ആസിഡ് ആക്രമത്തിനിരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആധാരമാക്കി ദീപിക പദുകോൺ അഭിനയിച്ച chhapaak കണ്ടു.
സംഭവങ്ങളോടും സമകാലിക അവസ്ഥകളോടും ധീരമായി പ്രതികരിക്കുന്നു - യാതൊരു കൃത്രിമ വൈകാരികതയൊ, അതി നാടകീയതയൊ ഇല്ലാത്ത സത്യസന്ധമായ സിനിമ. ഒട്ടും അതിഭാവുകത്വമൊ അനാവശ്യ ഗിമ്മിക്കുകളൊ കാണിക്കാതെ തികച്ചും റിയലിസ്റ്റിക് അയി ദീപികാ പദുകോൺ തന്റെ കഥാപാത്രത്തെ മികച്ചതാക്കി.
ഇതേ പ്രമേയത്തിൽ മലയാളത്തിലിറങ്ങിയ " ഉയരെ " എന്ന ചിത്രത്തിൽ ഇരയുടെയും വേട്ടക്കാരന്റെയും മനസ്സിനെ ആഴത്തിൽ അപഗ്രഥിക്കുണ്ട് . എന്നാൽ 'ചപാക് ' ഇരയുടെ സമൂഹ്യബോധത്തിലൂടെ സഞ്ചരിക്കുന്നു. സിനിമ നമ്മുടെ സിസ്സംഗത മുഖമുദ്രയാക്കിയ നീതി പീഢങ്ങളെ പ്രതിസ്ഥാനത്തു നിർത്തുന്നു. ഇനിയും ഇതുപോലുള്ള ആക്രമണങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ജാഗ്രത്താകുന്നു.
സാമൂഹ്യ ബോധമുള്ള ഓരോ ഇന്ത്യക്കാരനും കാണേണ്ട സിനിമ.
സംവിധായിക മേഘ്ന ഗുൽസ റിന് ഒരു ബിഗ് സല്യൂട്ട്. ഒരോ സീനിലും ഈ സംവിധായിക കാണിക്കുന്ന സൂക്ഷ്മത അവരുടെ 'തൽവാർ' എന്ന ചിത്രത്തിൽ ബോധ്യപ്പെട്ടതാണ്.
ഒരു പാട് പ്രതിഭയുള്ള പുതുമുഖങ്ങൾ, പുതിയ സമീപനം
ഒരു പാട് പ്രതിഭയുള്ള പുതുമുഖങ്ങൾ, പുതിയ സമീപനം
ബോളിവുഡിന് പുതിയൊരു ചുവടുമാറ്റത്തിന്റെ മുന്നുരയായി മാറുന്ന സിനിമ.
#chhapaak
#deepikapadukon
#supportchapak
#chhapaak
#deepikapadukon
#supportchapak
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ