2009, ഏപ്രിൽ 11, ശനിയാഴ്‌ച

പൊട്ടിപ്പൊളിഞ്ഞ തിരമൊഴികള്‍


ഒരു ജനതയുടെ സാങ്കേതിക ആതിപത്യം അവരുടെ ഭാഷയുടെ നിലനില്‍പിന്‌ ആധാരമാകുന്ന ഒരു സ്ഥിതിവിശേഷം ഇന്നു കാണാം. വാമൊഴിയില്‍ നിന്നും വരമൊഴിയിലേക്കും വരമൊഴിയില്‍ നിന്ന്‌ ഡിജിറ്റല്‍ യുഗത്തിലേക്കും സംക്രമിക്കുമ്പോള്‍ തൊണ്ടയടച്ചുപോകുന്നത്‌ മലയാളം പോലെയുള്ളകൊച്ചു പ്രദേശികഭാഷകള്‍ക്കാണ്‌. കാരണം കമ്പ്യൂട്ടര്‍ യുഗത്തില്‍ നമ്മള്‍ മലയാളികള്‍ മറ്റുദേശരാഷ്ട്രങ്ങളുടെ കൂലിവേലക്കാരാണ്‌. ആരുടെയൊ മണ്ണില്‍ മറ്റാരുടെയൊ ഭാഷയെ ഡിജിറ്റല്‍ രുപത്തിലേക്കുമാറ്റുമ്പോള്‍ നമ്മുടെ ഈ കൊച്ചു പ്രദേശികഭാഷയായ മലയാളം പൊട്ടിയ ചില്ലുകളണിഞ്ഞ ഒരു തകര്‍ന്ന പ്രേതഭവനം പോലെ ആയിത്തിരുകയാണ്‌. പ്രാദേശകഭാഷകള്‍ യൂണികോട്‌ സങ്കേതിക വിദ്യയിലേക്ക്‌ മാറിയതുകൊണ്ടാണ്‌ ഈയുള്ളവനും ഈ ചിന്ത പങ്കുവയ്ക്കാന്‍ കഴിഞ്ഞത്‌ എന്നു മറക്കുന്നില്ല. പക്ഷെ സാങ്കേതിക തികവോടെ നമ്മുടെ ഭാഷയെ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക്‌ മാറ്റാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നത്‌ ദുഖകരം തന്നെ. സ്വന്തം ആശയങ്ങള്‍ ആരുടേയും ഓശാരത്തിനു നില്‍ക്കാതെ സ്വന്തം ബ്ളോാഗിലൂടെ അവതരിപ്പിക്കുമ്പോള്‍ അവാച്യമായ ഒരു രചനാ സ്വാതന്ത്യമാണ്‌ നാം അനുഭവിക്കുത്‌. സാങ്കേതിക വിദ്യയില്‍ നമ്മുടെ അക്ഷരങ്ങള്‍ ചിന്നി ചോരയൊലിപ്പിച്ചു നില്‍ക്കുത്‌ ഇനിയും എത്രനാള്‍ കാണേണ്ടിവരും ?. ദൃശ്യ മാധ്യമങ്ങളുടെ അതിപ്രസരം നമ്മുടെ ഭാഷയെ കുറച്ചൊന്നുമല്ല ബാധിച്ചത്‌. ഭാഷ പ്രയോഗത്തിലും ഉച്ചാരണത്തിലും അതിണ്റ്റെ തനിമ ഇട്ടെറിഞ്ഞ്‌ വീട്ടിലെ സ്വകാര്യമുറിയില്‍ തുണിയുടുക്കാത്തവളായി പ്രൈമ്‌ ടൈമില്‍ വ്യഭിചരിക്കപ്പെടുമ്പോള്‍ നമ്മുക്ക്‌ ചിന്തിച്ചുനില്‍ക്കാന്‍ സമയമില്ല പാഞ്ചാലിക്കു ഉടുതുണി കനിഞ്ഞ ശ്രീകൃഷ്ണനെ പോലെ നമ്മുടെ ഭാഷാ കമ്പ്യൂട്ടിങ്ങ്‌ വിദഗ്ദര്‍ എത്രയും വേഗം എല്ലാം തികഞ്ഞ ഒരു സാങ്കേതികത ഉരുത്തിരിച്ചെടുക്കണം. ഇണ്റ്റര്‍നെറ്റില്‍ ലോകം നമ്മുടെ ഭാഷയെ തലകീഴായി വായിക്കാതിരിക്കണ്ടെ. . . . സംവാദം തുടരുക . . .

4 അഭിപ്രായങ്ങൾ:

 1. ഇത്ര സാങ്കേതിക ജ്ഞാനമില്ല,
  പക്ഷേ മലയാളം പരിപോക്ഷിക്കപ്പെടണമെന്ന് ആഗ്രഹമുണ്ട്

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2009, ഏപ്രിൽ 21 4:45 PM

  തിരുവനന്തപുരത്തു സ്തിതി ചെയ്യുന്ന
  സി ടിറ്റ്‌ എന്ന സ്താപനം സ്തുത്യര്‍ഹമായ സേവനം മലയാളത്തിനു വേണ്ടി ചെയ്യുന്നുണ്ട്‌

  അതികം വൈകാതെ ഒരു സാങ്കേതിക വിദ്യ ഇതിനായി വികസിക്കും എന്നുതന്നെ നമ്മുക്കു പ്രതീക്ഷിക്കാം

  സൂര്യന്‍, പാലക്കാട്‌

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2009, ഏപ്രിൽ 29 11:20 PM

  തിരുവനന്തപുരത്തെ സിഡിറ്റ് മലയാളത്തിനു വേണ്ടി ചെയ്ത സേവനം എന്താണെന്നു പറഞ്ഞു തരാമോ? അവര്‍ ചെയ്ത ദ്രോഹങ്ങളെക്കുറിച്ച് നന്നായി അറിയാം. പാലക്കാട്ടെ സൂര്യനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു!!!!

  മറുപടിഇല്ലാതാക്കൂ
 4. അവസാനം ഇതു ഒരു ലോകം ഒരു ഭാഷ ഒരു മതം ഒരേ മനുഷ്യരും ആകും...
  മലയാളം ഭാഷയ്ക്ക് നല്ല വശം ഉണ്ട് എന്നാല്‍ ഇത്തിരി കയ്യിലിരിപ്പും ഉണ്ട്..
  അത് തന്നെ കാര്യം. അത് അങ്ങനെ തന്നെ ഇരികട്ടെ..

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.