.343+05:302011-02-06T02:50:56.343+05:30വികസനം എന്ന സങ്കല്പം ഉരുവം കൊള്ളേണ്ടത് സമൂഹത്തില...വികസനം എന്ന സങ്കല്പം ഉരുവം കൊള്ളേണ്ടത് സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ള ജന സാമാന്യത്തിന്റെ ജീവിത നിലവാരത്തില്‍ അതെന്തു മാറ്റം ഉണ്ടാക്കുമെന്ന പ്രാഥമിക താത്പര്യത്തില്‍ നിന്നുമാവണം.
സാധാരണക്കാരന്റെ മുതുകില്‍ ചവിട്ടിക്കൊണ്ടാകരുത് വികസന മാതൃക സൃഷ്ടിക്കേണ്ടത്. വികസനങ്ങള്‍ക്ക് വേണ്ടി കുടിയിരക്കപ്പെടുന്നവരെ അര്‍ഹമായ രീതിയില്‍ പുനരധിവസിപ്പിക്കേണ്ട ബാദ്ധ്യതയില്‍ നിന്നും ഒരു കാലത്തും ഒരു സംവിധാനവും പിറകോട്ടു പോകരുത്. അവരെ പരിഗണിക്കുകയും അവരെയും കൂടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും വേണം. അവരുടെ ത്യാഗത്തെ, അദ്ധ്വാനത്തെ മൂലധനമായി കണ്ടു കൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളുടെ സഹകാരികളാക്കുകയും വേണം.

ചുരുക്കത്തില്‍ ജനതയുടെ ക്രയ ശേഷി
വര്‍ദ്ധിപ്പിക്കുകയും അവരുടെ ചലനാത്മകതയ്ക്ക് വേഗത കൂട്ടുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലൂടെ അവരോടു നീതി പുലര്‍ത്തുകയും വികസനത്തിന്റെ യഥാര്‍ത്ഥ താത്പര്യത്തെ ഉയര്‍ത്തുകയുമാണ് ബന്ധപ്പെട്ട അധികാരികള്‍ ചെയ്യേണ്ടത്. രാജ്യത്തെ ഏതൊരു വിഭവത്തിലും രാജ്യത്തധിവസിക്കുന്ന ഏതൊരു പൗരനും തുല്യാവകാശം വക വെച്ച് നല്‍കുകയും അത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുകയും വേണം. ഉപഭോക്താവിലെന്ന പോലെ പ്രയോക്താവിലും ഇത് പാലിക്കപ്പെടെണ്ടതുണ്ട്. അല്ലാത്തവയെ കേവല ന്യൂനപക്ഷത്തിന്റെ താത്പര്യ സംരക്ഷണത്തിന് മാത്രം എന്നെ കരുതാനൊക്കൂ....!!!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-71372471600114823952011-02-05T22:45:42.630+05:302011-02-05T22:45:42.630+05:30എക്സ് പ്രസ്സ് ഹൈവെയെ കണ്ണടച്ച് എതിർക്കുന്നതിനോട് യ...എക്സ് പ്രസ്സ് ഹൈവെയെ കണ്ണടച്ച് എതിർക്കുന്നതിനോട് യോജിപ്പില്ല.അനുയോജ്യമായ ഗതാഗത സൌകര്യമില്ലെങ്കിൽ വികസനം വരില്ലെന്ന പച്ചയായ യാഥാർത്ഥ്യം നാം തിരിച്ചറിയണം. അതോടൊപ്പൊം, പകരം ഒരു സംവിധാനമൊരുക്കാതെ പാവങ്ങളുടെ കിടപ്പാടവും കൃഷിസ്ഥലവും ഏറ്റെടുത്ത് അവരെ വഴിയാധാരമാക്കുന്ന സർക്കാരിന്റെ ചെയ്തികളോടും യോജിക്കാനവില്ല.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-71267355206270385842011-02-05T19:45:36.963+05:302011-02-05T19:45:36.963+05:30മുതലാളിക്ക് വേണ്ടി എല്ലാം സ്വകാര്യവത്കരിക്കുക എന്ന...മുതലാളിക്ക് വേണ്ടി എല്ലാം സ്വകാര്യവത്കരിക്കുക എന്നതാണ് ഇപ്പോഴത്തെ രീതി.
പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങിയും ഉപഭോഗം കുറച്ചും മുതലാളിയുടെ ലാഭം കുറക്കുക.ജഗദീശ്.എസ്സ്http://mljagadees.wordpress.comnoreply@blogger.comtag:blogger.com,1999:blog-3148943023870667542.post-65826844022978748692011-02-05T19:11:43.331+05:302011-02-05T19:11:43.331+05:30വായിച്ചും കേട്ടും അറിഞ്ഞ കാര്യങ്ങളെ മാത്രം മുന്നി...വായിച്ചും കേട്ടും അറിഞ്ഞ കാര്യങ്ങളെ മാത്രം മുന്‍നിര്‍ത്തി സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങളോട് പ്രഖ്യാപിക്കുന്ന ഐക്യദാര്‍ഢ്യം മാത്രമാണ് ഈ ലേഖനം. വസ്തുതകള്‍ ഒരു പക്ഷെ ഇതിനുമപ്പുറം പലതുമാകാം. കൂടുതല്‍ അറിയാനും പഠിക്കാനും ചര്‍ച്ച ചെയ്യാനുമായി ഇതിവിടെ പോസ്റ്റുന്നു. തെറ്റുകള്‍ തിരുത്തി മുന്നോട്ട് കൈപിടിക്കേണ്ടത് ബഹുമാന്യ വായനക്കാരാണ്.സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.com