2009, ജൂൺ 1, തിങ്കളാഴ്‌ച

നീര്‍മാതളത്തിണ്റ്റെ കൂട്ടുകാരി ഒര്‍മ്മയായി....

നൃത്തത്തിനൊടുവില്‍ ചിലങ്കകള്‍ ആര്‍ക്കോ വലിച്ചെറിഞ്ഞുകൊടുത്ത്‌ പൊടുന്നനെ മൌനത്തിലേക്കും പിന്നെ മരണത്തിണ്റ്റെ നിതാന്തമായ ഇരുട്ടിലേക്കും മറയുകയായിരുന്നു മലയാളത്തിണ്റ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി എന്ന കമലാ സുരയ്യ. നൃത്തവേദിയില്‍ ഇരുളൂ പടരുകയാണ്‌....കൂരാകൂരിരുട്ട്‌....

എഴുത്ത്‌ മുലപ്പാലുപോലെ വായനക്കാരന്‌ ചുരന്നു കൊടുക്കുംബോള്‍ മാത്രമെ ഒരു എഴുത്തുകാരന്‍ യഥാര്‍ത്ഥ എഴുത്തുകാരനാകൂ എന്ന്‌ മാധവിക്കുട്ടി ഒരു തലമുറയെ പഠിപ്പിച്ചു. സര്‍ഗ്ഗാത്മകതയില്‍ തണ്റ്റെ ജീവിതത്തെ അങ്ങേയറ്റത്തെ സത്യസന്ധതയോടെ സന്നിവേശിപ്പിച്ചിരുന്നു അവര്‍. മാധവിക്കുട്ടി തണ്റ്റെ എഴുത്തു തുടങ്ങുന്നത്‌ സ്വന്തം പെണ്ണുടലിണ്റ്റെ ജൈവചോദനകളുടെ സങ്കീര്‍ണ്ണതകളുടെ പൊരുളുതേടിക്കോണ്ടാണ്‌. ഉടല്‍ വെറും ജൈവഘടനമത്രമായിരുന്നില്ല മാധവിക്കുട്ടിക്ക്‌ മറിച്ച്‌ ഒടുങ്ങാത്ത പ്രണയത്തിണ്റ്റേയും കാമനകളുടേയും സ്ഫോടനങ്ങളുടെ ഒളിയിടമായിരുന്നു. എഴുത്തിലൂടെ സ്വന്തം വൈയക്തികതകളെ അതിശക്തമായി സാമൂഹ്യവല്‍ക്ക്ക്കരിച്ചു.





ഉടലില്‍ രണ്ടു മതങ്ങളെ പുതപ്പിച്ച്‌ മതങ്ങളൂടെ നന്‍മതിന്‍മകളെ നിഷ്കളങ്കമായി വിളിച്ചു പറഞ്ഞു. രജാവ്‌ നഗ്നനാണ്‌ എന്നുവിളിച്ചു പറഞ്ഞ ഒരു കൊച്ചുകുട്ടിയുടെ മനസ്സായിരുന്നു മാധവിക്കുട്ടിക്ക്‌ അപ്പോള്‍.
നല്ല എഴുത്തുകാര്‍ വെറും വായനക്കാരെ സൃഷ്ടിക്കുന്നവരല്ല മറിച്ച്‌ എഴുത്തുകാരായ ഒരു യുവതയെ വാര്‍ത്തെടുക്കുന്നവരാണ്‌. മാധവിക്കുട്ടി ഒരു തലമുറയെ പേനപിടിക്കാന്‍ പഠിപ്പിച്ചു. സ്വന്തം ഹൃദയത്തിണ്റ്റെയും മനസ്സിണ്റ്റെയും ബുദ്ധിയുടേയും സത്യസന്ധമായ ആവിഷ്ക്കാരമണ്‌ യഥാര്‍ത്ഥമായ എഴുത്ത്‌ എന്ന്‌ ഞങ്ങളെ പോലുള്ള പുതുതലമുറയിലുള്ളവര്‍ക്ക്‌ സ്വന്തം അമ്മയുടെ സ്ഥാനത്തു നിന്നു പറഞ്ഞു തന്നു.

കരഞ്ഞും കലഹിച്ചും പ്രണയിച്ചും കൊതിതീരാതെ മലയാളസാഹിത്യത്തിണ്റ്റെ നൃത്തവേദിയെ അനാദമാക്കി തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു നില്‍ക്കുംബോള്‍ മാധവിക്കുട്ടിയുടെ ചിലബുകളണിഞ്ഞവര്‍ നൃത്തം തിമിര്‍ക്കുകയാണ്‌.
നമ്മുടെ മലയാളത്തിന്‌ മുലപ്പലിണ്റ്റെ രുചിയറിച്ച കെ. പി. അപ്പനും ഒ. വി. വിജയനും ശേഷം ഇപ്പോള്‍ നമ്മുടെ മാധവിക്കുട്ടിയും കാലയവനികയില്‍ മറയുംബോല്‍ നമ്മള്‍ വീണ്ടും വീണ്ടും അനാദരാക്കപ്പെടുകയാണ്‌....
അമ്മേ പ്രണാമം....


മാധവിക്കുട്ടിയുടെ ഭൌതിക ശരീരം മുംബൈ കേരളാ ഹൌസിലേക്കു കൊണ്ടുവന്നപ്പോള്‍.....






28 അഭിപ്രായങ്ങൾ:

  1. മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയ്ക്ക് ആദരാജ്ഞലികള്‍!

    മറുപടിഇല്ലാതാക്കൂ
  2. മലയാളത്തിന്റെ മാധവിക്കുട്ടിക്കു് അദരാഞ്ചലികള്‍.

    മറുപടിഇല്ലാതാക്കൂ
  3. മരണം വിരാമമല്ല,അർദ്ധവിരാമം പോലുമല്ല.ജീവിതത്തിന്റെ നൈരന്തര്യത്തിൽ അനതിവിദൂരമായ ഭാവിയിൽ അവർ എഴുത്തു തുടരുമായിരിക്കും.ഞാൻ അങനെ വിശ്വസിക്കാൻ ഇഷ്ടപെടുന്നു.
    അതുകൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല..

    മറുപടിഇല്ലാതാക്കൂ
  4. പ്രിയപ്പെട്ട കഥാകാരിക്ക് കണ്ണീര്‍പൂക്കള്‍

    മറുപടിഇല്ലാതാക്കൂ
  5. ദു:ഖത്തിൽ പങ്കു ചേരുന്നു..

    തീർച്ചയായും ഒരു തലമുറയെ കഥകളെഴുതാൻ പ്രേരിപ്പിച്ചു അവർ.
    നന്നായി എഴുതിയിരിക്കുന്നു സന്തോഷ്

    മറുപടിഇല്ലാതാക്കൂ
  6. മലയാളത്തിന്റെ സ്വന്തം കഥാകാരിക്ക് ആദരാഞ്ജലികൾ

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2009, ജൂൺ 1 4:40 PM

    ആദരാഞ്ജലികള്‍..

    മറുപടിഇല്ലാതാക്കൂ
  8. കണ്ണീരില്‍ കുതിര്‍ന്ന
    ആദരാഞ്ജലികള്‍...

    മറുപടിഇല്ലാതാക്കൂ
  9. ഒരു പുണ്യം പോലെ പെയ്തിറങ്ങി ഹൃദയത്തിലെവിടെയോ വലിയൊരു ബന്ധുത്വത്തിന്റെ തീപ്പൊരി പാറിച്ച ഒരസാമാന്യപ്രതിഭ....

    പ്രണാമം

    മറുപടിഇല്ലാതാക്കൂ
  10. മലയാളത്തിന്റെ വിശ്വ കഥാകാരിക്ക് കണ്ണീര്‍ പ്രണാമം

    മറുപടിഇല്ലാതാക്കൂ
  11. ...മലയാളത്തിന്റെ പ്രിയപ്പെട്ട ആമിക്ക് ആദരാഞ്ജലികള്‍...

    മറുപടിഇല്ലാതാക്കൂ
  12. ആ പ്രണയത്തിന്‍റെ കൂട്ടുകാരി നമ്മളെ വിട്ട് പോയത് ഒരു യാഥാര്‍ത്ഥ്യമാ മാഷേ

    മറുപടിഇല്ലാതാക്കൂ
  13. ഫോട്ടൊകള്‍ക്കു പ്രത്യേക നന്ദി

    മറുപടിഇല്ലാതാക്കൂ
  14. നീര്‍മാതളപ്പൂവിന്‌ ആദരാഞ്ഞലികള്‍...

    മറുപടിഇല്ലാതാക്കൂ
  15. വറ്റാത്ത സ്നേഹത്തിന്റെ ഉറവിടത്തിന് ആദരാഞ്ജലികള്‍

    മറുപടിഇല്ലാതാക്കൂ
  16. പെയ്തൊഴിഞ്ഞത് പ്രണയത്തിന്‍റെ തീഷ്ണതയാണ് സ്നേഹത്തിന്‍റെ തണുപ്പാണ്

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍2009, ജൂൺ 9 12:06 PM

    santhoshamundu koottukaraa, samaanahridyare, samaana dukham perunnavane kaanumbol... Ente blogukalkku ezhuthiya commentukalkkum nandi! sanchaaram ore paathayil aayathu kondu,veendum kaanam...

    മറുപടിഇല്ലാതാക്കൂ
  18. കൊള്ളാം. നല്ല പോസ്റ്റ്.

    മലയാളത്തിന്റെ ഒരേയൊരു മാധവിക്കുട്ടിയ്ക്ക് എന്റെ പ്രണാമം!

    മറുപടിഇല്ലാതാക്കൂ
  19. "ഉടല്‍ വെറും ജൈവഘടനമത്രമായിരുന്നില്ല മാധവിക്കുട്ടിക്ക്‌ മറിച്ച്‌ ഒടുങ്ങാത്ത പ്രണയത്തിണ്റ്റേയും കാമനകളുടേയും സ്ഫോടനങ്ങളുടെ ഒളിയിടമായിരുന്നു."
    ഒരിക്കലും അവര്‍ക്ക് " ഒളിയിടം " ആയിരുന്നില്ല. അവര്‍ വിളിച്ചു പറയുന്നവര്‍ ആയിരുന്നു. ഒളിച്ചിരുന്ന് കൂവുന്ന വൃത്തികെട്ടവള്‍ അല്ല. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ ശരിക്കും സൂക്ഷിക്കുക . അര്‍ഥം മാറിപോകുന്നു. സന്മനസ്സോടെ അവരെ ഓര്‍മ്മിച്ചതില്‍ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  20. ഉടല്‍ ഒരു ജൈവഘടനയാണ്‌ ജൈവചോദനകളുടെ സങ്കീര്‍ണ്ണമായ സ്ഫോടനങ്ങളുടെ ഒളിയിടം.

    മാധവിക്കുട്ടി എഴുത്തുകൊണ്ട്‌ ആ ജൈവഘടനയെ തകര്‍ത്ത്‌ അതിശക്തമായി പുറത്തുകടക്കുന്നു. തുടര്‍ന്നെ ഞാന്‍ എഴുതിയത്‌ ഇങ്ങിനെയാണ്‌..."എഴുത്തിലൂടെ സ്വന്തം വൈയക്തികതകളെ അതിശക്തമായി സാമൂഹ്യവല്‍ക്ക്ക്കരിച്ചു."

    ബാലുശ്ശേരി പറഞ്ഞത്‌ വളരെ ശരിയാണ്‌ ഒളിയിടം എന്ന വാക്ക്‌ വളരെ തെറ്റായ ഒരര്‍ഥം കൊണ്ടുവരുന്നു....ക്ഷമചോദിക്കുന്നു. വീണ്ടും വരിക മൂര്‍ച്ചയുള്ള വിമര്‍ശന ശരങ്ങളുമായി....

    മറുപടിഇല്ലാതാക്കൂ
  21. മരണം ഒരു കലാകാരന് ജീവിതത്തില്‍ ലഭിക്കാവുന്ന് ഏറ്റവും വലിയ ബഹുമതിയാ‍ണ് ജീവിച്ചിരിക്കുമ്പോല്‍ ഒരു പട്ടിയും തിരിഞ്ഞുനോക്കില്ല. മാധവിക്കുട്ടിയോളം മലയാളത്തിന്റെ തെറി കേട്ട ഒരൊറ്റ കഥാകാരിയും ഈ ലോകത്തുണ്ടാവില്ല ...അതു നമ്മുടെ ഒരു പാരമ്പര്യ്മാണ് ജീവിച്ചിരിക്കുമ്പൊള്‍ ഒരാള്‍ ലോകോത്തര സൃഷ്ടികള്‍ നടത്തിയാലും അത് അവിടുന്നടിച്ചുമാറ്റിയതാണ് ഇവിടുന്നടിച്ചെടുത്തതാണ് എന്നെല്ലാം പറയും ..മരിച്ചു കഴിഞ്ഞാല്‍ അയാല്‍ അവര്‍ക്ക് ലോകം കണ്ട ജീനിയസ്സ് ആയിരിക്കും ഈ അസൂയയുടെ കുശൂമ്പിന്റെ ഒന്ന് അങ്ങട് സമ്മതിച്ചാല്‍
    തന്റെ തല ചെളിയില്‍ പോകും എന്ന അപകര്‍ഷതാ ബോധം മലയാളത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം
    മലയാളിയുടെ സാംസ്ക്കാരിക ബോധം ഇന്നും നാലോ അഞ്ചോ ആള്‍ക്കരില്‍ ഒതുങ്ങുന്ന തായിരിക്കും അ
    ഒരു എംടി. മുകുന്ദന്‍. മാധവിക്കുട്ടി.ഒ എന്‍ വി..ഇങ്ങനെ പോകുന്നു.

    മറുപടിഇല്ലാതാക്കൂ
  22. സന്തോഷ്,
    ഞാൻ വളരെ വൈകി.ഉചിതമായ ഈ പോസ്റ്റ് ഹൃദയസ്പർശിയായി.
    എറണാകുളം ടൌൺഹാളിൽ ചെന്ന് ഭൌതികശരീരം അവസാനമായി കണ്ട് പ്രണാമമർപ്പിച്ചിരുന്നു.
    ആദരാഞ്ജലികൾ!

    മറുപടിഇല്ലാതാക്കൂ
  23. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  24. Santhosh, Sorry to come late here.

    I have got a luck to follow and shoot the funeral function from nedumbassery to palayam palli for her son chinnan das.

    Congrats for Post & pictures.

    JOHAR

    മറുപടിഇല്ലാതാക്കൂ
  25. കൊള്ളാം നല്ല പോസ്റ്റ്‌ ആണ്. വൈകിയതിന് സോറി.
    അക്ഷരത്തെറ്റുകള്‍ ദയവായി ശ്രദ്ധിക്കുക.
    some examples.
    മറയുംബോല്‍
    മുലപ്പലിണ്റ്റെ
    ചിലബുകളണിഞ്ഞവര്‍

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.