2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

മേഘശിലയിലെ ചില കാവ്യ ചിത്രങ്ങള്‍


പ്രവാസ ജീവിതത്തിന്‍റെ നോവും നിലവിളികളും, കൊച്ചു വര്‍ത്തമാനങ്ങളുടെ ശീലുകളും വാക്കുകളില്‍ വിതറി കവിതയെ ഒന്നു മൂപ്പിച്ചെടുക്കുകയാണ്‌ പല ബ്ളോഗ്ഗു കവികളുടേയും ഒരു രീതി. ഒരുപാടുതവണ പറഞ്ഞു പറഞ്ഞ്‌ അരഞ്ഞു തീര്‍ന്ന് പല്ലിടുക്കില്‍ പറ്റിപ്പിടിച്ച വാക്കുകളെ സ്വന്തം നാവുകൊണ്ട്‌ തോണ്ടി സ്വന്തം ആമാശയത്തില്‍ കബറടക്കി അവര്‍ അവരുടെ സര്‍ഗ്ഗാത്മക വിശപ്പ്‌ ശമിപ്പിക്കുന്നു. ജോലിക്കാരിയായ നഗരത്തിലെ ഒരു വിട്ടമ്മ തന്‍റെ കുഞ്ഞിനെ അടുത്തുള്ള ബേബി കെയര്‍ സെന്‍ററില്‍ കൊണ്ടിട്ട്‌ ഒമ്പതു മണിയുടെ ബസ്സുപിടിക്കാനോടുന്നതുപോലെ ബ്ളോഗ്ഗുകളില്‍ കവികള്‍ സമയാസമയങ്ങളില്‍ കവിതകള്‍ പോസ്റ്റുന്നു. പോസ്റ്റു ചെയ്തതിനു പിന്നാലെ മധുര മൊഴികളായി വരുന്ന കപടവായനകളാണ്‌ വീണ്ടും എഴുതാനുള്ള ഇവരുടെ ഇന്ധനം. ഇത്തരം കമന്‍റുകളുടെ പെരുമഴയില്‍ നിന്ന് കുറച്ചു നല്ല പൊടിപ്പുകളെ - മലയാളത്തിന്‌ ഒരു മുതല്‍ക്കൂട്ടായേക്കാവുന്ന കുറച്ചു നല്ല പ്രതിഭകളെ തിരഞ്ഞെടുത്ത്‌ അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമമാണ്‌ ഇവിടെ നടത്തുന്നത്‌.

മലയാള കവിതയെ കടുത്ത പാരമ്പര്യ നിഷേധത്തിന്‍റെ പാതയില്‍ കൊണ്ടെത്തിച്ച പലകവികളും രംഗം വിട്ടുകൊണ്ടിരിക്കുന്നു. ഈയടുത്തകാലത്ത്‌ സമകാലിക മലയാളം വാരികയില്‍ രാജേന്ദ്രന്‍ എടത്തുംകര ഇങ്ങിനെ എഴുതിക്കണ്ടു "കാഷായക്കുറിപ്പടിപോലെ ആശയങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കുത്തി നിറച്ച്‌, അവ തമ്മില്‍ കഴിഞ്ഞ ജന്‍മത്തില്‍പോലും ഒരു ബന്ധമുണ്ടായിരുന്നില്ല എന്ന മട്ടില്‍ വായില്‍ തോന്നിയത്‌ എഴുതിവച്ച്‌ ഏതെങ്കിലും ഒന്നോ രണ്ടോ പ്രതീകം വിശ്വേത്തര കാവ്യതേജസ്സാണെന്ന മട്ടില്‍ അവതരിപ്പിക്കുന്ന പൊട്ടക്കവിതകളാണ്‌ ഇന്ന്‌ മലയാളത്തില്‍ എഴുതുന്നവരില്‍ തൊണ്ണൂറ്‌ ശതമാനവുമെന്ന്‌ തിരിച്ചറിഞ്ഞ്‌ ചങ്കുപൊട്ടി നില്‍ക്കുകയാണ്‌"

മുന്‍വിധികളും ഒരിക്കലും മാറാത്ത സംവേദന ശീലങ്ങളുടേയും പരിസരത്തുനിന്നും വരുന്ന ഒരാളുടെ ജല്‍പനങ്ങള്‍ എന്നു പറഞ്ഞ്‌ പുതുകവികള്‍ക്ക്‌ ഈ പ്രതിഷേധ വാക്കുകളെ തള്ളിക്കളയാനാവുമായിരിക്കാം. പക്ഷെ മലയാള കാവ്യലോകത്ത്‌ ഉത്തരാധൂനികതയുടെ പേരില്‍ സ്ഥിരമായി ഉല്‍പാദിപ്പിക്കപ്പെടുന്ന കാവ്യമാലിന്യങ്ങളെ നമ്മള്‍ എവിടെക്കൊണ്ട്‌ സംസ്ക്കരിക്കും. ഇന്ന്‌ വിരലിലെണ്ണാവുന്ന മുന്‍നിരക്കവികളെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാ കവികളും സ്വീകരിക്കുന്നത്‌ ആഖ്യാനത്തിന്‍റെ ചില പൊതു മാതൃകകളാണ്‌. എവിടെയൊക്കെയോ വരികളില്‍ ഒളിപ്പിച്ച ചില "സര്‍പ്രൈസ്‌ ഇമേജു"കള്‍ ചില അപ്രതീക്ഷിത ട്വിസ്റ്റുകള്‍..കഴിഞ്ഞു...

പുതുകവിതയുടെ ആഖ്യാന പരിസരങ്ങള്‍

പുതുകവിതയുടെ നിദാനം മറ്റേതൊരു കലാസൃഷ്ടിയും പോലെ ജീവിതം തന്നെയാണ്‌. കവിത ജീവിതത്തിന്‍റെ സത്യസന്ധമായ ആവിഷ്ക്കാരമാണ്‌ തികഞ്ഞ സത്യസന്ധതയാണ്‌ പുതുകവിതയുടെ ആഖ്യാനതന്ത്രം. വാക്കുകളെ വളരെ സത്യസന്ധവും വച്ചുകെട്ടുകളും ആടയാഭരണങ്ങളുമില്ലാതെ ആവിഷ്ക്കരിക്കുക എന്നതിലാണ്‌ പുതുകവികളുടെ ശ്രദ്ധ. പുതുകവിതയെ വായിക്കുന്ന വായനക്കാരനും അവന്‍റെ ധൈഷണിക ജീവിതത്തോട്‌ തികഞ്ഞ സത്യസന്ധത ആവശ്യമാണ്‌. പുതുകവിത വായനക്കാരനെ കാത്തിരിക്കുന്നത്‌ ഷുഗര്‍കോട്ടു ചെയ്ത വൈറ്റമിന്‍ ഗുളികകളുമായല്ല മറിച്ച്‌ അശാന്തി നിറഞ്ഞ ഈ ലോകത്തിന്‍റെ നിസംഗമായ വൈകാരിക വിരക്തികളും പ്രചണ്ഡമായ വേഗവും തീര്‍ക്കുന്ന നിലവിളികളുമായാണ്‌. നഗരത്തിലെ ചേരികളില്‍ തകരപ്പാട്ടയും, പ്ളാസ്റ്റിക്ഷീറ്റുമുപയോഗിച്ച്‌ കെട്ടുന്ന "ചോപ്പടകള്‍" (കുടിലുകള്‍) പോലെ ഉപയോഗിച്ച്‌ തേഞ്ഞ വക്കുപൊട്ടിയ വാക്കുകള്‍ കൊണ്ട്‌ അവന്‍ അവന്‍റെ കവിത നിര്‍മ്മിക്കുന്നു. അതുകൊണ്ട്‌ തന്നെ പുതുകവിത ജീവിതത്തോടുള്ള വളരെ സ്വാഭാവികമായ പ്രതികരണമാണ്‌. മലയാളിക്കും മലയാള ഭാഷയ്ക്കാകമാനവും സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം പുതുകവിതയ്ക്കും സംഭവിക്കുന്നത്‌ ഇതുകൊണ്ടു കൂടിയാണ്‌. ഈ കാലഘട്ടത്തിന്‍റെ ഉല്‍പന്നമാവാതെ ഒരു കാലഘട്ടത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള മേധാ ശക്തി പുതുകവികള്‍ക്ക്‌ ഇന്ന്‌ അത്യാവശ്യമാണ്‌. പുതുകവികള്‍ ഈ കാലത്തിന്‍റെ ഇരകളാണ്‌. കവിതയില്‍ വൃത്താധിപത്യവും മണിപ്രവാളത്തിന്‍റെ പൊട്ടും പൊടിയും വിതറി കിടന്നിരുന്ന ഒരു കാലഘട്ടമല്ല ഇന്നുള്ളത്‌. മാത്രമല്ല ചരിത്രബോധം ഒരു പൊതു ബോധമായി ഇന്നത്തെ എഴുത്തുകാരില്‍ കാണാനാവില്ല. ചരിത്രം ഇന്നത്തെ തലമുറയ്ക്ക്‌ ഉറങ്ങിക്കിടക്കുന്ന ഡാറ്റാബാങ്കാണ്‌. പുതു തലമുറ ഇന്ന്‌ ചരിത്രത്തെ വായിക്കുന്നത്‌ കാലത്തിന്‍റെ പാദമുദ്രകളായല്ല സെര്‍ച്ച്‌ ബാറില്‍ കൊടുക്കുന്ന വിവരങ്ങള്‍ക്കനുസരിച്ച്‌ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്ന "ഇന്‍ഫര്‍മേഷന്‍സ്‌" (വിവരങ്ങള്‍) ആയാണ്‌. ഈ ഉത്തരാധൂനിക ജീവിതത്തിന്‍റെ ജീവിത പരിസരത്തെ ഡോ. രാധിക സി. നായര്‍ "സമകാലിക സാഹിത്യ സിദ്ധാന്തം ഒരു പാഠപുസ്തകം" എന്ന്‌ അവരുടെ കൃതിയില്‍ ഇങ്ങിനെ നിര്‍വ്വചിക്കുന്നു "വസ്തുക്കള്‍ക്കും ദൃശ്യങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വളരെയേറെ പ്രാധാന്യം കൈവന്നിട്ടുള്ളതാണ്‌ ഇപ്പോഴത്തെ ജീവിതം. സിനിമ, ടി. വി., പത്രമാസികാദികള്‍, പോസ്റ്ററുകള്‍, ആകര്‍ഷകമായ പായ്ക്കറ്റുകള്‍, ടെലിവിഷന്‍ പരസ്യങ്ങള്‍, കൂറ്റന്‍ വഴിപ്പരസ്യങ്ങള്‍, ടീ ഷര്‍ട്ടുകള്‍, കമ്പ്യൂട്ടറുകള്‍, വീഡീയോ ഗെയ്മുകള്‍, ഇന്‍റര്‍നെറ്റ്‌.. അങ്ങിനെ നീളുന്നു ഈ കാഴ്ച്ചവട്ടം. പലര്‍ക്കും സ്വന്തം ക്യാമറകളുണ്ട്‌. സമ്പന്നരായ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക്‌ ടെലിവിഷനില്‍ ഘടിപ്പിക്കാവുന്ന വീഡിയോ ഗെയിമുകള്‍ സമ്മാനിക്കുന്നു. സാങ്കേതിക രംഗത്താവട്ടെ ഗര്‍ഭസ്ഥ ശിശുവിനെ കാണാവുന്ന, ആണ്‍പെണ്‍ വ്യതാസം തിരിച്ചറിയാവുന്ന സമ്പ്രദായങ്ങളുണ്ട്‌. ശിശുവിന്‍റെ ജനനാന്തരച്ചടങ്ങുകളും മുതിര്‍ന്നവരുടെ മരണാനന്തര ചടങ്ങുകളുമെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നതും പതിവായിക്കഴിഞ്ഞു. പരസ്യങ്ങളുടെ ഭാഷ നിത്യ ജീവിതത്തിലെ പ്രയോഗങ്ങളിലും സാഹിത്യത്തിലും സിനിമയിലുമൊക്കെ പ്രവേശിച്ചു കഴിഞ്ഞു. മാധ്യമങ്ങളുടെ പ്രാധാന്യം അത്രയേറെയാണ്‌ ഇന്ന്‌ നമ്മുടെ ജീവിതത്തില്‍"

പാരമ്പര്യത്തിന്‍റെ ഏതു നേര്‍നൂലാണ്‌ ഈ ജീവിത പരിതോവസ്ഥയെ കെട്ടുപിണഞ്ഞു കിടക്കുന്നത്‌..!!?? ജീവിതത്തിന്‍റെ ഈ മായക്കാഴ്ച്ചയില്‍ പുതുകവി അവന്‍റെ ഹൃദയത്തിന്‍റെ സത്യസന്ധതയെ, പവിത്രത നശിക്കാത്ത വാക്കിനെ - കവിതയെ, മുങ്ങിയെടുത്ത്‌ വായനക്കാരന്‌ മുലപ്പാലുപോലെ ചുരത്തികൊടുക്കുകയാണ്‌. "മലരണിക്കാടുകള്‍..." തിങ്ങിവിങ്ങിയ വായനയുടെ കാല്‍പനിക ലോകത്തെ വളരെ ദൂരെ എറിഞ്ഞുകൊണ്ട്‌ വേണം ഒരു വായനക്കാരന്‍ പുതുകവിതയെ സമീപിക്കാന്‍. ഒരു കുഞ്ഞിന്‍റെ ഉടലിന്‍റെ നഗ്നത പോലെ ചുണ്ടില്‍ പാല്‍മണം മാറാത്ത കവിതയെ വായനക്കാരന്‍ തേടിപ്പിടിച്ചു കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും വേണം. പല മുന്‍നിര കവികളുടെ പൊട്ടും പൊടിയും കവര്‍ന്ന്‌ കവിതാ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന കള്ള നാണയങ്ങളെ ഗാലറിയുടെ പിന്നോട്ട്‌ ഓടിക്കണം. അവര്‍ കവിത എന്താണെന്ന്‌ ആദ്യം പടിക്കട്ടെ. മണ്ണിന്‍റെ ഉഷ്ണത്തില്‍ നിന്ന്‌ ഉയിരെടുക്കുന്ന നീരാവി ഖനീഭവിച്ച്‌ മേഘങ്ങളാവുകയും വീണ്ടും ഘനീഭവിച്ച്‌ മഴയാവുകയും ചെയ്യുന്നതുപോലെ തികച്ചും ജൈവീകമായ, സത്യസന്ധമായ ഒരു പ്രതിഭാസമാണ്‌ സര്‍ഗ്ഗത്മകത എന്ന സത്യം ഈ കാവ്യ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന കപട കവിതാ ഫാക്ടറികളുടെ ഉടമകള്‍ മനസ്സിലാക്കട്ടെ...

തിരഞ്ഞെടുത്ത മൂന്നു കവിതാ ബ്ളോഗ്ഗുകള്‍

ആത്മാവിന്‍റെ പ്രകാശം വിതറുന്ന ബ്ളോഗ്ഗുകളില്‍ നിന്ന്‌ മൂന്നു ബ്ളോഗ്ഗുകളെ തിരഞ്ഞെടുത്തത്‌ തികച്ചും അനായാസമായിത്തന്നെയാണ്‌. കവിതയെഴുത്തില്‍ രണ്ടുതരം വിഭജനങ്ങള്‍ മാത്രമെ ഇപ്പോള്‍ തല്‍ക്കാലം ബൂലോകത്ത്‌ നിലവിലുള്ളൂ. ഒന്ന്‌ നിലവാരമുള്ള കവിതകളും നിലവാരം കുറഞ്ഞ കവിതകളും. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട മൂന്നു കവികളില്‍ ബ്ളോഗ്ഗ്‌ കവിതാലോകം ഒതുങ്ങിപോകുന്നു എന്ന്‌ ദയവുചെയ്ത്‌ ആരും വിചാരിക്കരുത്‌. സമയവും സ്ഥലപരിമികളും കൊണ്ട്‌ ഈ മൂന്നു പേരുടെ കവിതകളുമായി മാത്രം സംവദിക്കാന്‍ ഇവിടെ ശ്രമിക്കുന്നു എന്നു മാത്രം. ഇവര്‍ സ്വന്തമായി ഒരിടം കവിതയില്‍ സൃഷ്ടിക്കുകയും അതില്‍ ഒതുങ്ങി കൂടുകയും ചെയ്യുന്നവരാണ്‌. ഈ മൂന്നു പേരില്‍ ചിലര്‍ തന്‍റെ പ്രതിഭയുടെ ശക്തിയെ, ഊര്‍ജ്ജത്തെ തന്‍റേടത്തോടെ വലിച്ചു പുറത്തിടുന്നതിനു പകരം ബ്ളോഗ്ഗെഴുത്തിലെ നിലവാരം കുറഞ്ഞ കമന്‍റു സംസ്കാരത്തിന്‍റെ ഇരകളായി വെറും യുണീകോഡ്‌ അക്ഷരപ്പെയ്ത്തുകള്‍ നടത്തി അമര്‍ത്തി പഴുപ്പിച്ച്‌ കവിതയുടെ ഞാറ്റുവേല ആഘോഷിക്കുന്നവരാണ്‌. ബ്ളോഗ്ഗിലെ കവിതകളെക്കുറിച്ച്‌ ആഴത്തിലൊരു പഠനമാണ്‌ ഞാന്‍ ഉദ്ദേശിച്ചിരുന്നത്‌ നിര്‍ഭാഗ്യവശാല്‍ കൈയ്യിലെടുക്കുമ്പോഴേക്കും പൊടിഞ്ഞുപോകുന്ന ഇതിലെ പലകവിതകളും എന്നെ ഇതൊരു വലിയ അത്യാഹിതമാകുമെന്ന്‌ ഓര്‍മ്മിപ്പിച്ചു. മേഘങ്ങളില്‍ നട്ട മഴച്ചെടികള്‍ പെയ്തു തെളിയുന്നപോലെ... ചിലപ്പോള്‍ നീര്‍ക്കുമിളകള്‍ പോലെ.... ശരത്കാലത്തിലെ മാറിക്കൊണ്ടിരിക്കുന്ന മേഘശില്‍പങ്ങള്‍ പോലെ... ചെറിയ ചെറിയ വിസ്മയങ്ങള്‍.. ചെറിയ ചെറിയ അനുഭൂതികള്‍ .. ചിലപ്പോള്‍ ഒറ്റ മൌസ്ക്ളിക്കില്‍ പൂട്ടി വെയ്ക്കാനാവാത്ത വേദനയുടെ, നിസംഗതയുടെ വായനാനുഭവങ്ങള്‍ ഈ കവിതകള്‍ സമ്മാനിച്ചു. ഇതിലെ ചില കവിതകളില്‍ വലിയ കനം തോന്നിയില്ലെങ്കിലും കനമുള്ള കവിതകളുടെ മുഴുവന്‍ ഊര്‍ജ്ജവും ഊറ്റിയെടുക്കാന്‍ കഴിയാതെ പോയ ചില സന്ദര്‍ഭങ്ങള്‍ ഇവിടെ ഈ കവിതകള്‍ പഠിക്കുമ്പോള്‍ എനിക്കുണ്ടായി. അത്‌ എന്‍റെ ഒരു പരിമിതിയായി ഞാന്‍ മനസ്സിലാക്കുന്നു. താഴെ പറയുന്ന മൂന്നു കവികളെയാണ്‌ ഞാന്‍ പഠിക്കാന്‍ ശ്രമിച്ചത്‌.

ഒന്ന്: ഒപ്പരം, രചയിതാവ്‌: റഫീക്ക്‌, ലിങ്ക്‌: www.umbachy.blogspot.com/
രണ്ട്‌: പച്ച, രചയിതാവ്‌: സെറീന, ലിങ്ക്‌: www.herberium.blogspot.com/
മൂന്ന്: രാപ്പനി, ടി. പി. അനില്‍ കുമാര്‍, ലിങ്ക്‌: www.raappani.blogspot.com/

ഒപ്പരം - ഉമ്പാച്ചി

സമകാലീന സാഹിത്യ ജീവിതത്തിന്‌ ഒപ്പം നടക്കുന്നവയാണ്‌ ഒപ്പരം എന്ന റഫീക്കിന്‍റെ ബ്ളോഗ്ഗിലെ കവിതകള്‍. അസാധാരണവും സത്യസന്ധവുമായ ഒരു ഭാഷയാണ്‌ റഫീക്കിന്‍റെ കൈമുതല്‍. ആത്മാവിന്‍റെ ആര്‍ദ്രസ്വരങ്ങളെ വരികളില്‍ വളരെ തന്‍മയത്തോടെ സന്നിവേശിപ്പിക്കാന്‍ റഫീക്കിന്‍റെ ആഖ്യാനത്തിനു കഴിയുന്നു. അതുകൊണ്ടുതന്നെ സമകാലീന മലയാളം കവിത ബ്ളോഗ്ഗുകളില്‍ നിന്ന് റഫീക്കിന്‍റെ ബ്ളോഗ്ഗിന്‌ വേറിട്ട ഒരു ഇടം കാത്തു സൂക്ഷിക്കാനാകുന്നു. താന്‍ ജീവിക്കുന്ന തനി നാടന്‍ ഗ്രാമപ്രദേശത്തിന്‍റെ, മുറ്റത്ത്‌ ഓടി നടക്കുന്ന വെയിലിന്‍റെ ആഖ്യാനം സ്വന്തം കവിതകളില്‍ അതി വിദഗ്ദമായി പുനഃസൃഷ്ടിക്കുന്നു.

ഇപ്പോഴും
നിരത്തിലിറങ്ങി
അടുത്ത ബസ്സിന്‌
പോയാലോ എന്നു നില്‍പാണ്‌
അങ്ങാടി,

അടിപിടിയുണ്ടാക്കിയും
തീവച്ചും
നോക്കിയതാണ്‌
എന്നിട്ടും
എങ്ങും
പോയിട്ടില്ല
ഇതു വരെ...
___________തിരുവള്ളൂര്‌

തികച്ചും സാധാരണമായ ജീവിത പരിസരങ്ങളില്‍ നിന്നും കണ്ടെടുക്കുന്ന ബിംബങ്ങളിലൂടെ വിരിയിച്ചെടുക്കുന്ന ആഖ്യാന ശില്‍പം ഏറെ പരീക്ഷിക്കപ്പെട്ടതും കൊണ്ടാടപ്പെടുന്നതുമായ ഒന്നാണ്‌. പക്ഷെ റഫീക്കിനെ വേര്‍തിരിച്ചു നിര്‍ത്തുന്നത്‌ കവിതയുടെ പ്രമേയ സാധ്യതകളെ ചൂഷണം ചെയ്യുന്ന വൈഭവം കൊണ്ടാണ്‌. ചുരുക്കം ചില കവിതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍. വെറും വിസ്മയങ്ങള്‍ ജനിപ്പിക്കുന്ന ഒറ്റ ബിംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന വരിമുറിക്കവിതകളെഴുതുന്ന ചില പുതുരീതികള്‍ റഫീക്കിന്‍റെ വഴിയേ അല്ല എന്നു അദ്ദേഹത്തെ ആഴത്തില്‍ വായിക്കുമ്പോള്‍ മനസ്സിലാകും "മരങ്ങളിലെ വെളുത്ത ദളിതന്‍", "501", എന്നീകവിതകള്‍ റഫീക്കിന്‍റെ പതിഭയുടെ സാക്ഷ്യ പത്രങ്ങളാണ്‌. ചെറിയ ആശയത്തെ ആഖ്യാന തന്ത്രം കൊണ്ട്‌ ത്രിമാനങ്ങള്‍ സൃഷ്ടിക്കുന്ന കാവ്യ വൈഭവം റഫീക്കിനുണ്ട്‌ "സ്വപ്ന വാങ്മൂലം", "കുമരനല്ലൂരിലെ കുളങ്ങള്‍" എന്നീ കവിതകളില്‍ കാണാം.

ഉത്തരാധൂനിക ഹാങ്ങോവറില്‍ വീഴാതെ തന്നെ ഈ കവിതകള്‍ നല്ലൊരു പാരായണത്തിനിണങ്ങുന്നവയാണ്‌. "ആദ്യത്തെ ബസിനു തന്നെ പോകാനുള്ള കാരണം", "വരികള്‍", അസ്തമയം, ഹെയര്‍ ബെന്‍റ്‌, തുടങ്ങി തനി ബ്ളോഗ്ഗുകവിതകളും റഫീക്‌ എഴുതിയിട്ടുണ്ട്‌. അസാധാരണമായ കൈയ്യൊതുക്കവും ആവിഷ്ക്കാരത്തിലെ മനോഹരമായ നാടന്‍ ശീലും റഫീക്കിന്‌ കൈമുതലായുണ്ടെങ്കിലും അദൃശ്യമായ ഒരു ചട്ടക്കൂട്‌ വിട്ട്‌ റഫീക്കിന്‍റെ കവിതകള്‍ സ്വാതന്ത്യം പ്രാപിക്കുന്നത്‌ കാണാനാവുന്നില്ല.

പച്ച - സെറീന

പുതു കവിതയുടെ യൌവനതീക്ഷണമായ ഭാവമാണ്‌ സെറീനയുടെ കവിതാബ്ളോഗ്ഗില്‍ ചെന്നാല്‍ കാണാനാവുക. അപ്രതീക്ഷിതമായ വിസ്മയങ്ങള്‍ വരികളില്‍ വായനക്കാരനെ കാത്തുകിടക്കുന്നു. ഒരു പുനര്‍വായനയ്ക്ക്‌ പ്രേരിപ്പിക്കുന്ന രചനാ സാമര്‍ത്ഥ്യം സെറീനയുടെ കവിതകള്‍ക്കുണ്ട്‌. ഞാറ്റുവേലകളെ നീര്‍ത്തിയിട്ട പച്ചയെന്ന ബ്ളോഗ്ഗില്‍ ചില കവിതകള്‍ വരികള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച പെണ്‍ വാഴ്‌വിന്‍റെ അസ്വസ്ഥതകള്‍ അമിട്ടുകള്‍ പോലെ ആഞ്ഞുപൊട്ടുന്നു.

“എന്നും അടുപ്പുകല്ലുകള്‍ക്കിടയില്‍
കൂട്ടി വെച്ച് മണ്ണെണ്ണ പകരുമ്പോള്‍
എനിക്ക് കേള്‍ക്കാവുന്ന സ്വരത്തില്‍
ചിരട്ടകള്‍ക്ക് ഒരാത്മാഗതമുണ്ട്,

ഉള്ളില്‍ ഉണ്ടായിരുന്ന ഉറവ,
ഒളിച്ചു വെച്ച മുളയുടെ നാമ്പ്,
ചിരകിയെടുത്ത വെളുത്ത ഹൃദയം
ഇത്രയും പോരെ,
ഏറ്റവും നല്ല കനലാകാന്‍?”
___________________ തീപ്പെടാന്‍

ഓര്‍ക്കാപ്പുറത്താണ്‌ സെറീനയുടെ കവിത വഴിവിട്ടു പായുന്നത്‌.... മഴയും, പച്ചയും, പൂവും, പക്ഷിയും ഒക്കെ സെറീനയുടെ കയ്യില്‍ മന്ത്ര മധുരമായ ബിംബങ്ങളായി പുനര്‍ജ്ജനിക്കുന്നു.

തെരുവിലേയ്ക്ക് തുറക്കുന്ന
ഒറ്റ ജാലകത്തിലൂടെ
കാറ്റിനെ കെട്ടിപ്പിടിച്ചു കേറി വരും
കരഞ്ഞു തളര്‍ന്നൊരു മഴ.
അറവുശാലയിലെ ചോരയും
നഗരവും വീണു പുഴുക്കുന്ന
ഓടകളിലേയ്ക്ക് തകര്‍ന്നു വീഴുന്നു
അതിന്‍റെ പളുങ്ക് കൊട്ടാരം
-----_______________________രണ്ടു മഴകള്‍

പുതുകവിതയുടെ എല്ലാ ആസ്വാധ്യതയും നിലനിര്‍ത്തിക്കൊണ്ട്‌ തനതായ ഒരു മൌലികത സെറീനയുടെ കവിതകളില്‍ ദര്‍ശിക്കാനാകും. പക്ഷെ പൊതുവെ പുതുകവിതകളില്‍ കണ്ടു വരുന്ന ഒരു തരം നിസ്സാരവല്‍ക്കരണം സെറിനയുടെ കവിതകളില്‍ അറിഞ്ഞോ അറിയാതെയോ നടക്കുന്നുണ്ട്‌. ബ്ളോഗ്ഗുകവിതകളില്‍ പൊതുവെ ദര്‍ശിക്കാവുന്ന വിസ്മയിപ്പിക്കുന്ന ഒറ്റ ബിംബങ്ങള്‍, അവസാന വരിയിലെ ട്വിസ്റ്റിങ്ങുകള്‍.. എന്നിവ സെറിനയുടെ കവിതകളിലും കാണാം. ഒരു കവിതയില്‍ നിന്ന്‌ മറ്റൊരു കവിതയുടെ ഈണം പിടിച്ചു കേറി കവിതകളില്‍ ഒരേ രീതിയിലുള്ള ആഖ്യാനശീലക്കേടുകള്‍ കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരനുഭവം സെറീനയുടെ കവിതകളില്‍ ഞാന്‍ കാണുന്നു. ഒറ്റ നോട്ടത്തിലല്ല ആഴത്തില്‍ പഠിക്കാനെടുക്കുമ്പോള്‍ ശീലം തെറ്റിയ മഴപോലെ വായനക്കാരനെ കബളിപ്പിക്കുന്നു. സെറീനക്കവിതകള്‍ ഒരു നല്ല വായനക്കാരനില്‍ നിറയ്ക്കുന്ന വേദന ഇതായിരിക്കും 'ഒരേ ബിംബത്തെ പൊളിച്ചടുക്കി പൊളിച്ചടുക്കി ഇവള്‍ സ്വന്തം നിഴലില്‍ ഒളിച്ചു കളിക്കാതിരുന്നെങ്കില്‍... '

രാപ്പനി - ടി. പി. അനില്‍കുമാര്‍

ഉത്തരാധുനിക കവിതയുടെ ചൂടും ചൂരും തികഞ്ഞ മൌലിക ബിംബകല്‍പനകളിലൂടെ അസാധാരണ അഖ്യാന മികവോടെ അനില്‍ തന്‍റെ രാപ്പനി എന്ന ബ്ളോഗ്ഗിലൂടെ നല്ലൊരു കാവ്യ ആസ്വാദനം വായനക്കാരനു നല്‍കുന്നു. ബ്ളോഗ്ഗിലെ പതിവ്‌ ട്രെന്‍ഡുകളില്‍ നിന്ന്‌ മാറി നില്‍ക്കുന്നവയാണ്‌ അനിലിന്‍റെ കവിതകളും. വായനക്കരന്‍റെ മനസ്സില്‍ അസ്വസ്ഥതകള്‍ അതിവിദഗ്ദമായി വാരിവിതറുന്ന അനിലിന്‍റെ രചനയുടെ രസതന്ത്രം ബൂലോകത്തിന്‌ പുതിയൊരു വായനാനുഭവം സമ്മാനിക്കുന്നു. ഏറെ പഴയതെന്ന്‌ ഒറ്റ വായനയില്‍ തോന്നുന്ന ചില പ്രമേയങ്ങള്‍ക്ക്‌ അനിലിന്‍റെ ആവിഷ്ക്കാര മികവില്‍ ഒരു ഫ്രഷ്നസ്സ്‌ കൈവരുന്നു.

പെണ്ണു പിന്നെയും പെറ്റു
പെണ്ണിനെത്തന്നെ
ബേന്‍ ചൂത്ത്‌!
എന്തുചെയ്യുമതിനെ
അഞ്ചാമതും പിറന്നത്‌
പിശാചിന്റെ സന്തതി
വെടിവച്ചു കൊല്ലണം
___________അച്ഛന്‍

സമകാലികതയ്ക്കൊപ്പം നടക്കുന്ന‌ ഈ കവിയുടെ കവിതകള്‍ എല്ലാം തന്നെ ഒരു പുനര്‍വായനയ്ക്ക്‌ പ്രേരിപ്പിക്കുന്നവയാണ്‌. മറ്റു ബ്ളോഗ്ഗുകവികള്‍ സൃഷ്ടിക്കുന്നതു പോലെ ഞെട്ടിപ്പിക്കുന്ന ബിംബങ്ങളല്ല അനിലിന്‍റെ കവിതയുടെ പ്രത്യേകത. ആഖ്യാനത്തില്‍ ആദ്യം മുതല്‍ അവസാനം വരെ ഈ കവി കാത്തു സൂക്ഷിക്കുന്ന ജാഗ്രത്ത്‌ - ട്രീറ്റ്മെന്‍റ്‌ ആണ്‌ വായനക്കാരനെ ഈ കവിതകളോടടുപ്പിക്കുന്നത്‌. "അമ്പത്‌ ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്‍റെ ഏഴാം നാള്‍" എന്ന കവിത ഇതിനുദാഹരണമാണ്‌. കറുത്തവന്‍റെ സംഗീതവും വിനോദങ്ങളേയും ആഘോഷങ്ങളേയും പട്ടിണിക്കിടയിലും അവന്‍ ശമിപ്പിക്കുന്ന ലഹരിയുടെ തൃഷ്ണകളെ ഏറെ മികവോടെ അനില്‍ അവതരിപ്പിക്കുന്നു.

ഇന്ദ്രന്‍സിനോളം ഉയരമില്ലാത്ത
ഒരു പാട്ടുകാരന്‍
പാടുവാന്‍ തുടങ്ങുമ്പോള്‍
ഇല്ലായ്മകളുടെ രൂപകംപോല്‍
മുന്‍‌വരിയിലെ പല്ലില്ലായ്മ
തുറിച്ചു നോക്കുന്നു

അവന്റെ, പാട്ടിനൊക്കും
വിലാപത്തില്‍
ഉണങ്ങിയ ആമാശയവുമായ്‌
ഒരു നാട്‌, അവിടെ
കരിന്തൊലിയാല്‍ പൊതിഞ്ഞ
തരുണാസ്ഥികൂടങ്ങള്‍
കരിഞ്ഞ പുല്‍മേടുകള്‍
പാട്ടിനൊപ്പമുള്ള
ഓരോ ചുവടിലും
ചങ്ങലയില്‍നിന്നുള്ള കുതറലുകള്‍
___________അമ്പത്‌ ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍

ഭാവാത്മകമായ ഈ കവിതകളില്‍ പുതു കവിതയില്‍ പൊതുവെ കണ്ടുവരുന്ന നാട്ടുവര്‍ത്തമാനത്തിന്‍റെ ശീലുകള്‍ അനില്‍ ഉപയോഗിക്കുന്നതായി എവിടേയും കാണുന്നില്ല. സത്യത്തില്‍ ഇതൊരു ആശ്വാസമാണ്‌.

ഒള്ളതോണ്ടോണണ്ടാക്കാം
എന്റെ കുട്ടമോനൊന്ന് വന്നാ മതി
പൂത്തറ ചെതല്‌ തട്ടി വയ്ക്കാം
പറമ്പില്‌ തുമ്പപ്പൂവൊന്നുണ്ടാവില്ല
മുറ്റത്തെ ചെത്തി പൂക്കണില്ല
ഞങ്ങളൊന്നും പൂച്ചെടികളല്ലാന്നാ
നന്ത്യാറ്വട്ടോം ചെമ്പരത്തീം
__________________സ്മൈലി

ആഖ്യാനത്തിന്‍റെ അനില്‍ ടെക്നിക്ക്‌ കൂടുതല്‍ വെളിവാകുന്ന കവിതയാണ്‌ "കയിലുകുത്ത്‌" എന്ന കവിത. പ്രമേയ സ്വീകരണത്തിലെ അനില്‍ ടെച്ച്‌ കവിതയുടെ അവസാന വരി വരെ സുരക്ഷിതമായി മുന്നോട്ടു പോകുന്ന കാഴ്ച്ച ഈ കവിതയില്‍ കാണാവുന്നതാണ്‌.

വിഷു വരുന്നു
ഉപയോഗിക്കാനാളില്ലാതെ
വീട്ടില്‍നിന്ന് പുറപ്പെട്ടുപോയ
ചിരട്ടക്കയിലും മണ്‍പാത്രങ്ങളും
തിരിച്ചുവന്നിട്ടുണ്ട്‌ അടുക്കളകളില്‍
‍വെറുതെയെന്തിനാ കുഞ്ഞേ
ഇന്‍ഷുറന്‍സു പറഞ്ഞിങ്ങനെ
എരിയും വെയിലത്ത്‌
കയിലും കുത്തി നടക്കണ്‌!
______________കയിലുകുത്ത്‌

"മഷിയുണങ്ങുന്ന വെയില്‍" എന്ന കവിത എഴുത്തിന്‍റെ പുതിയ പ്രതിസന്ധികളേയും ആവിഷ്ക്കാരത്തിന്‍റെ സത്യസന്ധയേയും പല്ലു ഞെരിക്കുന്ന ഹാസ്യത്തോടെ വലിച്ചു പുറത്തിടുന്നു.

ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്ണ്
ടെലിവിഷന്‌
അഭിമുഖത്തിനായിരിക്കുമ്പോള്‍
അവളുടെ മുലയിലായിരുന്നു
എന്റെ കണ്ണ്
എന്ന് പറയുന്നതിനു പകരം,
ചലച്ചിത്രോല്‍സവത്തിന്റെ
ഉത്സാഹികള്‍ക്കിടയില്‍നിന്ന്,
വെയില്‍തിന്ന പക്ഷി,
"കാറപകടത്തില്‍പെട്ടു മരിച്ച വഴിയാത്രക്കാരന്റെ
ചോരയില്‍ ചവിട്ടി ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍നിന്നും പറന്ന
അഞ്ചുരൂപാ നോട്ടിലായിരുന്നു എന്റെ കണ്ണ്" ***
എന്ന് പറയുന്നതു കണ്ടു.
__________________മഷിയുണക്കുന്ന വെയില്‍

പുതുകവിതയിലെ സാമുഹികവും സൌന്ദര്യപരവുമായ നടപ്പു രീതികളെക്കുറിച്ചുള്ള വിമര്‍ശങ്ങളെ മറികടക്കേണ്ടിവരികയാണെങ്കില്‍ ടി. പി. അനിലിന്‍റെ ഇപ്പോഴത്തെ രചനാശൈലി എങ്ങനെ പുതിയൊരു സങ്കേതത്തിലേക്ക്‌ കൂടുമാറും എന്നറിയാന്‍ കൌതുകമുണ്ട്‌.
________________________________________________________________________________________

ഒരു പ്രമുഖ ബൂലോക പത്രത്തിനുവേണ്ടി തയ്യാറാക്കിയ ഈ കുറിപ്പ്‌ ജോലിത്തിരക്കുകള്‍ മൂലം പൂര്‍ത്തിയാക്കാന്‍ കാലം താമസം ഉണ്ടായി അതുകൊണ്ട്‌ ഇവിടെ പഠിക്കാനെടുത്ത ബ്ളോഗ്ഗുകളിലെ പുതിയ പോസ്റ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല സന്തോഷ്‌ എച്ച്‌. കെ., സുനില്‍ പണിക്കര്‍, തുടങ്ങിയവരുടെ ബ്ളോഗ്ഗുകളില്‍ നടന്ന കവിതാ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന പൊതു ധാരയെ സമന്വയിപ്പിക്കണമെന്ന എന്‍റെ ആഗ്രഹവും ഇവിടെ നിറവേറാതെ പോയി. ഇനികാത്തു നില്‍ക്കുന്നത്‌ പന്തിയല്ലെന്നതു കൊണ്ട്‌ ഞാനിതിവിടെ പോസ്റ്റുന്നു... (ഇവിടെ പരാമശിക്കപ്പെട്ട കവികളോട്‌ ഒരുഭ്യര്‍ത്ഥന; നിങ്ങളുടെ വരികളോട്‌ ഒരു സാധാരണക്കരനില്‍ സാധാരണക്കാരനായ വായനക്കാരന്‍റെ ഭാഗത്തു നിന്നുള്ള ഒരു സമീപനമായി ഇതിനെ കണ്ടാല്‍ മതി. സമയക്കുറവുകൊണ്ട്‌ ഇത്രയുമൊക്കെയെ ചെയ്യാന്‍ കഴിഞ്ഞുള്ളു ക്ഷമിക്കുക)

70 അഭിപ്രായങ്ങൾ:

  1. ഇന്ന്‌ വിരലിലെണ്ണാവുന്ന മുന്‍നിരക്കവികളെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാ കവികളും സ്വീകരിക്കുന്നത്‌ ആഖ്യാനത്തിന്‍റെ ചില പൊതു മാതൃകകളാണ്‌. എവിടെയൊക്കെയോ വരികളില്‍ ഒളിപ്പിച്ച ചില "സര്‍പ്രൈസ്‌ ഇമേജു"കള്‍ ചില അപ്രതീക്ഷിത ട്വിസ്റ്റുകള്‍..കഴിഞ്ഞു...

    മറുപടിഇല്ലാതാക്കൂ
  2. അനേകം കവികളുടെ കവിതകൾക്ക് ഒരേ സ്വഭാവവും ഒരേ കാഴ്ച്ചപ്പാടും ഒരേ അനുഭവലോകവും ഒരേ ആഖ്യാനരീതിയും ഒരേ കാവ്യഭാഷയും ഉണ്ടാകുന്നത് വിരസത ഉളവാക്കും.

    മറുപടിഇല്ലാതാക്കൂ
  3. ഖബര്‍= വാര്‍ത്ത
    കബര്‍= കുഴിമാടം

    നന്ദിയോടെ..

    മറുപടിഇല്ലാതാക്കൂ
  4. നല്ല ശ്രമമാണ്,സന്തോഷ്.പുതിയ കവിതകളെപ്പറ്റി സന്തോഷ് ഉന്നയിച്ച ആരോപണം,വാസ്തവത്തിൽ ഈ അപഗ്രഥനത്തിനും ചേരുമെന്നു തോന്നുന്നു.കുറേക്കൂടി ആഴമുള്ള നിരീക്ഷണങ്ങളിലേക്കും വിശകലനങ്ങളിലേയ്ക്കും സന്തോഷിനു സഞ്ചരിക്കാനാവും എന്ന പ്രതീക്ഷയുള്ളതു കൊണ്ട് പറഞ്ഞതാണ്.
    (പണ്ട് സൂരജ് പറഞ്ഞപോലെ;ഓം‌ലെറ്റ് തിന്ന് അഭിപ്രായം പറഞ്ഞെന്നേയുള്ളൂ,മുട്ടയിടാൻ പറയല്ലേ.അറിയില്ല:)

    മറുപടിഇല്ലാതാക്കൂ
  5. ചുള്ളിക്കാട്‌ സാര്‍: നന്ദി; (ഒരു വാക്കിലൊതുങ്ങില്ല എന്‍റെ സന്തോഷം).

    ഇതു കൂടുതലും കാണുന്നത്‌ ബ്ളോഗ്ഗുകവിതകളിലാണ്‌. തിരക്കുപിടിച്ച ജീവിതവും, നാട്ടില്‍ ഉപേക്ഷിക്കപ്പെട്ട തികച്ചും കാല്‍പനികമായ കേരളീയ ജീവിതത്തിന്‍റെ ഓര്‍മ്മയും, വായനയില്‍ വന്നിരിക്കാവുന്ന വിടവുകളും പ്രവാസികളെ ഏറെക്കുറെ സമാനരാക്കുന്നു. അത്മാവിന്‍റെ സര്‍ഗ്ഗാത്മക വിശപ്പു തീര്‍ക്കാന്‍ മാത്രമായി അവരെഴുതുന്നു അതുകൊണ്ടു കൂടിയാകാം ഇത്‌.

    ഓ. എ. ബി.: നന്ദി.. തിരുത്തിയിട്ടുണ്ട്‌

    വികടശിരോമണി: ഇവിടെ പഠിക്കനെടുത്തത്‌ വെറും മൂന്നു പേരെ മാത്രമാണ്‌. സമയക്കുറവു കൊണ്ട്‌ പലരേയും വിട്ടുകളയുകയായിരുന്നു. ലതീഷ്‌ മോഹനെ പോലുള്ളവരെ ശ്രമിച്ചിരുന്നു പൂര്‍ത്തിയാക്കാനായില്ല... വായന തുടരുന്നു... :):)

    മറുപടിഇല്ലാതാക്കൂ
  6. സന്തോഷിന്റെ ബ്ലോഗ് കവിതാപഠനം വിരസതയില്ലാതെ വായിക്കാനാകുന്നത്
    നിരൂപക ജാടകളില്ലാത്തതുകൊണ്ടാണെന്നു തോന്നുന.വായനക്കാരന്റെ ഭാഗത്തുനിന്നും ഇടത്തട്ടുകാരനോ,പുരോഹിത സാന്നിദ്ധ്യമോ ഇല്ലാതെ സുതാര്യമായ കാഴ്ച്ചപ്പാടില്‍ കവിതപോലെ നിരൂപണവും എഴുതിയിരിക്കുന്നു.

    ബ്ലോഗ് കവിതകളുടെ അലസ വായനയായിരുന്നിട്ടും ചിത്രകാരന്റെ വരണ്ട മനസ്സില്‍ പോലും കവിതാഭിമുഖ്യമുണ്ടാക്കുന്നുണ്ടല്ലോ !!!കാണാപ്പാഠം പടിക്കാനുള്ള ആജ്ഞകള്‍ക്കു മുന്‍പില്‍ കൊട്ടിയടച്ച കവിത താല്‍പ്പര്യം ഇപ്പോള്‍ വീണ്ടും തെഴുക്കുകയാണെന്നു തോന്നുന്നു.ഇപ്പോള്‍, ബ്ലോഗിനു പുറത്തുള്ള കവിതകൂടി വായിക്കാന്‍ അരസികനായ മനസ്സ് ഇടക്ക് കയറുപൊട്ടിക്കുന്നു!!സമയക്കുറവുമായി കലഹിക്കുന്നു!

    പൊതുവെയുള്ള കാര്യങ്ങള്‍ പൊതുവെ പറഞ്ഞും,പഠനത്തിന്റെ ഫോക്കസ് മൂന്നുപേരിലേക്ക് ചുരുക്കിയും വായന അനായാസമാക്കിയിരിക്കുന്നു.
    ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

    മറുപടിഇല്ലാതാക്കൂ
  7. നല്ല ശ്രമം മാഷേ...തിരഞ്ഞെടുത്ത കവികളെ നന്നായിത്തന്നെ പഠിച്ചെഴുതിയിട്ടുണ്ട്. ആശം സകള്‍

    മറുപടിഇല്ലാതാക്കൂ
  8. ശ്രമകരവും സ്വതന്ത്രവുമായ ഒരു വിലയിരുത്തലിന്റെ വളരെ അഭിനന്ദനീയമായ ആകെത്തുകയാണീ ലേഖനം.പൊതുവായ ഒരു പല്ലശ്ശന ടച്ച് ഇതിലുമുണ്ട് ,നീരിക്ഷണങ്ങള്‍ ഭൂലോക കവിതകള്‍ ആഹരിക്കുന്ന കൂടുതല്‍ പേര്‍ക്കും തോന്നിയിട്ടുള്ള കാര്യങ്ങങ്ങളാണ്. മാതൃഭുമിയില്‍ അടുത്തിടെ വന്ന സോഷ്യല്‍ നെറ്റ് വാര്‍ക്കിങ്ങുകളെയും ബ്ലോഗ്ഗുകളെയും പറ്റിയുള്ള ലേഖനത്തില്‍ പരാമര്‍ശിച്ച പല വസ്തുതകലുമായും താദാത്മ്യം പ്രകടിപ്പിക്കുന്നു സന്തോഷിന്റെ വാക്കുകളും.
    പലപ്പോഴും പുതിയ കവിതകള്‍ സ്വയം സൃഷ്ടിക്കപ്പെട്ട ഒരു ലക്ഷ്മണ രേഖയുടെ ഉള്ളില്‍ കിടന്നു ചക്രശ്വാസം വലിക്കുന്നവയായി തോന്നാറുണ്ട്. പ്രവാസദുഃഖങ്ങളുടെയും നഷ്ടപെടലുകളുടെയും അതി പ്രസരം പ്രതീക്ഷിക്കുന്ന സാര്‍വ്വജനീനത കവിതകള്‍ക്ക് നഷ്ടമാകുന്നുവോയെന്നു തോന്നി പോകുന്നു.
    ആശംസകള്‍ ; സന്തോഷ്‌

    മറുപടിഇല്ലാതാക്കൂ
  9. ബൂലോകത്ത് ചേക്കേറുന്നത് കൂടുതലും പ്രവാസികലാവുംപോള്‍, കഥയായാലും ,കവിത ആയാലും , ചിത്രങ്ങളായാലും, അവരെ ആ സൃഷ്ടിക്കു പ്രേരിപ്പിക്കുന്ന വികാരം ഏകദേശം ഒന്ന് തന്നെ ആവുമ്പോള്‍....ആശയങ്ങളുടെയും ബിംബങ്ങളുടെയും വിരസമായ ആവര്‍ത്തനം തികച്ചും പ്രതീക്ഷിക്കാവുന്നത് തന്നെ.
    പക്ഷെ പലപ്പോഴും പലരും കവിത ചമയ്ക്കുമ്പോള്‍ എങ്ങനെ ആവണം എവിടെ തീരണം അങ്ങനെ പല മുന്‍വിധികളില്‍ ആണ് തുടങ്ങുന്നത് എന്ന് തോനുന്നു.
    ഈ മൂന്നെണ്ണം അല്ലാതെ ഇനിയും കുറെ ഏറെ നല്ല സൃഷ്ടികള്‍ ബൂലോകത്ത് വായിച്ചതോര്‍ക്കുന്നു. ഇപ്പൊ ഏതാണ് എന്ന് പറയുവാന്‍ അറിയില്ല.
    ആധുനിക കവിതയുടെ കൃത്യമായ നിര്‍വചനം എവിടെയെങ്കിലും ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക് കൂടെ കണ്ടു പിടിച്ചു റഫറന്‍സ് ആയി ഇടാമായിരുന്നു.

    ഈ ശ്രമത്തിനു അഭിനന്ദനങ്ങള്‍ സന്തോഷേട്ടാ

    മറുപടിഇല്ലാതാക്കൂ
  10. മൂന്നു കവികളെ മാത്രം തിരഞ്ഞെടുത്തത്‌ ഇവിടെ പുതിയൊരു ഫ്യൂഡല്‍ സമ്പ്രദായം കൊണ്ടു വരാനല്ല ബൂലൊകത്ത്‌ വായിച്ചതും വായിച്ചിട്ടില്ലാത്തതുമായ ഒരു പാടു നല്ല കവികള്‍ ഉണ്ട്‌. കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള നല്ല ബ്ളോഗ്ഗുകള്‍ കണ്ടെത്തി അവതരിപ്പിക്കാന്‍ സമയവും സൌകര്യവും ലഭിക്കുന്ന മുറക്ക്‌ ഈ കൃത്യം തുടര്‍ന്നു കൊണ്ടിരിക്കും... ഇതാണ്‌ എനിക്ക്‌ കണ്ണനുണ്ണിയോട്‌ പറയാനുള്ളത്‌. നിര്‍വ്വചനങ്ങളില്‍ ഒതുങ്ങാത്തതാണ്‌ പുതു കവിത.. എന്‍റെ കാഴ്ച്ചപ്പാടില്‍ ജലത്തിന്‌ സമാനമാണ്‌ കവിത..എന്ന്‌ വേണമെങ്കില്‍ പറയാം ചലനാത്മകതയാണ്‌ അതിന്‍റെ സ്വഭാവം. പുഴ, മഴ, നീരാവി മേഘം, മഞ്ഞ്‌ അങ്ങിനെ... ജലത്തിന്‍റെ ഒരു പാടു രൂപങ്ങള്‍ പോലെ നമ്മുടെ മനസ്സിലും പ്രപഞ്ചത്തിലാകമാനവും ഒരു നിര്‍വ്വചനത്തിലുമൊതുങ്ങാതെ....കവിത വിലയം പ്രാപിച്ചിരിക്കുന്നു. ഈ അഭിപ്രായം ഉള്ളതുകൊണ്ടുതന്നെ മഷിത്തണ്ടിനോടും വിയോജിക്കുന്നു. പക്ഷെ ഒരു കാര്യം ഞാന്‍ അംഗീകരിക്കുന്നു ചിലരെങ്കിലും മഷിത്തണ്ടു പറഞ്ഞപോലെ സ്വന്തം ശൈലിയുടെ തടവുകാരാണ്‌.... ബ്ളോഗ്ഗിലെ അലസവായനയില്‍ നിന്ന്‌ തന്നില്‍ കിളിര്‍ക്കുന്ന കവിതാഭിമുഖ്യത്തെ ഇവിടെ പങ്കു വെച്ച ചിത്രകാരന്‌ നന്ദി ഇതൊക്കെ തന്നെയാണ്‌ എന്‍റെ ഈ എളിയ ഉദ്യമത്തിന്‍റെ ലക്ഷ്യവും... അനിലേട്ടനും, സെറീനയ്ക്കും, ജയേഷിനും,നിഷക്കും പ്രത്യേക നന്ദി...

    മറുപടിഇല്ലാതാക്കൂ
  11. വിഷയത്തെകുറിച്ചു കൂടുതലറിയാത്തതിനാല്‍ അഭിപ്രായം പറയാനാളല്ല-
    കവിത എനിക്കിന്നും ഒരു വായനയുമത്ഭുതവുമാണ്.

    ഇത്പോലെയൊരു വിഷയം വിരസതയില്ലാതെ അവതരിപ്പിക്കുന്നുവെന്നത് ശ്രമകരം തന്നെയാണ്.സന്തോഷ് അതില്‍ വിജയിച്ചിരിക്കുന്നുവെന്ന് പറയാന്‍ കഴിയും.
    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  12. പുതുകവിതകളുടെ രീതികളെപ്പറ്റിയും പുതുകവികളുടെ ആഖ്യാന തന്ത്രങ്ങളെപ്പറ്റിയും പല്ലശനയുടെ
    നിലപാട് സത്യവത്താണ്.ഇവിടെ കവികള്‍ കവിതകളോട് ഇങ്ങനെ സമിപിക്കുവാനുള്ള കാരണങ്ങള്‍ നമ്മള്‍ തേടുന്നത്‌ ഉചിതമായിരിക്കും .മാത്രവുമല്ല,മറിച്ചൊന്നു ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതലതിലേക്ക്
    ഈ ലേഖനം/ചര്‍ച്ച നീളുന്നത് നന്നായിരിക്കും.കവിതയെഴുതുന്നത് സത്യസന്ദമായ തലത്തില്‍ ആണെങ്കിലും സമീപനരീതി ശുഷ്കമാണ്.വായനയുടെ കുറവ് മാത്രമല്ല,എഴുത്തിന്റെ മാറ്റങ്ങളെ കുറിച്ചുള്ള അബോധതലവും കാരണമാണ്.ആധുനികതയും
    ആധുനികതക്ക് മുന്‍പും ഉത്തരാധുനികതയും തിരിച്ചരിയനുള്ള മുറവിളി കേള്‍ക്കണം.
    ഈ പരിസരങ്ങളെക്കുരിച്ചു മനസിലാക്കുന്ന/വിശദമാക്കുന്ന വിശദമായ ചര്‍ച്ച ഇവിടെ അത്യാവശ്യമാണ്‌.മാഷ് പറഞ്ഞതുപോലെ കവിതയിലെ ആവര്‍ത്തിച്ചു വരുന്ന ഒരേ ആഖ്യാന തന്ത്രം മടുപ്പുളവാക്കും.
    മുന്ന് കവികളെപ്പറ്റിയുള്ള നിരീക്ഷന്നതലം ഒരു
    മരുപ്പച്ച തേടിയുള്ള യാത്രയായി തോന്നുന്നു. പല്ലശനക്ക് നന്ദി.
    സസ്നേഹം
    കണ്ണന്‍ തട്ടയില്‍
    thattayil@gmail.com

    മറുപടിഇല്ലാതാക്കൂ
  13. അലസമായ വായനക്കുപരി,മാഞ്ഞു പോകാത്ത വിധം മനസ്സിലെന്തോ ബാക്കി നിര്‍ത്താന്‍ കഴിവുള്ളവരാണു ഈ മൂന്നു കവികളും.തീര്‍ത്തും നിസാരമെന്നു കരുതാവുന്ന ബിംബങ്ങള്‍ കൊണ്ടു വായനക്കാരന്റെ മനസ്സിനെ പിടിച്ചുലയ്ക്കുന്നവര്‍..
    സാധാരണക്കാരനു പ്രാപ്യമായ ഭാഷയില്‍ ഇങ്ങനൊരു നിരൂപണം നടത്തി അവരുടെ വരികളിലേക്കു വെളിച്ചം വീശിയതിനു നന്ദി..

    മറുപടിഇല്ലാതാക്കൂ
  14. theerchayaum post kollam pakshe anavashyamaya chila paramarshangal ozhivakkamayirunnu. vishaayathil ninnu poyathupole oru thonnal eg: മാത്രമല്ല ചരിത്രബോധം ഒരു പൊതു ബോധമായി ഇന്നത്തെ എഴുത്തുകാരില്‍ കാണാനാവില്ല. ചരിത്രം ഇന്നത്തെ തലമുറയ്ക്ക്‌ ഉറങ്ങിക്കിടക്കുന്ന ഡാറ്റാബാങ്കാണ്‌. പുതു തലമുറ ഇന്ന്‌ ചരിത്രത്തെ വായിക്കുന്നത്‌ കാലത്തിന്‍റെ പാദമുദ്രകളായല്ല സെര്‍ച്ച്‌ ബാറില്‍ കൊടുക്കുന്ന വിവരങ്ങള്‍ക്കനുസരിച്ച്‌ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്ന "ഇന്‍ഫര്‍മേഷന്‍സ്‌" (വിവരങ്ങള്‍) ആയാണ്‌.
    സിനിമ, ടി. വി., പത്രമാസികാദികള്‍, പോസ്റ്ററുകള്‍, ആകര്‍ഷകമായ പായ്ക്കറ്റുകള്‍, ടെലിവിഷന്‍ പരസ്യങ്ങള്‍, കൂറ്റന്‍ വഴിപ്പരസ്യങ്ങള്‍, ടീ ഷര്‍ട്ടുകള്‍, കമ്പ്യൂട്ടറുകള്‍, വീഡീയോ ഗെയ്മുകള്‍, ഇന്‍റര്‍നെറ്റ്‌.. അങ്ങിനെ നീളുന്നു ഈ കാഴ്ച്ചവട്ടം. പലര്‍ക്കും സ്വന്തം ക്യാമറകളുണ്ട്‌. സമ്പന്നരായ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക്‌ ടെലിവിഷനില്‍ ഘടിപ്പിക്കാവുന്ന വീഡിയോ ഗെയിമുകള്‍ സമ്മാനിക്കുന്നു. സാങ്കേതിക രംഗത്താവട്ടെ ഗര്‍ഭസ്ഥ ശിശുവിനെ കാണാവുന്ന, ആണ്‍പെണ്‍ വ്യതാസം തിരിച്ചറിയാവുന്ന സമ്പ്രദായങ്ങളുണ്ട്‌. ശിശുവിന്‍റെ ജനനാന്തരച്ചടങ്ങുകളും മുതിര്‍ന്നവരുടെ മരണാനന്തര ചടങ്ങുകളുമെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നതും പതിവായിക്കഴിഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  15. പഠിക്കപ്പെട്ടതില്‍ ആഹ്ലാദം.
    മറ്റൊരു പറയപ്പെടേണ്ട ആഹ്ലാദം ബാല ചന്ദ്രന്‍ ചുള്ളിക്കാട് ഇതില്‍ ഇടപെട്ടു കാണുന്നതിലാണ്.
    എന്നെ കവിതയിലേക്ക് കൂട്ടിയത്
    അദ്ദേഹത്തിന്‍റെ കുഞ്ഞു കുഞ്ഞു പുസ്തകങ്ങളാണ്.
    18 കവിതകള്‍ക്ക് ആദ്യം വാങ്ങുമ്പോ 20 രൂപയില്‍ കുറവായിരുന്നു വില.
    പക്ഷേ, ....
    എല്ലാ കൂട്ടുകാരുടേയും കുറിപ്പുകള്‍ ശ്രദ്ധയോടെ വായിച്ചു. നന്ദി
    പല്ലശ്ശനക്കും ബാക്കിയുള്ളവര്‍ക്കും

    മറുപടിഇല്ലാതാക്കൂ
  16. ഒറ്റക്ളിക്കില്‍ മൂടിവയ്ക്കാവുന്ന വായനയുടെ ധിഷണയുടെ നൈമിഷിക ജീവിതം...ഓഫീസിലെ വിരസ മദ്ധ്യാഹ്നങ്ങളെ മറികടക്കാനും ലഞ്ച്‌ ടൈമില്‍ ഉണിനു കൂടെ കൂട്ടിച്ചവക്കാനും മാത്രമല്ലാതെ ഗൌരവതരമായ വായനയും എഴുത്തും ബൂലോകം അര്‍ഹിക്കുന്നു. ഹൃദയത്തില്‍ ദൈവത്തിന്‍റെ കൈയ്യൊപ്പുള്ള കുറെ നല്ല കവികളെ തിരഞ്ഞെടുത്തവതരിപ്പിക്കുന്നതിലൂടെ ബൂലോകത്തെ എഴുത്തിനും വായനയ്ക്കും ഗുണകരമായ മാറ്റങ്ങളുണ്ടാകും എന്നു വിശ്വസിക്കുന്നു. അതുകൊണ്ടാണ്‌ ഒരു തുടക്കമെന്ന നിലയില്‍ മൂന്നു പേരെ തിരഞ്ഞെടുത്ത്‌ അവതരിപ്പിച്ചത്‌...മറ്റുള്ളവര്‍ക്ക്‌ ഇത്‌ തുറന്ന മനസ്സോടെ ഏറ്റുപിടിക്കാവുന്നതാണ്‌. വിമര്‍ശന-നിരൂപണ പ്രക്രിയയിലൂടെ തീര്‍ച്ചയായും ബൂലോകത്ത്‌ നല്ലൊരു സാഹിതീയ ജീവിതം സൃഷ്ടിച്ചെടുക്കാനാവും ഇതാണ്‌ എനിക്ക്‌ കണ്ണനോടും പറയാനുള്ളത്‌... കുഞ്ഞികൃഷ്ണന്‍ വാണിന്‍മേല്‍ ഈ കൃത്യം ഭംഗിയായി നേരത്തേ തുടങ്ങി വച്ചിരുന്നു. കണ്ണന്‍ പറഞ്ഞ ആധുനിക ഉത്തരാധുനിക മുറവിളിയുടെ തിരിച്ചറിവ്‌ എനിക്കത്ര തിരിഞ്ഞില്ല. ഈ മൂന്നു കവികളിലൂടെയുള്ള എന്‍റെ സഞ്ചാരം മരുപ്പച്ച തേടിയുള്ള യാത്രയായിരുന്നില്ല സത്യം.. ഇവരുടെ പ്രതിഭയെ നേരത്തെ തന്നെ വായനക്കാര്‍ അംഗീകരിച്ചതാണ്‌.. ടി. പി. അനില്‍കുമാറും, ഉമ്പാച്ചിയും അവരുടെ ശബ്ദം സമകാലിക കവിതയില്‍ ഏറെക്കുറെ കേള്‍പ്പിച്ചവരാണ്‌.. സെറീനയുടെ വരികളിലൊളിപ്പിച്ച ഊര്‍ജ്ജത്തെ കണ്ടെടുക്കുന്നതില്‍ ഏതൊരു വായനക്കാരനേയും പോലെ ഞാനും ആസ്വദിക്കുകയായിരുന്നു....

    മറുപടിഇല്ലാതാക്കൂ
  17. ഉണ്ണിമോളുടെ അഭിപ്രായത്തോട്‌ യോജിക്കാന്‍ എന്തോ ഒരു ബുദ്ധിമുട്ടുള്ളതു പോലെ..... സമകാലീന ജീവിതത്തോട്‌ പുതു കവിത എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നു പറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.. പ്രസ്ഥാനപരമായ ഒരു സാഹിതീയ ജീവിത സാഹചര്യം പുതുകവിതയ്ക്ക്‌ തികച്ചും അന്യമാണ്‌... ഞാന്‍ എന്‍റെ വീട്‌.. എന്‍രെ ഭാര്യ... കുട്ടികള്‍... ഇത്തരം ഒരു ഒതുങ്ങിക്കൂടലുകള്‍ക്കിടയില്‍ നിന്നാണ്‌ പുതു കവിതകള്‍ പിറക്കുന്നത്‌... പ്രസ്ഥാനങ്ങളൊ ഒരു പൊതു ധാരകളൊ പുതിയ കവികള്‍ക്ക്‌ തികച്ചും അന്യമാണ്‌... ചില ഒറ്റപ്പെട്ട ചര്‍ച്ചകള്‍ അവിടവിടെ നടക്കുന്നുണ്ടെന്നല്ലാതെ കാര്യമായൊന്നുമില്ല. സാമൂഹിക രാഷ്ട്രിയ സാഹചര്യങ്ങളില്‍ ഇന്നു പൊതുവെ കാണുന്ന മരവിപ്പാണ്‌ ഇതിന്‍റെ ഒരു കാരണം. പുതുകവിതയുടെ ഈ ജീവിത പരിസരങ്ങളെ ഏടുത്തു പറയേണ്ടത്‌ അവരുടെ വാക്കുകളുടെ സാംഗത്യങ്ങളെ അനായസമായി ഒരു സാധാരണ വായനക്കാരനു ഉള്‍ക്കോള്ളാനാന്‍ പ്രാപ്തനാക്കും എന്നൊരു പ്രതീക്ഷയില്‍ നിന്നാണ്‌ ബോറായെങ്കില്‍ സദയം ക്ഷമിക്കുക.. :):)

    മറുപടിഇല്ലാതാക്കൂ
  18. കാട്ടിപ്പരുത്തി സാര്‍ സന്തോഷം വന്നതിന്‌
    റെയര്‍ റോസ്‌, ഉമ്പാച്ചി എല്ലാവര്‍ക്കും നന്ദി ചര്‍ച്ച തുടരുക...

    മറുപടിഇല്ലാതാക്കൂ
  19. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കമെന്‍റിലെ പരാമര്‍ശങ്ങളോട്‌ മുംബൈ കഥാകാരി മാനസി അവരുടെ പ്രതികരണം മെയിലില്‍ അയച്ചു തന്നത്‌ ഇവിടെ ഇടുന്നു. (മാനസി മുബൈയിലെ സാഹിത്യ സാംസ്കാരിക രംഗത്തെ സജീവ പ്രവര്‍ത്തകയും, അക്കാഡമി അവാര്‍ഡ്‌ ജേതാവും, മലയാള ചെറുകഥാ സാഹിത്യത്തില്‍ സ്വന്തം ഇടം കണ്ടെത്തിയ എഴുത്തുകാരിയുമാണ്‌)

    ബ്ളോഗില്‍ എഴുതുന്ന പലരും തുടക്കക്കാരോ പുതുമുഖങ്ങളോ ആണ്‌. ലബ്ധപ്രതിഷ്ടരായവര്‍ കവിതാ ബ്ളോഗ്ഗുകളില്‍ അവരവരുടെ ഇടം നിലനിര്‍ത്തേണ്ടതുണ്ട്‌ എന്ന പരോക്ഷ സമ്മര്‍ദ്ദത്തിനു വിധേയരായി എഴുതുന്നുണ്ട്‌ എന്നും അറിയുന്നു. "-ഒട്ടും തെറ്റല്ല അത്‌-". ബ്ളോഗ്ഗില്‍ വരുന്നതിനു മുമ്പ്‌ ഒരു തഴക്കം വന്ന എഡിറ്ററുടെ കയ്യില്‍ വരുന്നില്ല കൃതികള്‍ എന്നതും ഗുണമേന്‍മയെ ബാധിക്കുന്നുണ്ടാവാം. എന്നാലും ഞാന്‍ കാത്തിരിക്കാന്‍ തയ്യാറാണ്‌. കാരണം രൂപപ്പെട്ടുവരുന്ന ഒന്നാണ്‌ ബ്ളോഗ്ഗെഴുത്ത്‌. വായനക്കാര്‍ വ്യത്യസ്ത വായാനാഭിരുചികളില്‍ നിന്നും വരുന്നവരാണു. -അച്ചടിയില്‍ അങ്ങനെയല്ല. അവിടെ ഓരോന്നിനും ടര്‍ഗെറ്റ്‌ ഓഡിയന്‍സ്‌ നിശ്ചിതമാണ്‌. അതിനാല്‍ ബ്ളോഗ്ഗില്‍ വരുന്ന കമെന്‍റുകള്‍ പലപ്പോഴും മുഖവിലക്കെടുക്കാന്‍ പറ്റിയെന്നു വരില്ല... എഴുതുന്നതു ജീവിതത്തെക്കുറിച്ചായതിനാല്‍ സ്വാഭാവികമായും സമാനതകളും ആവര്‍ത്തനങ്ങളും സംഭവിക്കാം. എന്തൊക്കെയായാലും വിധിയെഴുതാന്‍, ഒരഭിപ്രായം രൂപപ്പെടുത്താന്‍ പോലും സമയമായിട്ടില്ലെന്നു ഞാന്‍ കരുതുന്നു. ബ്ളോഗ്ഗുകളില്‍ ആശാവഹമായ പുതുനാമ്പുകള്‍ ഉണ്ടെന്നു തന്നെയാണു എന്‍റെ വിശ്വാസം.
    മാനസി

    മറുപടിഇല്ലാതാക്കൂ
  20. കൊള്ളാം സന്തോഷ്‌..
    തീർ ത്തും അഭിനന്ദനകരമായ സംരഭം.
    എനിക്കുതോന്നുന്നത്‌,
    ബൂലോകത്തിലെ ശ്രദ്ധേയരായ
    പുതുകവികളുടെ കവിതകളെ
    കുറിച്ചുള്ള ഒരു പഠനവും
    പരിചയപ്പെടുത്തലും
    ഇവിടെ ആവശ്യമാണെന്നാണ്‌.
    പല നല്ല കവിതകളും നമ്മുടെയൊക്കെ
    കണ്ണിൽപ്പെടാതെ പോകുന്നുണ്ട്‌.
    ഈ ഉദ്യമം തുടരണം എന്നാണ്‌ എന്റെ അഭിപ്രായം.
    എല്ലാ ആഴ്ചയും ഒരു ബൂലോക കവിയേയും, കവിതയേയും
    വായനക്കാരന്‌ പരിചയപ്പെടുത്തുക.
    നമ്മുടെ ചുള്ളിക്കാടു മാഷൊക്കെ ഈ കവിതാക്കൂട്ടത്തിൽ
    സജീവമായി നിൽക്കുന്നതുകാണുമ്പോൾ
    അഭിമാനം തോന്നുന്നു. അദ്ദേഹത്തിന്റെ വിലയേറിയ
    വാക്കുകൾക്ക്‌ ഇവിടെ വളരെ പ്രാധാന്യമുണ്ട്‌.
    സന്തോഷ്‌ ചർച്ച നടക്കട്ടെ.. വീണ്ടും വരാം..!

    മറുപടിഇല്ലാതാക്കൂ
  21. കവിതയേപ്പറ്റി ഒരഭിപ്രായം പറയാനുള്ള കഴിവെനിക്കില്ല. വളരെ ലളിതമായ കവിതകള്‍ വായിച്ചാസ്വദിക്കാമെന്നല്ലാതെ, മറ്റൊന്നും പറയാനറിയില്ല. പക്ഷേ കവിതയേക്കുറിച്ചും, അതെഴുതുന്നവരേക്കുറിച്ചുമൊക്കെ ഇത്രയൊക്കെ എഴുതുന്നതു കാണുമ്പോള്‍ തന്നെ എനിക്കത്ഭുതമാണു്‍.

    മറുപടിഇല്ലാതാക്കൂ
  22. കവിത എഴുതാൻ എളുപ്പമാൺ, ശരിയ്ക്കും കവിത എഴുതുക വളരെ ബുദ്ധിമുട്ടുമാൺ എന്നുപറയാറുണ്ട്. ഏറ്റവും കുറുകിയ ഭാഷാമാദ്ധ്യമം എന്ന നിലയിൽ കവിത വാഗ്ദാനം ചെയ്യുന്ന വെറ്ബൽ സ്പെയ്സ് വളരെ നിയന്ത്രിതമാൺ. സിനിമയുടെയോ നോവലിന്റെയോ മാതിരി വാക്കുകളുടെയും വാചകങ്ങളുടെയും ഒരു ഫുട്ബോൾ ഗ്രൌണ്ട് അതിനുസ്വന്തമായില്ല. അതുകൊണ്ടുതന്നെ ഒരൊറ്റ പിഴച്ച പദമോ അറ്ത്ഥമോ ഒരു കവിതയുടെ കഥ ഒരു തിരിച്ചുവരവില്ലാത്തവിധം കഴിയ്ക്കും എന്ന അറിവ് കവിതയെഴുത്തിനു അടിസ്ഥാനമാൺ. ബാലചന്ദ്രൻ ചുള്ളിക്കാടും ചങമ്പുഴയും ആശാനും നമ്പ്യാരുമടക്കമുള്ള വിജയിച്ച കവികൾക്കെല്ലാം പൊതുവായുള്ള (പല കാര്യങ്ങളിൽ) ഒന്ന് കനത്ത പദസമ്പത്താൺ. കവിതയിൽ സ്റ്റ്രെയിറ്റ് ആയ അറ്ത്ഥവും ധ്വനിപരമായ അറ്ത്ഥവും പരസ്പരം മുറിച്ചുകടക്കുന്ന ബിന്ദുവിൽ പലപ്പോഴും ഒരു പദത്തിനുപകരം വേറൊരു പദമുണ്ടാകില്ല. ഓറ്മ്മ എന്ന വാക്കിനുപകരം സ്മൃതി എന്നും (തിരിച്ചും) ഉപയോഗിയ്ക്കാം, എന്നാൽ ധ്വനിപരമായ പ്രിസിഷൻ പ്രശ്നമാകുമ്പോൾ പലപ്പോഴും ഇതിൽ ഒരു പദം മാത്രമാകും ശരി.

    ബ്ലോഗ് കവിതകളിൽ ഒരു വായനക്കാരൻ എന്നനിലയിൽ ഞാൻ പ്രധാനമായും കാണുന്ന പ്രശ്നങ്ങൾ രണ്ടാൺ. ഒന്ന്, മുകളിൽ‌പ്പറഞ്ഞ ഭാഷാപരമായ ന്യൂനതകൾ. രണ്ട് അറ്ത്ഥത്തെ വെല്ലുവിളിയ്ക്കാനുള്ള അമിതാവേശത്തിൽ പലപ്പോഴും വിചിത്രമായി അവസാനിയ്ക്കുന്ന അവതരണങ്ങൾ. ചില കവിതകളിൽ പ്രശ്നം ഒന്നാമത്തതാണോ രണ്ടാമത്തതാണൊ എന്നു കണ്ടെത്തുകതന്നെ ബുദ്ധിമുട്ടാൺ. വെളിച്ചമുള്ള വശത്തിൽ ബുദ്ധിതീക്ഷ്ണതയുള്ള ആശയങ്ങൾ, അതിന്റെ എല്ലാ അപ്രതീക്ഷിതത്വങ്ങളോടും കൂടി, ഉണ്ടായിക്കൊണ്ടേയിരിയ്ക്കുന്നുണ്ട്. അവതരണങ്ങൾ ഇനിയും പുരോഗമിയ്ക്കേണ്ടതുണ്ട്.

    വ്യക്തിപരമായി ലാപുടയും ലതീഷ്മോഹനുമാൺ ഞാൻ സൂക്ഷിച്ചുനോക്കുന്ന കവികൾ.

    മറുപടിഇല്ലാതാക്കൂ
  23. ബ്ളോഗു കവിതകള്‍ ഉരച്ചുനോക്കുന്നത് എന്തുകൊണ്ടും അസ്വാദകനും സൃഷ്ടികര്‍ത്താവിനും മലയാളകവിതക്കും
    നല്ലതുതന്നെ..

    ഈ അവലോകങ്ങളും ചര്‍ച്ചകളും പുതിയൊരു കവിതാസംസ്ക്കാരം സമ്മാനിക്കുമെന്ന് പ്രത്യാശിക്കാം

    സന്തോഷിന്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  24. ബ്ലോഗ് കവിതകള്‍, അല്ലാത്ത കവിതകള്‍ എന്നുണ്ടോ? കവിതകള്‍ കവിതകള്‍ തന്നെയല്ലെ? ആനുകാലികങ്ങളില്‍ വന്നാല്‍ മാത്രമെ കവിതയാകൂ എന്നാണോ? അതോ ബ്ലോഗ് കവിതകള്‍ ഇന്ന രീതിയില്‍, അച്ചടിയില്‍ വരുന്നത് ഇന്ന രീതിയില്‍ എന്നുണ്ടോ? നല്ല കവിതകള്‍, അത് അച്ചടിയിലായാലും ബ്ലോഗിലായാലും അംഗീകരിക്കപ്പെടണം. രണ്ടിടത്തും നല്ലതുമുണ്ട് ചീത്തയുമുണ്ട്. ബ്ലോഗില്‍ വരുന്ന കവിതകള്‍ രണ്ടാം തരമാണെന്ന മുന്‍ വിധിയോടെ കാണാതെ നല്ലരീതിയിലുള്ള വായനയും പഠനവും നടന്നിരുന്നെങ്കില്‍?

    സന്തോഷ്, നല്ല തുടക്കമാണ്.

    മറുപടിഇല്ലാതാക്കൂ
  25. വെട്ടിക്കാടെ, പറഞ്ഞത് ശരിയാണ്..കവിതയില്‍ വിവേചനം ഇല്ല, കവിതകള്‍ കവിതകള്‍ തന്നെ.
    എന്റെയും അഭിപ്രായം മറിച്ചല്ല.

    സന്തോഷ്, ബ്ളൊഗു കവിതകള്‍ വിശകലനം ചെയ്യുന്നതുകൊണ്ടു പറഞ്ഞു പോയാ.ഷെമി :)

    മറുപടിഇല്ലാതാക്കൂ
  26. സന്തോഷ്..
    നല്ല സംരംഭം. പരിചയപ്പെടുത്തലുകളും വിശകലനങ്ങളും നന്നായി.
    ഒരു കവിത, മനസിലായില്ലെങ്കില്‍ അതു മനസ്സിലായില്ല എന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവം ഇല്ലാതെ .. ഉദാത്തം,നല്ല വരികള്‍.. ഗംഭീരം എന്നൊക്കെ എഴുതി വിടുന്ന വ്യാജവായനക്കാരനാണ് പല വരിമുറിക്കവികളേയും ഇവിടെ പ്രതിഷ്ഠിച്ചു നിര്‍ത്തുന്നത്.
    നെല്ലും പതിരും തിരിച്ചറിയാന്‍ വായനക്കാരനു കഴിഞ്ഞാല്‍ തന്നെ ഈ പുതുകവിതാലോകം പൂത്തു തളിര്‍ക്കും.

    ഉമ്പാച്ചി, അനില്‍...കവിതയില്‍ അനുഭവത്തിന്റെ ചൂടും ചൂരും പകരുന്നവര്‍ തന്നെ.. അതുകൊണ്ടാണല്ലോ അവരുടെ കവിതകള്‍ അനുവാചകനെ വായനയ്ക് ശേഷവും പിന്തുടരുന്നത്.
    സേറീന കവിതകള്‍ വായിച്ചിട്ടില്ല.. വായനയുടെ ഭാഗമാക്കാം ഇനി.മനോഹരമായ കവിതക്കളുമായി കടന്നു വരുന്ന മറ്റു പലരുമീ ബൂലോഗത്തുണ്ട്.. അതുപോലെ തന്നെ കവി എന്ന് നടിക്കുന്നവരും.

    കൂടുതല്‍ പഠനങ്ങള്‍ ഒഴുകട്ടെ.. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  27. തിരക്കില്‍ ചര്ച്ചയിലെത്താന്‍ വൈകി.ശ്രദ്ധേയമായ സമ്ഗതികള്‍ പലരും ചൂണ്ടിക്കാണിച്ചു കഴിഞ്ഞു.
    ഉത്തരാധുനികത പടകഴിഞ്ഞ നിലമാണ്‌. അതിനാല്‍ അവിടെ കേറിത്തല്ലാന്‍ ഞാനില്ല.എന്നാലും പറയട്ടെ, രാധികയുടെ വിശദീകരണവും ഈ സന്ദര്ഭത്തില്‍ അതിന്റെ പ്രസക്തിയും അത്ര സുഖമായിത്തോന്നിയില്ല. ഉത്തരാധുനികജീവിതസാഹചര്യത്തെ ഇങ്ങനെയൊക്കെ വിചിത്രമായി വിശദീകരിച്ചത് മലയാളികള്‍ മാത്രമാണെന്നു തോന്നുന്നു. ശ്രീജന്‌ സ്തുതി, കുറേപേരെ അദ്ദേഹം തന്നെ ചികില്സിച്ചു മാറ്റിയിട്റ്റുണ്ട്.
    മൂന്നു കവികളെക്കുറിച്ച് പിന്നെ പറയാമ്. അത്ര ശ്രദ്ധയോടെ പിന്തുടര്ന്നിട്ടില്ല. പിന്നെ ഈ മൂന്നു പേര്‍ കേവലം സൂചകങ്ങള്‍ മാത്രമാണല്ലോ.
    രാമചന്ദ്രന്‍ പറഞ്ഞ കാര്യത്തെക്കുറിച്ചാണ്‌ എന്റെ ചിന്ത.
    ബ്ലോഗ് കവിത എന്ന ഒരു എന്റിറ്റി ഉണ്ടോ? പത്രാധിപരുടെ സഹായം വേണ്ടാത്തത്, അച്ചടിമലയാളം ബഹിഷ്കരിച്ചത് എന്നിങ്ങനെ എന്തോ രണ്ടാം തരം എന്ന തോന്നല്‍ അതിനുണ്ടോ?എഴുതുന്ന മാധ്യമത്തിന്റെ വ്യത്യാസം എന്നത്‌ അത്ര ചെറിയ വ്യത്യാസമാണോ? മാധ്യമപരമായ എന്തെങ്കിലും സാധ്യതകളില്‍ ബ്ലോഗ് കവിതക്ക് തനതായി നില്ക്കാന്‍ കഴിയില്ലേ?
    സൈബര്‍ സ്പൈസിന്റെ സാധ്യതകളിലേക്ക് വികസിച്ചാല്‍ ഘടനാപരമായ പുതിയ പരീക്ഷണങ്ങളിലേക്ക് ചെന്നെത്താന്‍ കവിതക്കാവില്ലേ? ഈ സ്പൈസില്‍ മാത്രം ആവിഷ്കരിക്കാവുന്ന ഒരു കവിതാരൂപത്തിലേക്ക്?
    Virtual Poetry യെ സമ്ബന്ധിച്ച നമ്മുടെ അന്വേഷണങ്ങള്‍ എവിടെയാണ്‌ നിലച്ചത്?
    ഇപ്പോള്‍ വര്ക്ക് ചെയ്യുന്ന കമ്പ്യുട്ടര്‍ എന്തോ അനുസരിക്കുന്നില്ല. വൈകാതെ തുടരാമ്

    മറുപടിഇല്ലാതാക്കൂ
  28. “ഒരു കവിത, മനസിലായില്ലെങ്കില്‍ അതു മനസ്സിലായില്ല എന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവം ഇല്ലാതെ .. ഉദാത്തം,നല്ല വരികള്‍.. ഗംഭീരം എന്നൊക്കെ എഴുതി വിടുന്ന വ്യാജവായനക്കാരനാണ് പല വരിമുറിക്കവികളേയും ഇവിടെ പ്രതിഷ്ഠിച്ചു നിര്‍ത്തുന്നത്.“

    കിച്ചു പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ അത് കവിതക്ക് മാത്രമല്ല എന്നറിയുക. എല്ലാത്തരം ബ്ലോഗ് രചനകള്‍ക്കും അത് ബാധകമാണ്.പരിചയത്തിന്റേയും സൌഹൃദത്തിന്റേയും പുറത്ത് വരുന്ന കമന്റുകള്‍. തുറന്ന് പറച്ചിലിനുള്ള മടി. ഇതൊക്കെ ബ്ലോഗിലെ പോരായ്മ തന്നെയാണ്.
    കവിതകളുടെ കാര്യത്തില്‍ വരുമ്പോള്‍ മാത്രം ആളുകള്‍ ചാടിയിറങ്ങും. എന്ത് കൊണ്ട് ബ്ലോഗില്‍ വരുന്ന കഥകളെ കുറിച്ച് ഇത്തരം ഒരു ആരോപണമോ ചര്‍ച്ചയോ നടക്കുന്നില്ല? അതോ ബ്ലോഗില്‍ വരുന്ന കഥകളൊക്കെ ഉദാത്തമായ സൃഷ്ടികള്‍ ആണെന്നുണ്ടോ?

    കവികളെ / കവിതകളെ വിമര്‍ശിക്കാന്‍ വരുന്നവര്‍ക്കും കവിതയെന്താണെന്ന ഒരു ധാരണ ഉണ്ടാവുന്നത് നല്ലതാണെന്ന് തോന്നുന്നു. നാല് വരി തികച്ചെഴുതാന്‍ വയ്യാത്തവരും കവിത വായിച്ചാല്‍ മനസ്സിലാകാത്തവരും വലിയ കവിതാ വിമര്‍ശകരായി രംഗത്ത് വരുന്നത് കാണാം.

    “മനോഹരമായ കവിതകളുമായി കടന്നു വരുന്ന മറ്റു പലരുമീ ബൂലോഗത്തുണ്ട്.. അതുപോലെ തന്നെ കവി എന്ന് നടിക്കുന്നവരും.“

    ബൂലോഗത്ത് മാത്രമല്ല, എല്ലായിടത്തും ഉണ്ട്. കവിതയില്‍ മാത്രമല്ല, എല്ലാ മേഖലയിലും.

    അനിലനേയും ഉമ്പാച്ചിയേയും സെറീനയേയും ബ്ലോഗില്‍ എഴുതുന്നത് കൊണ്ട് മാത്രം ബ്ലോഗ് കവികള്‍ എന്ന് ലേബലടിക്കരുത്. അച്ചടിയില്‍ വരുന്നതിനേക്കാള്‍ നല്ല കവിതകള്‍ അവരുടേതായി ഉണ്ട്. അവരെ കവികള്‍ എന്ന് വിളിക്കുക.

    മറുപടിഇല്ലാതാക്കൂ
  29. മധൂസൂധനന്‍ പെരട്ടി പരഞ്ഞതിനോട്‌ ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു. ഓരോ കവിതയും ഓരോ കണ്ടെടുക്കലാണ്‌. ഒരു ശില്‍പി ശിലയില്‍ നിന്ന്‌ ഒരു ശില്‍പത്തെ കണ്ടെടുക്കുന്നതു പോലെ (പിക്കാസൊയോട്‌ കടപ്പാട്‌). മിഴിവുറ്റ ബിംബങ്ങള്‍ മനോഹരമായി പ്രദര്‍ശിപ്പിച്ച ചങ്ങമ്പുഴയേയും, ആശാനേയും ചുള്ളിക്കാടിനേയുമൊക്കെ വായനക്കാര്‍ അംഗികരിച്ചത്‌ നാം കണ്ടതാണല്ലൊ. പിന്നീടുവന്ന അനുരണനങ്ങള്‍ അപ്പടി സബ്ദ സൌന്ദര്യം കുത്തി നിറച്ച്‌ വെറും ഭാഷാ കവിതകളായിരിരുന്നു. എണ്‍പതുകളില്‍ അത്തരം കവിതകളുടെ ഒരു കുത്തൊഴുക്കു തന്നെയുണ്ടായി. ഭാഷയില്‍ വെറും വാക്കുകല്‍ വിതച്ച്‌ കവിത കൊയ്യുന്ന മുദ്രാവാക്യ രീതി...അന്നുണ്ടായി. ആ ബഹളം ഒന്നവസാനിച്ചപ്പോഴാണ്‌ ഇന്ന്‌ ചുള്ളിക്കടിന്‍റെ പഴയകവിതകള്‍ ഒരു പുനര്‍വായനയ്ക്ക്‌ സുഖകരമായ തോന്നുന്നത്‌. എല്ലാകാലത്തും അതാതു കാലത്തെ കവിതകളില്‍ മാലിന്യങ്ങള്‍ നിറക്കുന്നവര്‍ ഉണ്ടായിരുന്നു. പുതുകവിതയിലും ഇത്തരമൊരു സാഹചര്യം ഇന്നുണ്ട്‌ അതുകൊണ്ടുകൂടിയാണ്‌ പുതുകവിത ഇത്രയധികം തെറ്റീധരിക്കപ്പെടുന്നത്‌.

    രാമചന്ദ്രന്‍ പറഞ്ഞതിനോട്‌ ഞാന്‍ യോജിക്കുന്നു. വഴിപോക്കനും രാമചന്ദ്രനോട്‌ വിയോജിപ്പില്ലെന്ന്‌ തുറന്നു പറഞ്ഞിരിക്കുന്നു. കവിതകളില്‍ തരം തിരിവ്‌ ഇല്ല ശരിയാണ്‌ ഞാനും അംഗീകരിക്കുന്നു. ഇവിടെ ചര്‍ച്ച അതല്ല; ബ്ളോഗ്ഗ്‌ എന്ന മാധ്യമത്തിന്‍റെ പരിമിതികളും പരാധീനതകളും കവിതാ രചനയെ ബാധിക്കുന്നുണ്ട്‌ എന്ന സത്യ നാം അംഗികരിക്കാതിരുന്നു കൂടാ. ഒറ്റ ക്ളിക്കില്‍ മൂടി വയ്ക്കാന്‍ കഴിയുന്ന വായനക്കരന്‍റെ ധാര്‍ഷ്ട്യത്തെ മറികടക്കാന്‍ ബ്ളോഗ്ഗ്‌ എന്ന ഈ പുതു മാധ്യമത്തില്‍ എഴുതുന്ന കവികള്‍ പെടാപാടുപെടുകയാണ്‌. അതുകൊണ്ടാണ്‌ രണ്ടോ മൂന്നോ വരികളില്‍ ഒളിപ്പിച്ച ചില വിസ്മയങ്ങള്‍കൊണ്ട്‌ നമ്മുടെ ബൂലോകകവികള്‍ ഗിമ്മിക്ക്‌ കാണിക്കുന്നത്‌. ഇത്തരമൊരു സാഹചര്യത്തില്‍ ഗൌരവതരമായ വായനയെയാണ്‌ നാം പോഷിപ്പിക്കേണ്ടത്‌. ശക്തമായ വിമര്‍ശ്ശന നിരൂപണ പ്രക്രിയ ബ്ളോഗ്ഗില്‍ ആരംഭിക്കുകയാണെങ്കില്‍ എഴുതുന്ന ഓരോവരിയിലും ഒരു തരം ജാഗ്രത്ത്‌ എഴുത്തുകാരന്‍ കൊണ്ടുവരാന്‍ ശ്രമിക്കും കാരണം, ഗൌരവക്കാരനായ വായനക്കാര്‍ തന്‍റെ വരികളെ കാത്തു കിടക്കുന്നു എന്ന ബോധം എഴുത്തുകാരനുണ്ടാകുന്നു...!! എന്താ... ശരിയല്ലെ... ???

    മറുപടിഇല്ലാതാക്കൂ
  30. ഡോ രാധികയുടെ കോട്ടിങ്ങ്സ്‌ ഇവിടെ ഇട്ടതിനോട്‌ സന്തോഷ്‌ സാര്‍ വിയോജിച്ചു കണ്ടു. എനിക്ക്‌ അത്‌ ശരിക്കും ഉള്‍ക്കൊള്ളാനായില്ല.. പാരമ്പര്യത്തിന്‍റെ നേര്‍നൂലു പൊട്ടാതെ എഴുതണം എന്നു പറയുന്നവര്‍ക്കുമുന്‍പില്‍ ഞാന്‍ ഒരു ആശങ്കയായി ഈ പുതു ജീവിതോവസ്ഥകളെ കാണിക്കാന്‍ ഈ കോട്ടിങ്ങ്സ്‌ ഉപയോഗിച്ചു എന്നു മാത്രം. ചരിത്രത്തില്‍ നിന്ന്‌ ഇന്നത്തെ സമകാലികത ശരിക്കും വേര്‍പെട്ട്‌ പോയപോലെ ഒരു അനുഭവം..- ഒരു അനാഥത്വം സത്യത്തില്‍ എനിക്ക്‌ ഫീല്‍ ചെയ്യുന്നുണ്ട്‌..


    സന്തോഷ്‌ എച്‌ കെ. സുനില്‍ പണിക്കര്‍, എഴുത്തുകാരി, മധുസൂധനന്‍ പെരട്ടി, വഴിപോക്കന്‍, രാമചന്ദ്രന്‍ വെട്ടിക്കാട്‌, കിച്ചു എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.... ചര്‍ച്ച തുടരുക...

    മറുപടിഇല്ലാതാക്കൂ
  31. “ഒരു കവിത, മനസിലായില്ലെങ്കില്‍ അതു മനസ്സിലായില്ല എന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവം ഇല്ലാതെ .. ഉദാത്തം,നല്ല വരികള്‍.. ഗംഭീരം എന്നൊക്കെ എഴുതി വിടുന്ന വ്യാജവായനക്കാരനാണ് പല വരിമുറിക്കവികളേയും ഇവിടെ പ്രതിഷ്ഠിച്ചു നിര്‍ത്തുന്നത്.“

    കിച്ചു പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ അത് കവിതക്ക് മാത്രമല്ല എന്നറിയുക. എല്ലാത്തരം ബ്ലോഗ് രചനകള്‍ക്കും അത് ബാധകമാണ്.പരിചയത്തിന്റേയും സൌഹൃദത്തിന്റേയും പുറത്ത് വരുന്ന കമന്റുകള്‍. തുറന്ന് പറച്ചിലിനുള്ള മടി. ഇതൊക്കെ ബ്ലോഗിലെ പോരായ്മ തന്നെയാണ്.
    കവിതകളുടെ കാര്യത്തില്‍ വരുമ്പോള്‍ മാത്രം ആളുകള്‍ ചാടിയിറങ്ങും. എന്ത് കൊണ്ട് ബ്ലോഗില്‍ വരുന്ന കഥകളെ കുറിച്ച് ഇത്തരം ഒരു ആരോപണമോ ചര്‍ച്ചയോ നടക്കുന്നില്ല? അതോ ബ്ലോഗില്‍ വരുന്ന കഥകളൊക്കെ ഉദാത്തമായ സൃഷ്ടികള്‍ ആണെന്നുണ്ടോ?

    കവികളെ / കവിതകളെ വിമര്‍ശിക്കാന്‍ വരുന്നവര്‍ക്കും കവിതയെന്താണെന്ന ഒരു ധാരണ ഉണ്ടാവുന്നത് നല്ലതാണെന്ന് തോന്നുന്നു. നാല് വരി തികച്ചെഴുതാന്‍ വയ്യാത്തവരും കവിത വായിച്ചാല്‍ മനസ്സിലാകാത്തവരും വലിയ കവിതാ വിമര്‍ശകരായി രംഗത്ത് വരുന്നത് കാണാം.

    “മനോഹരമായ കവിതകളുമായി കടന്നു വരുന്ന മറ്റു പലരുമീ ബൂലോഗത്തുണ്ട്.. അതുപോലെ തന്നെ കവി എന്ന് നടിക്കുന്നവരും.“

    ബൂലോഗത്ത് മാത്രമല്ല, എല്ലായിടത്തും ഉണ്ട്. കവിതയില്‍ മാത്രമല്ല, എല്ലാ മേഖലയിലും.

    അനിലനേയും ഉമ്പാച്ചിയേയും സെറീനയേയും ബ്ലോഗില്‍ എഴുതുന്നത് കൊണ്ട് മാത്രം ബ്ലോഗ് കവികള്‍ എന്ന് ലേബലടിക്കരുത്. അച്ചടിയില്‍ വരുന്നതിനേക്കാള്‍ നല്ല കവിതകള്‍ അവരുടേതായി ഉണ്ട്. അവരെ കവികള്‍ എന്ന് വിളിക്കുക.

    മറുപടിഇല്ലാതാക്കൂ
  32. വെട്ടിക്കാട്‌ പറഞ്ഞു....

    കിച്ചു പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ അത് കവിതക്ക് മാത്രമല്ല എന്നറിയുക. എല്ലാത്തരം ബ്ലോഗ് രചനകള്‍ക്കും അത് ബാധകമാണ്.പരിചയത്തിന്റേയും സൌഹൃദത്തിന്റേയും പുറത്ത് വരുന്ന കമന്റുകള്‍. തുറന്ന് പറച്ചിലിനുള്ള മടി. ഇതൊക്കെ ബ്ലോഗിലെ പോരായ്മ തന്നെയാണ്.
    കവിതകളുടെ കാര്യത്തില്‍ വരുമ്പോള്‍ മാത്രം ആളുകള്‍ ചാടിയിറങ്ങും. എന്ത് കൊണ്ട് ബ്ലോഗില്‍ വരുന്ന കഥകളെ കുറിച്ച് ഇത്തരം ഒരു ആരോപണമോ ചര്‍ച്ചയോ നടക്കുന്നില്ല? അതോ ബ്ലോഗില്‍ വരുന്ന കഥകളൊക്കെ ഉദാത്തമായ സൃഷ്ടികള്‍ ആണെന്നുണ്ടോ?


    എല്ലാ കമെന്‍റുകളും ഗൌരവതരമായിരിക്കണം എന്ന്‌ നിര്‍ഭാഗ്യവശാല്‍ നമ്മുക്ക്‌ നിര്‍ബന്ധം പിടിക്കാനാവില്ല. കാരണം പലരും ഒരു സൌഹൃദത്തിന്‍റെ പേരില്‍ തന്‍റെ ബ്ളോഗ്ഗിലെ സന്ദര്‍ശനം വരവുവെയ്ക്കാന്‍ വേണ്ടി മാത്രമായി കമെന്‍റിടുന്നതാണ്‌... അതില്‍ ഒരു തെറ്റുമില്ല... പക്ഷെ കവിതയെക്കുറിച്ച്‌ അറിവും വിമര്‍ശന ബുദ്ധിയും ഉള്ളവരടങ്ങുന്ന ഒരു നല്ല വായനാലോകം നമ്മുക്കാവശ്യമുണ്ട്‌...അത്‌ കഥയിലായാലും കവിതയിലായാലും നര്‍മ്മത്തിലായാലും വളരെ അത്യാവശ്യമാണ്‌.... അനുഭവക്കുറിപ്പുകളും ഫോട്ടോ ബ്ളോഗ്ഗുകളും ഒഴിച്ചു നിര്‍ത്തിയാല്‍ പിന്നെ സജീവമായി ഉള്ളത്‌ കവിതാബ്ളോഗ്ഗാണ്‌ എന്നാണെനിക്കു തോന്നുന്നത്‌...ബ്ളോഗ്ഗ്‌ ദീര്‍ഘമായ വായന പ്രോത്സാഹിപ്പിക്കാത്ത ഒന്നാണ്‌ എന്ന തോന്നല്‍ ഉള്ളതുകൊണ്ടാവും ചെറുകഥ ബ്ളോഗ്ഗില്‍ അത്ര സജീവമല്ലാത്തത്‌. മാത്രമല്ല ബൂലോകം വിട്ട്‌ അതിശക്തമയി വ്യാപരിക്കുന്നതും കവിതാബ്ളോഗ്ഗുകള്‍ തന്നെയണ്‌ (നര്‍മ്മം സൃഷ്ടിക്കുന്നവരും) അടുത്തകാലത്ത്‌ അജീഷ്‌ ദാസും, വിഷ്‌ണുപ്രസാദും, സുനില്‍കുമാറും ബ്ളോഗ്ഗിനെ പുറം ലോകത്തിനു മുന്‍പില്‍ അംഗീകരിപ്പിച്ചവരാണ്‌....

    മറുപടിഇല്ലാതാക്കൂ

  33. അനേകം കവികളുടെ കവിതകൾക്ക് ഒരേ സ്വഭാവവും ഒരേ കാഴ്ച്ചപ്പാടും ഒരേ അനുഭവലോകവും ഒരേ ആഖ്യാനരീതിയും ഒരേ കാവ്യഭാഷയും ഉണ്ടാകുന്നത് വിരസത ഉളവാക്കും.---ബാലചന്ദ്രന്‍ ചുള്ളിക്കാട്‌


    ചുള്ളിക്കാടിന്‍റെ ഈ ഓപ്പണിംഗ്‌ കമെന്‍റ്‍ എല്ലാവരും ഒന്ന്‌ ഓര്‍ക്കുക പുതുകവിതയില്‍ ഇത്തരം ഒരു പ്രതിസന്ധിയെ എങ്ങിനെ തരണം ചെയ്യാം... രാജേന്ദ്രന്‍ എടത്തുകരയുടെ വൈകാരിക മുറവിളിയകളെ എന്തു തരം യുക്തിയോടെയാണ്‌ നേരിടുന്നത്‌.. തുടങ്ങിയ കാര്യങ്ങളേയും ഒന്നു സ്പര്‍ശിച്ചാല്‍ നന്നായിരിക്കും രാമചന്ദ്രന്‍ വെട്ടിക്കാടിനോട്‌ എനിക്ക്‌ പറയാനുള്ളത്‌ ബ്ളോഗ്ഗിലായാലും പ്രിന്‍റു മാധ്യമങ്ങളിലായാലും പുതിയ എഴുത്തിന്‍റെ പ്രതിസന്ധികള്‍ക്ക്‌ ഏതാണ്ട്‌ ഒരേ മുഖമാണ്‌....

    മറുപടിഇല്ലാതാക്കൂ
  34. വെര്‍ച്വെല്‍ പൊയട്രിയെക്കുറിച്ച്‌: വെര്‍ച്വല്‍ പൊയ്റ്റികസിനെ ക്കുറിച്ചുള്ള പുസ്തകം ഞാന്‍ കാണുന്നത്‌ തൊണ്ണൂറുകളുടെ മധ്യത്തിലാണ്‌. രേഖീയവും ദ്വിമാനതലത്തിലുള്ളതുമായ കടലാസുകവിതയ്ക്കപ്പുറം സൈബര്‍ സ്പയ്സില്‍ ഹൈപ്പര്‍ ടെക്സ്റ്റിണ്റ്റെ സാധ്യതകള്‍ ഉപയോഗിച്ച്‌ സൃഷ്ടിക്കാവുന്ന ത്രിമാനതലത്തിലുള്ള, അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാവുന്ന ഒരു കാവ്യരൂപത്തെ സംബന്ധിച്ച പ്രതീക്ഷയാണ്‌ ആ പുസ്തകം പങ്കുവെച്ചത്‌. കവിതയില്‍ വാക്കുകള്‍ ഐക്കണുകളായി മാറുന്ന, ദൃശ്യപരതക്ക്‌ മുന്‍ തൂക്കമുള്ള, കമ്പ്യൂട്ടര്‍ സ്ക്രീനില്‍ മാത്രം പ്രകാശനം സാധ്യമായ ഈ പുതിയ സൈബര്‍ കവിതയിലേക്ക്‌ പക്ഷെ വിശ്വ കവിത തന്നെ വേണ്ടത്ര വികസിച്ചില്ല. വിഷ്ണുപ്രസാദ്‌ ഒരു കവിതയില്‍ മാര്‍ക്യൂ സമര്‍ത്ഥമായി ഉപയോഗിച്ചത്‌ ഓര്‍ക്കുന്നു. ഇന്ന്‌ സൈബര്‍ കവിതയും കടലാസുകവിതയിലും തമ്മില്‍ രൂപപരമായ വ്യത്യാസങ്ങളൊന്നുമില്ല. ചിത്രകല ഇന്‍സ്റ്റലേഷനിലേക്കും മറ്റും വികസിച്ചപോലെ രൂപപരമായ പരീക്ഷണങ്ങള്‍ക്ക്‌ കവിതയിലും ശ്രമങ്ങളാവാം എന്ന്‌ തോന്നുന്നു. ചെറിയ സ്ക്രീനിലെ സിനിമയല്ല ടെലിഫിലിം എന്ന്‌ ശ്യാമപ്രസാദും മറ്റും തെളിയിച്ച്‌ പോലേ ബ്ളോഗ്‌ കവിത വേറെ ഒന്നാണ്‌ എന്ന്‌ സൃഷ്ടിപരമായി തെളിയിക്കാനാവുമോ?
    പിന്നെ രാധികയുടേതായ ഉദ്ധരണി: ഉത്തരാധുനികതയെ കുറിച്ചുള്ള വളരെ ദുര്‍ബലമായ നിര്‍വചനമാണത്‌. തെറ്റിദ്ധാരണക്ക്‌ വഴിവെക്കാവുന്നത്‌.
    പാരമ്പര്യവും കവിതയും: പാരമ്പര്യം കവിതയിലെങ്ങനെ പ്രവര്‍ത്തിക്കാം എന്നതിണ്റ്റെ ഉജ്ജ്വലമായ ഉദാഹരണമാണ്‌ ഈ ലക്കം ഭാഷാപോഷിണിയിലെ കെ ആര്‍ ടോണിയുടേ കവിത. പാരമ്പര്യത്തിണ്റ്റെ കാവ്യസങ്കേതങ്ങളെ, ഭാഷയെ, വീക്ഷണതലത്തെ അതിനകത്തുനിന്ന്‌ കൊണ്ട്‌ തന്നെ എങ്ങനെ തകര്‍ക്കാം എന്ന്‌ ടോണി തെളിയിക്കുന്നുണ്ട്‌.വിപരീത ഊര്‍ജ്ജമായെങ്കിലും പാരമ്പര്യം നിലനില്‍ക്കുന്നുണ്ടാവണം ഏതു നല്ല പുതുകവിതയിലും.

    മറുപടിഇല്ലാതാക്കൂ
  35. >>>രാമചന്ദ്രന്‍ വെട്ടിക്കാടിനോട്‌ എനിക്ക്‌ പറയാനുള്ളത്‌ ബ്ളോഗ്ഗിലായാലും പ്രിന്‍റു മാധ്യമങ്ങളിലായാലും പുതിയ എഴുത്തിന്‍റെ പ്രതിസന്ധികള്‍ക്ക്‌ ഏതാണ്ട്‌ ഒരേ മുഖമാണ്‌....<<<<

    സന്തോഷ് അതേ ഞാനും ചോദിച്ചത്. രണ്ടും തമ്മിലെന്തിന് വേര്‍ തിരിക്കണമെന്ന്?

    “ബ്ലോഗ് കവിതകള്‍, അല്ലാത്ത കവിതകള്‍ എന്നുണ്ടോ? കവിതകള്‍ കവിതകള്‍ തന്നെയല്ലെ?“

    എവിടെയാലും കവിതകള്‍ കവിതകള്‍ തന്നെയാണ്. അത് നേരിടുന്നത് ഒരേ പ്രതിസന്ധിയും. പിന്നെന്തിന് ബ്ലോഗ് കവികള്‍, ബ്ലോഗ് കവിതകള്‍ എന്ന് വിളിക്കുന്നു? ബ്ലോഗിലെ നല്ല കവിതകളെ ചര്‍ച്ച ചെയ്യാം, നല്ലതല്ലാത്തത് എന്തുകൊണ്ട് നല്ലതാവുന്നില്ല എന്ന് പറയാം. അതിന് ബ്ലോഗ് കവിത എന്ന ലേബല്‍ വേണോ?

    അച്ചടി മാധ്യമങ്ങള്‍ അവഗണിക്കുന്നത് കൊണ്ടാണ് പല പ്രതിഭാധനരും ബ്ലോഗിലൂടെങ്കിലും നാലാളുകള്‍ കവിത വായിക്കട്ടെ, ചര്‍ച്ച ചെയ്യട്ടെ എന്ന് കരുതി ബ്ലോഗ് തുടങ്ങുന്നത്. ഇവിടെയാവുമ്പൊള്‍ ഒരു ഗുണമുണ്ട്, പ്രതികരണങ്ങള്‍ അപ്പോഴപ്പോള്‍ അറിയാം. കുറെ ഹായ് പൂയ് കമന്റുകളില്‍ ഒരനോണിയെങ്കിലും സത്യം വിളിച്ച് പറയും. അച്ചടി മാധ്യമത്തില്‍ കിട്ടാത്ത ഒരു ഗുണമാണത്.

    നല്ല കവിതകളെ ശരിയായ നിരൂപണത്തിന് വിധേയമാക്കി അവതരിപ്പിക്കൂ. കവിത എന്തെന്ന് പഠിക്കാന്‍ അവസരം കിട്ടാത്ത എന്നെപോലുള്ളവര്‍ക്ക് അത് ഗുണകരമാകും. എഴുതിയെഴുതി എന്നെങ്കിലും ഒരു കവിത എഴുതാന്‍ കഴിഞ്ഞാലോ?

    നല്ല ചര്‍ച്ചകള്‍ നടക്കട്ടെ. കവിതയെപ്പറ്റി കൂടുതല്‍ പറയാന്‍ അറിയുന്നവര്‍ ചര്‍ച്ചയില്‍ വരണം എന്ന് ആഗ്രഹിക്കുന്നു.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  36. രാമചന്ദ്രൻ ക്ഷുഭിതനാകുന്നു..
    രാമു എന്നാണ്‌ ഈ ബ്ലോഗ്‌ ഉണ്ടായത്‌..? ബ്ലോഗ്‌ എന്നൊരു സാധനത്തെ പറ്റി കേട്ടുകേവി പോലുമില്ലാത്ത ലക്ഷക്കണക്കിന്‌ ജനങ്ങൾ ഇവിടെയുണ്ടെന്ന്‌ മനസ്സിലാക്കുക, അവർക്ക്‌ കവിതകളറിയാം, അച്ചടി മാധ്യമങ്ങളെയറിയാം.. പക്ഷെ ഈ ബ്ലോഗ്‌ എന്നത്‌ ജനകീയമാകൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. അന്ന്‌ നമുക്ക്‌ ബ്ലോഗ്‌ കവിത, ബ്ലോഗ്‌ കാർട്ടൂൺ, ബ്ലോഗ്‌ നിരൂപണം, ബൂലോക വാർത്ത എന്നാ ലേബലുകളെ ഒഴിവാക്കം. ഇത്‌ ഒഴിവാക്കേണ്ടത്‌ വായനക്കാരനാണ്‌. ബ്ലോഗ്‌ കവിത വായിക്കണമെങ്കിൽ കമ്പ്യൂട്ടർ മാത്രം പോരല്ലോ.., ഇന്റർനെറ്റും വേണ്ടേ..? അവിടെയാണ്‌ അച്ചടി മാധ്യമത്തിന്റെ പ്രസക്തി. ഈ ഭൂമിമലയാളത്തിലെ എല്ലാവർക്കും സിസ്റ്റവും, നെറ്റും കിട്ടാൻ നമുക്കു പ്രാർത്ഥിക്കാം..! അത്‌ സാധ്യമാകാത്തിടത്തോളം കാലം ബ്ലോഗിൽ വരുന്ന കവിതകൽ ബ്ലോഗ്‌ കവിതകളായി നിൽക്കും, അതേ പോലെ തന്നെ ബ്ലോഗിൽ കവിത എഴുതുന്നവരെ ബ്ലോഗ്‌ കവികളുമായും... ചെയ്യേണ്ടത്‌ ബ്ലോഗ്‌ കവികൾ അച്ചടി മാധ്യമങ്ങളിൽ കൂടി കവിത എഴുതുക എന്നതാണ്‌.
    പ്രതിഭയുള്ള കവികളെ പ്രോൽസഹിപ്പിക്കുന്നവരാണ്‌ കേരള കൗമുദി, ആകാശവാണി (ഒരു കവിതയ്ക്ക്‌ 300 രൂപയും കിട്ടും),
    വിദ്യാരംഗം (ഒരു കവിതയ്ക്ക്‌ 150 രൂപ), ദേശാഭിമാനി തുടങ്ങിയവ.. പിന്നെ വലിയ പേരില്ലാത്ത എത്രയെത്ര പ്രസിദ്ധീകരണങ്ങളുണ്ട്‌....

    മറുപടിഇല്ലാതാക്കൂ
  37. പത്രം, ചാനൽ ഇവയോടൊക്കെ കിടപിടിക്കാൻ ശേഷിയുള്ള മറ്റൊരു മാധ്യമമായി മാറിക്കൊണ്ടിരിക്കുകയാണ്‌ ബ്ലോഗ്‌.
    (മറക്കരുത്‌ ഗൂഗിൾ തന്ന ഈ സേവനം ഒരാളുടെ സ്വകാര്യതകൾക്കപ്പുറത്തെ സ്വാതന്ത്ര്യം മാത്രമാണ്‌,വെറുതെ എന്തിന്‌ വാശി..)

    മറുപടിഇല്ലാതാക്കൂ
  38. സന്തോഷ്‌ സാര്‍: ബ്ളോഗ്ഗ്‌ കവിതകള്‍ എന്താണ്‌ എന്ന്‌ സൃഷ്ടിപരമായി തെളിയിക്കേണ്ട ഒരു സാഹചര്യം ഇപ്പോഴുണ്ടൊ...:):) എനിക്ക്‌ അങ്ങിനെ ഒരനുഭവം ഇല്ല...വെട്ടിക്കാട്‌ പറഞ്ഞതിനോട്‌ ഞാന്‍ യോജിക്കുന്നു. ബ്ളോഗ്ഗിലായാലും പ്രിന്‍റു മാധ്യമത്തിലായാലും കവിത കവിത തന്നെ. പാരമ്പര്യത്തിന്‍റെ കാവ്യ സങ്കേതങ്ങളെ അതിനകത്തു നിന്നുകൊണ്ട്‌ തന്നെ തകര്‍ക്കാം എന്ന ആശയം സന്തോഷ്‌ സാര്‍ അവതരിപ്പിക്കുന്നുണ്ട്‌ ഇവിടെ ഈ ചര്‍ച്ചയില്‍... നല്ലൊരു ആശയമാണത്‌...സന്തോഷ്‌ സാറിന്‌ പ്രത്യേക നന്ദി... കെ.ടോണിയുടെ കവിത വായിക്കാനൊത്തിട്ടില്ല വൈകിയാണെങ്കിലും ഭാഷാപോഷിണി ഇവിടെ തപാലില്‍ കിട്ടാറുണ്ട്‌. ഡോ. രാധികയുടെ ഉദ്ധരണിയുടെ ഉത്തരാധുനിക വിര്‍വ്വചനങ്ങളെക്കുറിച്ചും അതിന്‍റെ ആധികാരികതയെക്കുറിച്ചും അവര്‍ക്കൊപ്പം നിന്ന്‌ വാദിക്കാന്‍ എനിക്കാവില്ല. കാരണം ഉത്തരാധുനികത എന്ന ജീവിത രീതി നമ്മുടെയെല്ലാം കാഴ്ച്ചപ്പാടുകള്‍ക്കപ്പുറം നില്‍ക്കുന്ന ഒന്നാണ്‌. വളരെ ലളിതമായി എഴുതപ്പെട്ട ഒരു ഉദ്ധരണി എന്നുള്ള നിലയ്ക്കാണ്‌ ഞാനതുപയോഗിച്ചത്‌.
    "അച്ചടി മാധ്യമങ്ങള്‍ അവഗണിക്കുന്നതുകൊണ്ടാണ്‌ പല പ്രതിഭാധനരും ബ്ളോഗ്ഗിലൂടെയെങ്കിലും നാലാളുകള്‍ കവിതവായിക്കട്ടെ, ചര്‍ച്ച ചെയ്യട്ടെ എന്ന്‌ കരുതി ബ്ളോഗ്ഗു തുടങ്ങുന്നത്‌"-വെട്ടിക്കാട്‌ ഇതേ ചര്‍ച്ചയില്‍ മാനസ്സി പറഞ്ഞ ഒരു കാര്യം മുകളിലെ കമന്‍റിലുണ്ട്‌.
    ബ്ളോഗില്‍ എഴുതുന്ന പലരും തുടക്കക്കാരോ പുതുമുഖങ്ങളോ ആണ്‌. ലബ്ധപ്രതിഷ്ടരായവര്‍ കവിതാ ബ്ളോഗ്ഗുകളില്‍ അവരവരുടെ ഇടം നിലനിര്‍ത്തേണ്ടതുണ്ട്‌ എന്ന പരോക്ഷ സമ്മര്‍ദ്ദത്തിനു വിധേയരായി എഴുതുന്നുണ്ട്‌ എന്നും അറിയുന്നു. "-ഒട്ടും തെറ്റല്ല അത്‌-". ബ്ളോഗ്ഗില്‍ വരുന്നതിനു മുമ്പ്‌ ഒരു തഴക്കം വന്ന എഡിറ്ററുടെ കയ്യില്‍ വരുന്നില്ല കൃതികള്‍ എന്നതും ഗുണമേന്‍മയെ ബാധിക്കുന്നുണ്ടാവാം.
    മാനസി പറഞ്ഞ ബ്ളോഗ്ഗിന്‍റെ ഈ ഒരു ദൌര്‍ബല്യത്തെ വെട്ടിക്കാട്‌ എങ്ങിനെ നോക്കി കാണുന്നു... ഇത്തരം ഒരു പ്രതിസന്ധിയെ മറികടക്കാനാണ്‌ ബ്ളോഗ്ഗില്‍ ശക്തമായ ഒരു വിമര്‍ശന നിരൂപണ പ്രക്രിയ ആരംഭിക്കേണ്ടതുണ്ടെന്ന് എന്ന്‌ ഞാന്‍ പറയുന്നത്‌.

    മറുപടിഇല്ലാതാക്കൂ
  39. 150 രൂപ കവിതയ്ക്ക് പ്രതിഫലം കൊടുക്കുന്ന മാഗസിനുകള്‍ ഉണ്ടോ? ദേശാഭിമാനിയും മാധ്യമവും മാതൃഭൂമിയുമൊക്കെ 400-500 കൊടുക്കുന്നുണ്ട്. കവിയുടെ പ്രതിഭ അളന്നുനോക്കുന്ന പതിവ് അച്ചടി മാധ്യമങ്ങള്‍ക്കുണ്ടെന്ന സുനില്പണിക്കരുടെ നിരീക്ഷണം ചിരിപ്പിക്കുന്നു. ഗൂഗിള്‍ ബ്ലോഗുകള്‍ പൂട്ടിയാല്‍ മറ്റൊരു ആവിഷ്കാരമാധ്യമം ഉണ്ടാകുന്നവിധത്തില്‍ ലോകത്ത് സാങ്കേതികത വളര്‍ന്നിട്ടുണ്ട് മിത്രമേ. അതു മറക്കണ്ട.

    സ്നേഹത്തോടെ
    ബ്ലോഗുകള്‍ക്കു മുന്നേ കവിതകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങുകയും ബ്ലോഗും അച്ചടിയും തമ്മിലുള്ള ഉയര്‍ച്ചതാഴ്ചകളെ തിരസ്കരിക്കുകയും ചെയ്യുന്ന, പ്രതിഭ വളരെക്കുറഞ്ഞ ഒരു കവി.

    ലബ്ധപ്രതിഷ്ടരായവര്‍ കവിതാ ബ്ളോഗ്ഗുകളില്‍ അവരവരുടെ ഇടം നിലനിര്‍ത്തേണ്ടതുണ്ട്‌ എന്ന പരോക്ഷ സമ്മര്‍ദ്ദത്തിനു വിധേയരായി എഴുതുന്നുണ്ട്‌ എന്നും അറിയുന്നു.

    ഉഗ്രന്‍ നിരീക്ഷണം! എന്‍.എസ്.മാധവന്‍ ബ്ലോഗ് കവിതകളെക്കുറിച്ച് 'വൈഗ' യില്‍ പറഞ്ഞതിനുശേഷം ലബ്ധപ്രതിഷ്ഠര്‍ കവിതാബ്ലോഗുകളില്‍ നടത്തുന്ന പറയെടുപ്പു കണ്ടുനില്‍ക്കാന്‍ കൗതുകം!

    (പ്രിയ സന്തോഷ് പല്ലശ്ശന ബ്ലോഗിലെ അനോണി ഓപ്ഷന്‍ അടയ്ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.)

    മറുപടിഇല്ലാതാക്കൂ
  40. പല്ലശ്ശനയുടെ വാക്കുകളോട് യോജിക്കുന്നു. ഒരു വിമര്‍ശനാത്മക സമീപനം അല്ലെങ്കില്‍ നിരൂപണ പ്രക്രീയ ഉയര്‍ന്നു വരേണ്ടതാണ്. ഇപ്പോഴുള്ള സൌഹ്രിദ ചട്ടക്കൂടില്‍ നിന്ന് വെളിയിലേക്ക് എഴുത്തിലെ തുടക്കക്കാരെക്കൂടി മുന്നില്‍ കണ്ടു കൊണ്ടുള്ള ഒരു ശ്രമം കവിതാ ബ്ലോഗുകളുടെ നിലവാരത്തില്‍ അതിശയിപ്പിക്കുന്ന മാറ്റത്തിന് സഹായകമാകുമെന്ന് തോന്നുന്നു

    മറുപടിഇല്ലാതാക്കൂ
  41. "അജ്ഞാതന്റെ" ചൊറിച്ചിൽ എനിക്കു മനസ്സിലാകും. നാലഞ്ച്‌ വർഷങ്ങൾക്കുമുൻപു ആകാശവാണിയിൽ കവിത അവതരിപ്പിച്ചതിന്‌ എനിക്കു കിട്ടിയത്‌ 300 രൂപ.. വിദ്യാരംഗവും, ആകാശവാണിയും സർക്കാരിന്റേതായതുകൊണ്ട്‌ മേൽപ്പറഞ്ഞ തുക കൂട്ടാനുള്ള
    സാധ്യത കാണുന്നില്ല. കേരളകൗമുദി പുതിയ എഴുത്തുകാർക്ക്‌ അവസരം മാത്രമെ കൊടുക്കൂ, പ്രതിഫലം കൊടുക്കാറില്ല...!
    ഈ മൂന്നിലും ശുപാർശ കൂടാതെ പ്രതിഭ കൊണ്ട്‌ കാര്യം കാണാം, ഇതെന്റെ അനുഭവം.

    മറുപടിഇല്ലാതാക്കൂ
  42. ഭാഗ്യം. ഈ ചര്‍ച്ച നടന്നില്ലായിരുന്നെങ്കില്‍ മലയാളകവിതയുടെ ഗതിയെന്തായേനേ! കവികള്‍ മീശവെക്കുന്നതിനെക്കുറിച്ച് നിങ്ങളുടെയൊക്കെ അഭിപ്രായമെന്താണ്?

    മറുപടിഇല്ലാതാക്കൂ
  43. അതെ ബിജു... ഈ ചര്‍ച്ച നടന്നില്ലായിരുന്നുവെങ്കില്‍ ഈ ചര്‍ച്ച നടക്കുന്നതിനു മുന്‍പ്‌ ഞങ്ങള്‍ എന്തായിരുന്നുവോ അതില്‍ നിന്ന്‌ ഒരു മാറ്റവുമില്ലാതെ തുടര്‍ന്നേനെ...

    തിന്നും വിസര്‍ജ്ജിച്ചും മൃഗങ്ങളെപോലെ വര്‍ത്തിച്ചേനേ....

    ഷണ്ഡന്‍മാര്‍ മീശപിരിക്കുന്നത്‌ കണ്ട്‌ ഉളുപ്പില്ലാതെ ഉടലുമൊത്തം ക്ഷൌരം ചെയ്തേനേ...

    ഈ വലിയ ലോകത്തിലെ ഒരു ചെറിയ തന്‍മാത്രയെങ്കിലുമാണല്ലൊ എന്നാ ആത്മനിര്‍വൃതി പോലുമില്ലാതെ ബിജുവിനെപ്പോലെ അനാഥപ്രേതമായി ബ്ളോഗ്ഗുകള്‍ തോറും വിസര്‍ജ്ജിച്ചു നടന്ന്‌ ആളു ചമഞ്ഞേനേ ....

    മറുപടിഇല്ലാതാക്കൂ
  44. ലോകത്തിലെ ഏറ്റവൂം പുരാതനസാഹിത്യരൂപങ്ങൾ കവിതയാണല്ലൊ,അതന്നുതൊട്ടിന്നുവരെ മഹത്തായിതന്നെയിരിക്കുന്നൂ.
    എന്നാൽ ആധുനികസാഹിത്യത്തിൽ ഏതാണ്ടൂമുപ്പതുകൊല്ലമായി കവിതയുടെ വായന ലോകത്തുള്ള എല്ലാഭാഷകളീലും കുറഞ്ഞുപോയത്, ബ്ലോഗെഴുത്ത് വന്നതോടുകൂടി കഴിഞ്ഞമൂന്നുകൊല്ലമായി ലോകം മുഴുവൻ ,കവിതാവയനകൾ ഇരട്ടിയിലധികമാക്കി തീർത്തു (11 ശതമാനത്തിൽ നിന്നും 28.5 ശതമാനം വരെ ,2009 ജൂലായിലെ വിലയിരുത്തൽ കണക്കിൽ നിന്നും)
    ഈ അലയടികളാണ് ബൂലോഗത്തും കാണൂന്നത്! നമ്മൾ വായനക്കാർ ഈ പുതുകവിതകൾക്ക് പ്രോത്സാഹനമാകും എല്ലാതരത്തിലും....
    ഇപ്പോൾ വളയമില്ലാതെ ചാടുന്നവർ,വ്രിത്തത്തിൽ കൂടി ചാടാൻ ശ്രമിക്കട്ടേ,അലങ്കാരങ്ങൾ അണിയട്ടേ,താളത്തിൽ ഓടട്ടേ,പ്രാസത്തിൽ പൊങ്ങട്ടേ,.....
    സന്തോഷ് വിലയിരിത്തലുകൾ അസ്സലായി..,ഒപ്പം അഭിപ്രായങ്ങളൂം...
    അഭിനനന്ദനങ്ങൾ !
    മലയാളകവിതക്ക് നഷ്ട്ടപ്പെട്ട സ്വർണ്ണപ്രഭാ‍കിരണങ്ങൾ നമ്മുടേയീബൂലൊഗത്തിൽ കൂടി തിരിച്ചുകിട്ടട്ടെയെന്നാശംസിച്ചുകൊള്ളുന്നൂ....

    മറുപടിഇല്ലാതാക്കൂ
  45. ഇപ്പോഴാണ് കാണുന്നത്. നല്ല ശ്രമം. തുടരുക. സാന്തോഷ് പല്ലശ്ശനയുടെ നിരൂപണങ്ങള്‍ക്ക് ഊര്‍ജ്ജമുണ്ട്. തിരുത്താനുള്ള ശക്തിയുമുണ്ട്. ഭാവുകങ്ങള്‍.

    ഓഫ്: തൊട്ടു മുകളിലത്തെ കമന്‍റിനേക്കുറിച്ച്. ഇങ്ങനെ ചിരിപ്പിക്കല്ലേ മാഷേ

    മറുപടിഇല്ലാതാക്കൂ
  46. മാറിപ്പോയി, തൊട്ടു മുകളിലത്തെ എന്നുദ്ദേശിച്ചത് സന്തോഷ് പല്ലശ്ശനയുടെ കമന്‍റ് ആണ്.

    മറുപടിഇല്ലാതാക്കൂ
  47. കീടങ്ങള്‍ വിളക്കണയ്ക്കാനെത്തുമായിരിക്കും. പക്ഷേ ചര്‍ച്ച തുടരുകതന്നെ ചെയ്യണം.

    മറുപടിഇല്ലാതാക്കൂ
  48. വിളക്കില്‍ എണ്ണയുണ്ടെങ്കില്‍ അഗ്നി എരിയുക തന്നെ ചെയ്യും.‍ കീടങ്ങള്‍ അഗ്നിയിലെരിഞ്ഞു ചത്തൊടുങ്ങിക്കോളും.

    മറുപടിഇല്ലാതാക്കൂ
  49. ജയകൃഷ്ണന്‍ കാവാലം: നിങ്ങള്‍ എത്തിയല്ലൊ സന്തോഷമായി.

    സന്തോഷ്‌ സാര്‍: ഈ സൌഹൃദവും സാന്ത്വനവും എനിക്കൊരുപാട്‌ ഊര്‍ജ്ജം നല്‍കുന്നുണ്ട്‌..

    മുരളിച്ചേട്ടന്‌ (ബിലാത്തി പട്ടണം): നന്ദി ചര്‍ച്ചയില്‍ പങ്കെടുക്കുക ചേട്ടന്‍ തന്ന ഒരു ത്രെഡിലാണ്‌ മുകളിലെ കമന്‍റില്‍ ഞാനിത്രയും സംസാരിച്ചത്‌.. :):)

    മറുപടിഇല്ലാതാക്കൂ
  50. ബിലാത്തി പട്ടണം പറഞ്ഞതു പോലെ കവിത ഏറ്റവും പുരാതനമായ സാഹിത്യ രൂപമാണ്‌. കൊട്ടാരങ്ങളിലും വേശ്യാഗൃഹങ്ങളിലും അന്തിയുറങ്ങിയ കവിത ഇന്നു ജനങ്ങള്‍ക്കിടയിലേക്ക്‌ ഇറങ്ങി ചെല്ലാന്‍ തുടങ്ങി... ബ്ളോഗ്ഗും അതിനൊരു നിമിത്തമാവുന്നുണ്ട്‌.. നല്ലതു തന്നെ. മുരളിയേട്ടന്‍ (ബിലാത്തി) ഇവിടെ ഇതു പറഞ്ഞപ്പോള്‍ സച്ചിദാനന്ദന്‍റെ ഒരു കവിത ഓര്‍മ്മ വരുന്നു. "ഗാന്ധിയും കവിതയും" കാട്ടിലെ നാടോടികളുടെ വായില്‍ നിന്നു പിറന്ന കവിത കൊട്ടാരങ്ങളില്‍ അന്തിയുറങ്ങി ഇപ്പൊ സാധാരണജനങ്ങള്‍ക്കിടയില്‍ ജീവിക്കുകയാണ്‌.. അപ്പോള്‍ ഗാന്ധി പറഞ്ഞു പാടത്തുകൂടെ നടക്കൂ... പാടത്ത്‌ ചേറില്‍ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികളെ കാണു അവരുടെ വായ്‌വര്‍ത്തമാനങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കൂ എന്ന്‌... അതെ... കവിത ജീവിതവുമായി കൂടുതല്‍ അടുത്തത്‌ കവിതയെ കൊട്ടാരങ്ങളില്‍ നിന്നും വേശ്യാഗൃഹങ്ങളില്‍ നിന്നും മോചിപ്പിച്ചപ്പോള്‍ മാത്രമാണ്‌.

    വിജയന്‍ മാഷ്‌ അദ്ദേഹത്തിന്‍റെ "ചുവരില്‍ ചിത്രമെഴുതുമ്പോള്‍" എന്ന കൃതിയിലെ ഒരു ലേഖനം ചര്‍ച്ച ചെയ്യുന്ന വിഷയം പുതിയ മുതലാളിത്ത വ്യവസ്ഥിതി എഴുത്തുകാരന്‌ സമ്മാനിച്ച സ്വാതന്ത്യ്രത്തെ കുറിച്ചാണ്‌. വ്യാവസായിക വിപ്ളവം മതങ്ങളുടേയും ദൈവത്തിന്‍റേയും സ്ഥാനത്ത്‌ പണത്തെ സ്ഥാപിച്ചു. അതോടെ എഴുത്തുകാരന്‍ മതാധിഷ്ടിതമായ കലയെ കൈവെടിയേണ്ടി വന്നു. പണ്ട്‌ പള്ളികളില്‍ യേശുവിന്‍റെ തിരു രൂപങ്ങള്‍ വരച്ച മൈക്കലഞ്ചലോ ഇന്ന്‌ ജീവിക്കുന്നുണ്ടെങ്കില്‍ സ്വതന്ത്രമായ ആശയങ്ങളേയാവും കൈകാര്യം ചെയ്യേണ്ടിവരിക. പണ്ട്‌ ഒരു പ്രമേയവുമില്ലെങ്കില്‍ ശ്രീകൃഷ്ണ സ്തുതിയെഴുതിയാല്‍ ഒരാള്‍ കവിയാവും. ഇന്നതു പറ്റില്ല കാരണം മതത്തിന്‍രെ ചട്ടക്കൂടില്‍ നിന്ന്‌ കല മോചിതമായി. മതത്തിനും ദൈവത്തിനുമപ്പുറം സ്വതന്ത്രമായ ആശയങ്ങള്‍ കൈകാര്യം ചെയ്യേണ്ട ഒരു അവസ്ഥ കലാകാരനു വന്നു ചേര്‍ന്നു. കവിതയിലെ വൃത്തത്തെ സമ്പന്ധിച്ചും അങ്ങിനെ തന്നെ. കുലാലന്‍ ചക്രം ഉപയോഗിക്കുന്നത്‌ ചട്ടി മിഴിവോടെ വാര്‍ത്തെടുക്കാനാണ്‌. കവിതയില്‍ വൃത്തം കൊണ്ടുവരുന്നത്‌ കവിതയില്‍ കൃത്രിമമായ ഒരു സൌന്ധര്യം സാധിച്ചെടുക്കുന്നതിനാണ്‌. അതുകൊണ്ട ഞാന്‍ പറയുന്നു പുരാതന കവികളെക്കാള്‍ രചനാപരമായ വെല്ലുവിളി നേരിടുന്നത്‌ പുതു കവികളാണ്‌. വളയമില്ലാതെ ചാടുന്ന പുതുകവികള്‍ ശ്രമിക്കുന്നത്‌ കാഴ്ച്ചയുടെ ത്രിമാനങ്ങളെ തോല്‍പ്പിക്കുന്ന ആത്മ രൂപങ്ങള്‍ സൃഷ്ടിക്കാനാണ്‌.

    മറുപടിഇല്ലാതാക്കൂ
  51. നല്ല പഠനവും ചര്‍ച്ചയും.ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  52. തിരുമൊഴികളില്‍ വിസര്‍ജ്ജ്യം നിറയാനും എന്നെ അനാഥപ്രേതമാക്കി മാറ്റാനും മാത്രം ഞാന്‍ വല്ലതും പറഞ്ഞോ?
    കവി, മീശ, അഭിപ്രായം ഇതിലേതാ വിസര്‍ജ്ജ്യപദം? (കട: സുരാജ് വെഞ്ഞാറമൂട്). ഏതായാലും മീശയെക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ല. കൂളിങ്ങ് ഗ്ലാസ് കവികള്‍ക്കാണോ കഥയെഴുതുന്നവര്‍ക്കാണോ ചേര്‍ച്ചയെന്നെങ്കിലും പറയൂ പ്ലീസ്..

    എനിക്കു തൊന്നുന്നത്...
    അല്ലെങ്കില്‍ വേണ്ട, വെറുതേ ആളു ചമയാനാണെന്നു വിചാരിച്ചാലോ?

    മറുപടിഇല്ലാതാക്കൂ
  53. വല്യമ്മായി നന്ദി വന്നതിനും അഭിപ്രായം പറഞ്ഞ്‌ പ്രോത്സാഹിപ്പിച്ചതിനും... ഇനിയും വരുമല്ലോ...

    മറുപടിഇല്ലാതാക്കൂ
  54. പ്രിയപ്പെട്ട ബിജു കവി മീശവയ്ക്കുന്നതിനെക്കുറിച്ചും കൂളിങ്ങ്‌ ഗ്ളാസ്സ്‌ വയ്ക്കുന്നതിനെക്കുറിച്ചുമുള്ള നിങ്ങളുടെ വിലപ്പെട്ട സംശയങ്ങളെ ഞാന്‍ മാനിക്കുന്നു. കണ്ടാല്‍ പറയില്ല ഇത്തരം ഭാരിച്ച ആശയ സംവാദങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ നടക്കുന്നുണ്ടെന്ന്‌.... തീര്‍ച്ചയായും അതിനെക്കുറിച്ച്‌ ഗൌരവമായ ചര്‍ച്ചകള്‍ നടക്കേണ്ടതത്യാവശ്യമാണ്‌.... ഇതിനെക്കുറിച്ച്‌ നിങ്ങളുടെ ബ്ളോഗ്ഗില്‍ ഒരു ചര്‍ച്ച തുടങ്ങുന്നതാണ്‌ ഉചിതം... സമയവും സന്ദര്‍ഭവും ഒത്തുകിട്ടുന്നതനുസരിച്ച്‌ ഞാനും കൂടാം... നിങ്ങള്‍ കൂടുതല്‍ കരുണയും സ്നേഹവും അര്‍ഹിക്കുന്നു... നിങ്ങളെ എന്‍റെ വാക്കുകള്‍ വേദനിപ്പിച്ചോ സഹോദരാ... വിഷമിക്കരുത്‌..... വീണ്ടു വിചാരമില്ലാതെ നിങ്ങളെ എന്തൊക്കെയോ പറഞ്ഞു ഞാന്‍ വിഷമിപ്പിച്ചു... ഇനിയതുണ്ടാകാതെ നോക്കാം.

    മറുപടിഇല്ലാതാക്കൂ
  55. വിജയന്‍ മാഷ്‌ അദ്ദേഹത്തിന്‍റെ "ചുവരില്‍ ചിത്രമെഴുതുമ്പോള്‍" എന്ന കൃതിയിലെ ഒരു ലേഖനം ചര്‍ച്ച ചെയ്യുന്ന വിഷയം പുതിയ മുതലാളിത്ത വ്യവസ്ഥിതി എഴുത്തുകാരന്‌ സമ്മാനിച്ച സ്വാതന്ത്യ്രത്തെ കുറിച്ചാണ്‌. വ്യാവസായിക വിപ്ളവം മതങ്ങളുടേയും ദൈവത്തിന്‍റേയും സ്ഥാനത്ത്‌ പണത്തെ സ്ഥാപിച്ചു. അതോടെ എഴുത്തുകാരന്‍ മതാധിഷ്ടിതമായ കലയെ കൈവെടിയേണ്ടി വന്നു. പണ്ട്‌ പള്ളികളില്‍ യേശുവിന്‍റെ തിരു രൂപങ്ങള്‍ വരച്ച മൈക്കലഞ്ചലോ ഇന്ന്‌ ജീവിക്കുന്നുണ്ടെങ്കില്‍ സ്വതന്ത്രമായ ആശയങ്ങളേയാവും കൈകാര്യം ചെയ്യേണ്ടിവരിക. പണ്ട്‌ ഒരു പ്രമേയവുമില്ലെങ്കില്‍ ശ്രീകൃഷ്ണ സ്തുതിയെഴുതിയാല്‍ ഒരാള്‍ കവിയാവും. ഇന്നതു പറ്റില്ല കാരണം മതത്തിന്‍രെ ചട്ടക്കൂടില്‍ നിന്ന്‌ കല മോചിതമായി. മതത്തിനും ദൈവത്തിനുമപ്പുറം സ്വതന്ത്രമായ ആശയങ്ങള്‍ കൈകാര്യം ചെയ്യേണ്ട ഒരു അവസ്ഥ കലാകാരനു വന്നു ചേര്‍ന്നു. കവിതയിലെ വൃത്തത്തെ സമ്പന്ധിച്ചും അങ്ങിനെ തന്നെ. കുലാലന്‍ ചക്രം ഉപയോഗിക്കുന്നത്‌ ചട്ടി മിഴിവോടെ വാര്‍ത്തെടുക്കാനാണ്‌. കവിതയില്‍ വൃത്തം കൊണ്ടുവരുന്നത്‌ കവിതയില്‍ കൃത്രിമമായ ഒരു സൌന്ധര്യം സാധിച്ചെടുക്കുന്നതിനാണ്‌. അതുകൊണ്ട ഞാന്‍ പറയുന്നു പുരാതന കവികളെക്കാള്‍ രചനാപരമായ വെല്ലുവിളി നേരിടുന്നത്‌ പുതു കവികളാണ്‌. വളയമില്ലാതെ ചാടുന്ന പുതുകവികള്‍ ശ്രമിക്കുന്നത്‌ കാഴ്ച്ചയുടെ ത്രിമാനങ്ങളെ തോല്‍പ്പിക്കുന്ന ആത്മ രൂപങ്ങള്‍ സൃഷ്ടിക്കാനാണ്‌.

    ചര്‍ച്ച തുടരുക......

    മറുപടിഇല്ലാതാക്കൂ
  56. really good attempt. pakshe abhipraayam parayaanulla arivonnum enikkilla tto. puthu puthu arivukal aahlaadam pakarunnu.

    മറുപടിഇല്ലാതാക്കൂ
  57. കവിതയുടെ ആസ്വാദനം ഇത്ര വലിയ ഒരു ചര്‍ച്ചക്ക് വഴിവച്ചത് കണ്ട് കണ്‍ മിഴിക്കുന്ന ഒരു ബ്ലോഗര്‍ ആണ് ഞാനും ...
    കവിതകള്‍ വായിക്കും , മനസ്സിലാവുന്നതിനു ( എന്റെ പൊട്ട മനസ്സിന് ) അല്ലെങ്കില്‍ എനിക്ക് മനസ്സിലായത് വച്ച് കമന്റും , അല്ലെ "മനസ്സിലായില്ല ല്ലോ " ന്നു തന്നെ കമന്റും ....
    എന്താ യാലും പോസ്റ്റ്‌ കൊള്ളാം ചര്‍ച്ചയും , നടക്കട്ടെ ... നടക്കട്ടെ .......

    മറുപടിഇല്ലാതാക്കൂ
  58. വളരെ നല്ല അവലോകനം!!
    കഴിവുള്ള നല്ല എഴുത്തുകാര്‍ക്ക് താങ്കളുടെ ഈ അവലോകനം, വീണ്ടും അവര്‍ക്കെഴുതുവാനുള്ള പ്രചോദനവും ആത്മധൈര്യവും ഉണ്ടാക്കും!!

    നന്മകള്‍ നേര്‍ന്നുകൊണ്ട്

    ഭായി

    മറുപടിഇല്ലാതാക്കൂ
  59. നന്നായി..വളരെ നല്ല ഒരു ശ്രമം...ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  60. അറിയൊതൊന്നു കയറി.
    ഒരുപാടറിഞ്ഞിറങ്ങി.

    മറുപടിഇല്ലാതാക്കൂ
  61. കുലീനയായോരുവളൊരുനാളീമാമല -
    നാട്ടിലെ മാനസങ്ങളടക്കി വാണിരുന്നു
    നൃത്തപദചലനനേരമാ ചിലങ്കകള്‍
    മാലോക ഹൃദയങ്ങള്‍ക്കാനന്ദമായകാലം
    സഹൃദയന്മാരാകുമന്നത്തെ മാലോകര്‍ക്ക്
    തൂലികയാലവളെ നല്‍കി മഹാസൂരികള്‍
    കസവുടുത്തു മാലചാര്‍ത്തിയണിഞ്ഞോരുങ്ങി
    നിന്നാലോ മലയാളം ധന്യമായകാലങ്ങള്‍
    നാളോട്ടു കഴിഞ്ഞപ്പോളവളെ കുഴിമൂടി
    കുഴിമാടപ്പുഴുക്കളെണ്ണി രസിയ്ക്കുംചിലര്‍
    തൂലികയില്‍ വിരിയും വേശ്യമാരനവധി -
    യെവിടെയും ശല്ല്യമായി കടലപ്പൊതിയിലും .....

    മറുപടിഇല്ലാതാക്കൂ
  62. ബഹുമാനപ്പെട്ട സന്തോഷ്‌ ഈ ചര്‍ച്ച വളരെ അവസാനം കണ്ടതില്‍ ഖേദം ഉണ്ട് .പക്ഷെ ചര്‍ച്ച എന്തിനെ കുറിച്ചാണ് എന്നാണ് മനസിലാകാത്തത്....കവിതയെ കുറിച്ചെങ്കില്‍ അത് കാലത്തിന്റെ മാരത്തോണ്‍ ഓട്ടത്തിനിടയ്ക്ക് എവിടെയോ വീണു കിടക്കുന്നു...ഒളിഞ്ഞും മറഞ്ഞും ഇരുന്ന പലരും ഇടക്കുനിന്നും കയറി ഓടുന്നു .....ബാറ്റന്‍ ഇല്ലാതെ ...

    മറുപടിഇല്ലാതാക്കൂ
  63. ചര്‍ച്ച കൊള്ളാം...ബ്ലൊഗ് കവിതകളുടെ,കമെന്റുകളുടെ... പല വശങ്ങളെക്കുറിച്ച്, നിരൂപണങ്ങളുടെ ആവശ്യകതകളെപ്പറ്റി ചിന്തിക്കാനും സ്വന്തം അഭിപ്രായ്ങ്ങള്‍ തിരുത്താനും കഴിഞ്ഞൂ. പക്ഷെ മനസ്സിലാകാത്തത് ഇതാണ്..നിലവാരം കുറഞ്ഞ അഭിപ്രായം വരുമ്പൊള്‍ ഒന്നു കണ്ണടച്ചു കൂടെ! അതിനെക്കാള്‍ താഴ്ന്ന തെറി വിളിച്ച് ഓടിച്ചു വിടണോ?

    മറുപടിഇല്ലാതാക്കൂ
  64. വളരെ ഉയര്‍ന്ന ഭാഷയിലും മര്യാദയോടെയുമാണ്‌ അനോണി കമെന്‍റുകളോട്‌ പ്രതികരിച്ചിട്ടുള്ളത്‌ എന്നാണ്‌ എന്‍റെ വിശ്വാസം. "വെറുംവാക്കുകള്‍" ക്ക്‌ ചര്‍ച്ച ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം... നന്ദി നിങ്ങളുടെ നല്ല മനസ്സില്‍ നിന്നു വന്ന ഈ നല്ല വാക്കുകള്‍ക്ക്‌..

    മറുപടിഇല്ലാതാക്കൂ
  65. അനിത, ചേച്ചിപ്പെണ്ണ്‍, ഭായി, തൃശ്ശൂര്‍കാരന്‍, ശാന്താകാവുമ്പായി, രാജേഷ്ശിവ, ഉമേഷ്‌ പീലിക്കോട്‌... നന്ദി..

    മറുപടിഇല്ലാതാക്കൂ
  66. വളരെ നല്ല ശ്രമം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭിപ്രായം വളരെ പ്രസക്തമാണെന്നാണ് എനിക്കു തോന്നുന്നത്. ബ്ലോഗില്‍ വരുന്ന കവിതകള്‍ വായിക്കുമ്പോള്‍, ചുരുക്കം ചിലതൊഴിച്ചാല്‍ പലതും ഒരേ തൂവല്‍പ്പക്ഷികള്‍ പോലെ എന്നു തോന്നിയിട്ടുണ്ട്. കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണ്. ബ്ലോഗിന്റെ വിശാലത വച്ചു നോക്കുമ്പോള്‍ നല്ല എഴുത്തുകള്‍ കണ്ടെത്തുക എന്നത് വളരെ പ്രയാസമേറിയ കാര്യം തന്നെയെന്നു പറയേണ്ടിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.