പാഠങ്ങളിലേക്ക് ആനപിന്നാലെ വരമ്പുകളിലേക്ക്... ഒരു തിരിച്ചുപോക്കിനെ വെറുതെ ഓര്‍മ്മിപ്പിക്കുന്ന ആറ്റൂരിന്റെ ഒരുകവിതയുണ്ട്. വെറുതെ ഒരു തിരിഞ്ഞു നടക്കലിനെ കുറിച്ച് ഒര്‍ത്തുപോവുകയല്ല ഇപ്പോള്‍. നമ്മുക്ക് എന്താണ് പറ്റിയത് എന്ന തികച്ചും കനംതൂങ്ങിയ ഒരു ചിന്തയില്‍ നിന്ന് വേദനയോടെ ആറ്റൂരിന്റെ കവിതയിലേക്ക് ഒന്നു കാലുതെന്നിയതാണ്. എനിക്ക് ഏറെ പരിചിതമായ തൊണ്ണൂറുകളിലെ സജീവമായ സാഹിതീയ പരിസരങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക്. ഒരു പക്ഷെ വായന പച്ചപിടിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത് എന്നതുകൊണ്ടാകാം മനസ്സ് ഈ ഇടവേളകളില്‍ പലപ്പോഴും ഒരു തിരച്ചുപോക്ക് നടത്തുന്നത്.
എഴുപുതുകളുടെ ക്ഷുഭിത യൗവ്വനം പ്രസ്ഥാനപരമായ മുന്നേറ്റങ്ങള്‍ക്കൊപ്പിച്ച് തന്റെ വാക്കുകളേയും ചിന്തകളേയും രൂപപ്പെടുത്തിയെടുത്തപ്പോള്‍ ഞാന്‍ അക്ഷരപ്പിച്ച തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സായുധമായ
വാക്കുകളുടെ അമ്ലതീക്ഷണതയെക്കാള്‍ എനിക്ക് പരിചയം നിരായൂധീകിക്കപ്പെട്ടവന്റെ നിരാശയേറിയ ദൈന്യങ്ങളാണ്. എഴുത്തിന്റെയും സര്‍ഗ്ഗാത്മക വായനയുടേയും ചിന്തകളുടേയും നല്ലൊരു കാലം തൊണ്ണൂറുകളായിരുന്നു. തൊണ്ണൂറുകള്‍ പകര്‍ന്നു തന്ന ആന്തരികജീവിതത്തിന്റെ വറ്റാത്ത പച്ചയിലാണ് ഇന്നും എന്റെ സര്‍ഗ്ഗാത്മകജീവിതം ഉണങ്ങാതെ നില്‍ക്കുന്നത്. എന്താണ് എന്നെപോലെയുള്ള ഇന്നത്തെ മൂന്നാം തലമുറയ്ക്ക് തൊണ്ണൂറുകളോട് ഇത്ര മമത. ഏതൊരു സാഹിത്യ ക്യാമ്പുകളിലും ഈ തലമുറ എടുത്തു വയ്ക്കുന്ന ചിന്തയുടെ സ്ഫുലിംഗങ്ങള്‍ തൊണ്ണൂറികളില്‍ നിന്ന് കടംകൊണ്ടവയാണ്. ഇന്നുവരേയും അതങ്ങിനെ തന്നെ ആയിരുന്നു. ഇനി നാളെയും അത് അങ്ങിനെ തന്നെ നില്‍ക്കുമോ..? അറിഞ്ഞുകൂടാ.
പെണ്ണെഴുത്തും, എക്കൊ ഫെമനിസവും, ആഗോളികരണവും, വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സ്വപ്നനൈരാശ്യങ്ങളുും, തൊണ്ണൂറുകളുടെ സര്‍ഗ്ഗാത്മക പരിസരങ്ങളെ നിര്‍ണ്ണയിച്ചു എന്ന് ഞാന്‍ കരുതുന്നു. എഴുപതുകള്‍ക്ക് പ്രത്യയശാസ്ത്രങ്ങളും പ്രതിലോമ-സായുധവിപ്ലവ പ്രസ്ഥാനങ്ങളും പ്രസ്ഥാനപരമായ ഒരു ഊര്‍ജ്ജം പകര്‍ന്നുകൊടുത്തിരുന്നുവെങ്കില്‍ തൊണ്ണൂറുകള്‍ നിരവധി സാമൂഹിക സാഹചര്യങ്ങളുടെ സങ്കലനം കൊണ്ട് സജീവമായി നിലനിന്നു. എനിക്ക് തോന്നുന്നത് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നമ്മെ നയിക്കാന്‍ ഒരു സര്‍ഗ്ഗാത്മക പ്രസ്ഥാനങ്ങളുമില്ല എന്നതാണ്. നമ്മുടെ എഴുത്തുമുറി വിട്ട് പുറത്തുപോകുമ്പോള്‍ നമ്മള്‍ ആരുമല്ലാതാകുന്നു. നമ്മുക്ക് ഒന്നു ചെയ്യാനില്ലാതെ വരുന്നു. എങ്ങോട്ടു നടക്കണം എന്നതിനുമപ്പുറം എന്തിനു നടക്കണം എന്ന അദൃശ്യമായ ദുരന്തത്തിനകത്താണ് ഇന്നത്തെ എഴുത്തുകാര്‍. ലളിതമായി പറഞ്ഞാല്‍ നമ്മുക്കൊരു ഉദ്ദേശ്യവുമില്ല; പ്രസ്ഥാനപരമായ ഒരു ഊര്‍ജ്ജം തൊണ്ണൂറുകള്‍ക്കുണ്ടായിരുന്നില്ല എന്നത് സത്യം തന്നെ എന്നിരുന്നാലും എഴുത്തുകാരന്റെ ആന്തരിക ജീവിതത്തെ സജീവമായി നിലനിര്‍ത്തുന്ന എന്തൊക്കെയൊ ചിലത് അന്ന് നിലനിന്നിരുന്നു. ഇന്നില്ലാത്തും അതു തന്നെ. ബഹുസ്വരതകള്‍ക്കിടയില്‍ നിന്ന് തന്റെ വാക്കുകളെ വേറിട്ട് അടയാളപ്പെടുത്തേണ്ടതെങ്ങിനെയെന്ന പരീക്ഷണത്തിന്റെ ലബോറട്ടറിയാണ് ഇന്നത്തെ ഒരോ എഴുത്തുമുറിയും. നേരെ ചൊവ്വെ പറഞ്ഞാല്‍ അവനവന്റെ ആത്മകാമങ്ങളാണ് ഒരെഴുത്തുകാരനെ എഴുത്തുകാരനായി നിലനിര്‍ത്തുന്നത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിട്ടുകഴിഞ്ഞു. തിരിഞ്ഞുനോക്കുമ്പോള്‍ തൃപ്തി തോന്നുന്നില്ല. ഒര്‍മ്മകളില്‍ നിറച്ചും തൊണ്ണൂറുകളുടെ ശീത സായന്തനങ്ങള്‍ കോരി നിറച്ച ഫ്രെയിമുകളാണ്. ഇരുപതാം നൂറ്റാനണ്ടിന്റെ അവസാന ദശകത്തിലേയും ഇരുപത്തൊന്നിന്റെ ആദ്യ ദശകത്തിലേയും സര്‍ഗ്ഗാത്മക പരിസരങ്ങളെ ഒരു താരതമ്യപഠനത്തിനെടുക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് എനിക്ക് തോന്നുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ജീവിത വ്യതിയാനങ്ങളുടേയും മാനവവികാസത്തിന്റേയും ചരിത്രംകൂടിയാകുമത്. ലാന്റ് ലൈന്‍ ഫോണില്‍ നിന്ന് മൊബൈല്‍ ഫോണിലേക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ വരെ ചുവടുമാറ്റിയത് ഈ കാലയളവിലാണ്. നഗരത്തിലെ വളരെ ചുരുക്കം സൈബര്‍ കഫെകളിലൂടെ വളരെ ചെറിയ ഒരു സൈബര്‍ ജീവിതം നയിച്ചിരുന്ന തൊണ്ണൂറുകളില്‍ നിന്ന് നാം മുഴുവന്‍ സമയ സൈബര്‍ ജീവികളായി മാറി. വിവരസാങ്കേതിക വിദ്യയില്‍ വലിയ മുന്നേറ്റങ്ങളുണ്ടായി എന്നിട്ടും എറ്റവും അടുത്ത ആത്മാര്‍ത്ഥ സുഹൃത്തുമായി നമ്മുടെ അകലം ഒരിഞ്ചുപോലും കുറഞ്ഞിട്ടുമില്ല പക്ഷെ കോടിക്കണക്കിന് ജിഗാബൈറ്റിന്റെ ഡാറ്റകള്‍ ശബ്ദംത്തിലൂടേയും അല്ലാതേയും നാം നിക്ഷേപിച്ചു കഴിഞ്ഞു. എന്നിട്ടും സൗഹൃദങ്ങളുടെ ആഴം കൂടിയതേയില്ല. പുസ്തകങ്ങളില്‍ നിന്ന് ബ്ലോഗ്ഗഗ്രിഗേറ്ററിലേക്ക് വായനയെ ചുവടുമാറ്റിച്ചുകൊണ്ട് വായനയുടെ പുതിയ ഒരു ജനുസ്സ് രൂപപ്പെടുന്നത് ഈ അടുത്തകാലത്താണ്.
എനിക്ക് തോന്നുന്നത് ഈ മൂന്നാം തലമുറയുടെ വായനയുടെ വസന്തകാലം ഒരുപക്ഷെ തൊണ്ണൂറകള്‍ തന്നെ ആയിരുന്നിരിക്കും. അന്നും ഉപഭോഗ ചാപല്യങ്ങള്‍ ഉണ്ടായിരുന്നു അന്നും ഇവിടെ പുസ്തകങ്ങള്‍ മരിക്കുന്നതിനെക്കുറിച്ച് മുറവിളികൂട്ടിയിരുന്നു പക്ഷെ അന്ന് ഒരോ ശരാശരിമലയാളിയുടെയും ആന്തരിക ജീവിതത്തെ നിലനിര്‍ത്താന്‍ കെല്പുള്ള സാഹിതീയ സാഹചര്യം നിലനിന്നിരുന്നു. പെണ്ണെഴുത്തിലൂടേയും ഇന്നത്തെ പുതകവിത എന്ന് പറയുന്ന സങ്കേതത്തിന്റെ മൂലരൂപമായ ഉത്തരാധുനിക കാവ്യസങ്കേതങ്ങള്‍ അന്ന് പൂവിട്ട് കായ്ച്ച് പഴുത്ത നിന്നിരുന്നു.

വീട്ടുജോലിയും പുറംമ്പണിയും മുടങ്ങാതെ, ഗനതരംഗിണിയും, വിദ്യാഭ്യാസ രംഗവും കേട്ട് ആസ്വദിച്ചിരുന്നു അമ്മ. കാലത്ത് ഒന്‍പതെകാലുവരെയുള്ള ചലചിത്ര ഗാനപരിപാടി കഴിഞ്ഞിട്ടും സ്‌കൂളിലേക്ക് പോകാത്ത എന്നെ അമ്മ ശകാരിക്കുമ്പോള്‍ അകാശവാണിയുടെ സമയനിഷ്ഠയോടൊത്തുള്ള അമ്മയുടെ വിശ്വാസം നിറഞ്ഞ ജീവിതത്തെ എനിക്ക് കാണാമായിരുന്നു. ആ വിശ്വാസം ഇന്ന് അമ്മയ്ക്കില്ല റിയാലിറ്റിഷോയ്ക്കിടയില്‍ എപ്പോള്‍ വേണമെങ്കിലും കേറിവരാവുന്ന ഒരു ഫ്‌ളാഷ് ന്യൂസിന്റെ ഞെട്ടിപ്പിക്കാവുന്ന ഭീതി അമ്മയുടെ ജീവിതത്തിലുണ്ട്. ബിഗ്‌ബോസിന്റെ വീട്ടില്‍ സെലിബ്രറ്റികള്‍ മുറ്റംമടിക്കുന്നതും തുണികഴുകുന്നതും നോക്കി നമ്മള്‍ ഇരിക്കുകയാണിപ്പോള്‍ നമ്മുടെ ജീവിതം നമ്മുടെയൊക്കെ സ്വീകരണ മുറിയില്‍ കെട്ടിക്കിടക്കുകയാണ്..

സ്വന്തം സര്‍ഗ്ഗാത്മത വറ്റിയതുകൊണ്ടാണ് വര്‍ത്തമാനകാലത്തെ പഴിപറഞ്ഞുകൊണ്ട് ഗതകാല മധുരത്തിന്റെ നൊട്ടകള്‍ വായിലിട്ടുകൊണ്ടിക്കുന്നത് എന്ന് നിങ്ങള്‍ ഒരുപക്ഷെ കളിയാക്കുമായിരിക്കും. പക്ഷെ സത്യമതല്ല കുറേക്കുടി ഗൗരവമായ കാലഘട്ടങ്ങളെക്കുറിച്ചുള്ളു താരതമ്യ പഠനത്തിന് മനസ്സ് തയ്യാറെടുക്കുകയാണ്. അതിനെക്കുറിച്ച് ഗൗരവമായി ചന്തിച്ചു തുടങ്ങി. വീണ്ടും തൊണ്ണൂറിന്റെ പുസ്തകങ്ങളിലേക്ക് ഒരു മടങ്ങിപോക്ക് - ഒരു തീര്‍ത്ഥാടനം. എന്താണ് നമ്മുക്കിന്ന് നഷ്ടപ്പെട്ടത്, എന്താണ് ഇന്ന് നമ്മളെ മുന്നോട്ട് നയിക്കുന്നത്. എന്തിനാണ് ഇന്ന് നാം എഴുതുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കൃതികളില്‍ പഴയ ചൂരുകള്‍ ഉറവെടുക്കാത്തത് എന്നിങ്ങനെ പല ചോദ്യങ്ങളില്‍ നിന്നാണ് ഈ ഒരു കുറിപ്പ് ഉടലെടുക്കുന്നത്. ഒരു വലിയ അന്വേഷണത്തിനു മുന്‍പുള്ള ചെറിയ ഒരുടവേള...
മുറികിക്കൊണ്ടിരുക്കുന്ന കുലക്കയറില്‍ വഴുക്കി നിന്നുകൊണ്ട് ഒരു പെന്റുലത്തിന്റെ സമയചിഹ്നങ്ങളിലേക്ക് പതിയെ ഊര്‍ന്ന് വീഴുന്നതിനെ ഭീതിയൊടെ സങ്കല്‍പിക്കുന്ന ഒരു ഭ്രാന്തന്റെ ചിതറിയ ചില മതിഭ്രമങ്ങള്‍.
എനിക്ക് തോന്നുന്നത് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നമ്മെ നയിക്കാന്‍ ഒരു സര്‍ഗ്ഗാത്മക പ്രസ്ഥാനങ്ങളുമില്ല എന്നതാണ്. നമ്മുടെ എഴുത്തുമുറി വിട്ട് പുറത്തുപോകുമ്പോള്‍ നമ്മള്‍ ആരുമല്ലാതാകുന്നു. നമ്മുക്ക് ഒന്നു ചെയ്യാനില്ലാതെ വരുന്നു. എങ്ങോട്ടു നടക്കണം എന്നതിനുമപ്പുറം എന്തിനു നടക്കണം എന്ന അദൃശ്യമായ ദുരന്തത്തിനകത്താണ് ഇന്നത്തെ എഴുത്തുകാര്‍. ലളിതമായി പറഞ്ഞാല്‍ നമ്മുക്കൊരു ഉദ്ദേശ്യവുമില്ല; പ്രസ്ഥാനപരമായ ഒരു ഊര്‍ജ്ജം തൊണ്ണൂറുകള്‍ക്കുണ്ടായിരുന്നില്ല എന്നത് സത്യം തന്നെ എന്നിരുന്നാലും എഴുത്തുകാരന്റെ ആന്തരിക ജീവിതത്തെ സജീവമായി നിലനിര്‍ത്തുന്ന എന്തൊക്കെയൊ ചിലത് അന്ന് നിലനിന്നിരുന്നു. ഇന്നില്ലാത്തും അതു തന്നെ. ബഹുസ്വരതകള്‍ക്കിടയില്‍ നിന്ന് തന്റെ വാക്കുകളെ വേറിട്ട് അടയാളപ്പെടുത്തേണ്ടതെങ്ങിനെയെന്ന പരീക്ഷണത്തിന്റെ ലബോറട്ടറിയാണ് ഇന്നത്തെ ഒരോ എഴുത്തുമുറിയും. നേരെ ചൊവ്വെ പറഞ്ഞാല്‍ അവനവന്റെ ആത്മകാമങ്ങളാണ് ഒരെഴുത്തുകാരനെ എഴുത്തുകാരനായി നിലനിര്‍ത്തുന്നത്.
മറുപടിഇല്ലാതാക്കൂപ്രസ്ഥാനങ്ങളുടേയും സ്ഥാപനങ്ങളുടേയും പഴയ രൂപങ്ങളെ ആഗ്രഹിക്കുന്നതില്‍ അര്‍ത്ഥമില്ല...എ അയ്യപ്പനെ പോലെ ഒരു അരാജകവാദി ഇനി മലയാള കവിതക്കു വേണ്ട, പക്ഷേ വിക്കിലീക്സ് പോലെ പുതിയ അരാജകത്വങ്ങള്‍ ഈ ഭാഷക്കും സമൂഹത്തിനും വേണം...പ്രസ്ഥാനങ്ങളും അതു പോലെ..പുതിയ ഫോമിലും ഫോര്‍മാറ്റിലും ആവട്ടെ പുതിയ രൂപങ്ങള്‍.
മറുപടിഇല്ലാതാക്കൂസത്യം എന്നും അതിന്റെ വഴി തേടും ഒന്നിനെയും അധികം നാള്‍ മറച്ചു നിര്‍ത്തുവാന്‍ ആവുകയില്ല എഴുത്തിന്റെ ശക്തി ഒരിക്കലും കുറയുകയില്ല ശക്തമായി മുന്നേറുക വിജയം വരും ഇത് നിഞ്ചയം
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട ഉദാസീന മറുപടി വൈകിയതില്‍ ആദ്യം തന്നെ ക്ഷമ ചോദിക്കട്ടെ. പുതിയ ഫോമിലും ഫോര്‍മാറ്റിലും പുതിയ പ്രസ്ഥാനങ്ങള്‍ ഉണ്ടാവട്ടെ എന്ന ഉദാസീനയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു. എഴുപതുകളുടെ തലമുറയും അവരുടെ ചിന്തയുടെ ഇന്ധനങ്ങളേയും തിരിച്ചറിയുക എന്നതിനര്‍ത്ഥം അതേ രൂപത്തിലും ഭാവത്തിലും പുതിയ മൂവ്‌മെന്റുകള്‍ സൃഷ്ടിച്ചെടുക്കണമെന്നല്ല.
മറുപടിഇല്ലാതാക്കൂപോസ്റ്റില് ഞാന്‍ ഉന്നയിച്ചതുപോലെ ആത്മകാമങ്ങളുടെ തടവുകാരനായിരിക്കുന്നിടത്തോളം കാലം നമ്മുടെ പ്രസ്ഥാനങ്ങളുടെ രൂപവും ഭാവവും അതിന്റെ ആക്ടിവസവും തികച്ചും പ്രതിലോമകരമായിരിക്കും. പേനപിടിക്കുന്ന കൈകള്‍ തീപന്തങ്ങള്‍ പിടിച്ച കാലത്തില്‍ നിന്ന് ഇവിടേക്ക് ദൂരം ഏറെയുണ്ട്.
എന്തിന് അനുദിനം ഓരവല്‍ക്കരിക്കപ്പെടുന്ന് അടിസ്ഥാന വര്‍ഗ്ഗത്തെക്കുറിച്ച് നമ്മുടെ എഴുത്തുകാരില്‍ എത്രപേര്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്. സ്വന്തം ശബ്ദങ്ങലെ മാത്രം പൊലിപ്പിച്ചുകൊണ്ടിരിക്കുന്ന ആത്മകാമങ്ങള്‍ക്ക് ഒരു കാലത്തിന്റെ പ്രത്യേയ ശാസ്ത്ര ശബ്ദമാകുക എന്നത് വളരെ പ്രയാസമാണ്-അസാധ്യമാണ്.
ഒരു ജനതയെ മുഴുവന്‍ ഒറ്റക്കെട്ടാക്കി നിര്‍ത്തി ശക്തമായ പ്രതിരോധ നിര സൃഷ്ടിച്ചെടുത്ത ഈജിപ്തിലെ ബ്ലോഗ്ഗേര്‍സ് മാത്രമാണ് ഇതിനൊരു അപവാദമായി ഞാന്‍ കാണുന്നത്.
പരസ്പരം പുറം ചൊറിഞ്ഞുകൊണ്ട് എഴുതിക്കൊണ്ടിരിക്കുന്ന ബ്ലോഗ്ഗെഴുത്തിനെ ഒരു പുതിയ കാലത്തിന്റെ പ്രസ്ഥാനമാക്കുക എന്നത് വളരെ ശ്രമകരമായരിക്കും...
നമ്മുക്ക് കാത്തിരിക്കാം... എഴുതാം.... ആത്മകാമങ്ങളില്ലാതെ... :)
ഉദാസീനയോട് പുര്‍ണ്ണമായി യോജിച്ചുകൊണ്ട് ഞാന്‍ നടത്തുന്ന ചെറിയ ചില അഭിപ്രായ പ്രകടനങ്ങള്‍ മാത്രമായി ഇതിനെ കാണുക.
അഭിപ്രായം പറഞ്ഞ കവിയൂരിന് നന്ദി.
best wishes
മറുപടിഇല്ലാതാക്കൂപുതിയ കാലവും പുതിയ വിദ്യാഭ്യാസവും പുതുതലമുറയെ രൂപപെടുത്തുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നു.
മറുപടിഇല്ലാതാക്കൂ90 കളില്‍ യുവത്വവും സര്‍ഗാത്മകതയും രൂപപെടുത്തുന്നതില്‍ ആ കാലഘട്ടത്തിനു വലിയ പങ്ക് ഉണ്ടായിരുന്നു.
നാട്ടിലെ സാമൂഹിക പ്രശനങ്ങളോട് ക്രിയാത്മകമായി അവര്‍ പ്രതികരിച്ചിരുന്നു , അന്ന് വിദ്യാര്‍ത്ഥി കള്‍ ക്ലാസ്സിനു വെളിയിലും (സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിച്ചുകൊണ്ട്) അദ്യാപകര്‍ (അനുസരണ ഉള്ളവര്‍ ആയികൊണ്ട്) ക്ലാസിനകത്തും ആയിരുന്നു . ഇന്ന് അദ്യാപകര്‍ ക്ലാസ്സിനു വെളിയില്‍ സമരമുഖത്തും (സമൂഹത്തിനു വേണ്ടിയല്ല, ശമ്പളവും അലവന്‍സും കൂട്ടാന്‍) കുട്ടികള്‍ ക്ലാസിനകത്തും (ഭാവി സുരക്ഷിതമാക്കാന്‍) ആയി മാറിയിരിക്കുന്നു. അവര്‍ പൂര്‍ണമായും അരാഷ്ട്രീയ വല്കരിക്കപെട്ടുകൊണ്ടിരിക്കുന്നു. പുതിയ കാലത്ത് സര്‍ഗാത്മക സാഹിത്യം പോയിട്ട് ഒരു കലാമൂല്യമുള്ള സിനിമ പോലും കാണാന്‍ അവര്‍ കൂട്ടാക്കുന്നില്ല. കെന്റക്കി ചിക്കനും, ഒരുകുപ്പി കോളയും, ചാറ്റ് ചെയ്യാന്‍ ഇന്റര്‍നെറ്റില്‍ ഒരു സുന്ദരിയും ഉണ്ടെങ്കില്‍ എല്ലാമായി എന്നാണു പുതു തലമുറ കരുതുന്നത് . തീര്‍ച്ചയായും സര്‍ഗാത്മക സാഹിത്യത്തോടും സമരത്തോടും കൂറുള്ള പ്രസ്ഥാ ഞങ്ങള്‍ രൂപപ്പെടണം പക്ഷെ അതിനു ആര് നേതൃത്വം കൊടുക്കും ?.
പറഞ്ഞിരിക്കുന്ന ആശയം നല്ലത് തന്നെ, പക്ഷെ ഇതിലെ വിഷയത്തെ ഒന്ന് കൂടി വിശകലനം ചെയ്യാമായിരുന്നു.
മറുപടിഇല്ലാതാക്കൂ