2009, ജൂൺ 30, ചൊവ്വാഴ്ച

സമകാലീന ബ്ളോഗ്ഗെഴുത്തും ചില ചിന്തകളും

എഴുത്ത്‌ ചിലര്‍ക്ക്‌ അവനവനെത്തന്നെയുള്ള പകര്‍ത്തിവയ്ക്കലാണ്‌. സ്വന്തം ആന്തരിക വിചാരങ്ങളെ, വിഹ്വലതകളെ മറയില്ലാതെയുള്ള പകര്‍ത്തി വയ്ക്കല്‍. മറ്റു ചിലര്‍ക്ക്‌ അന്വേഷണങ്ങളാണ്‌ എഴുത്ത്‌ - സ്വന്തം ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന സങ്കീര്‍ണ്ണതകളുടെ പൊരുളുതേടി സംവാദാത്മകമായ ഒരന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്‌ സ്വന്തം ധൈഷണികതയുടെ ചുഴലികളിലും മലരികളിലും അവര്‍ അഭിരമിക്കുന്നു.

ബ്ളോഗ്ഗെഴുത്തിലെ നന്‍മതിന്‍മകളെ നിഷ്പക്ഷമായി വിലയിരുത്തുന്ന ഒരു സംവേദന ലോകം നമ്മള്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്‌. എഴുത്തിനെ ഉത്തേജിപ്പിക്കുന്ന വായനയും, വായനയെ ഉത്തേജിപ്പിക്കുന്ന എഴുത്തും നിരന്തരമായ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്‌ വിധേയപ്പെടുന്നത്‌ കാണാം. അതി പുരാതനമായ ഈ കൊടുക്കല്‍ വാങ്ങലുകള്‍ നിര്‍ഭാഗ്യവശാല്‍ സമകാലീന മലയാള ബ്ളോഗ്ഗെഴുത്തില്‍ കാണാന്‍ പ്രയാസമായിരിക്കും. ബ്ളോഗ്ഗെഴുത്തിണ്റ്റെ ജന്‍മസിദ്ധമായ പരമിതികളാണ്‌ ഇതിന്‍റെ പ്രധാനമായ ഒരു കാരണം. തിരമൊഴികളില്‍ വായിക്കാനുള്ള ബുദ്ധിമുട്ട്‌ അതിദീര്‍ഘമായ ഒരു ആസ്വാദനത്തിന്‌ വിലങ്ങാകുന്നു. ബൂലോകത്തിലെ ഏതോകോണില്‍ യഥാര്‍ത്ഥ ഊരോ, പേരോ വെളിപ്പെടുത്താതെ ആവിഷ്ക്കരിക്കപ്പെടുന്ന കുറിമാനങ്ങളും മിന്നാമിന്നിക്കവിതകളും കഥകളും ജല കുമിളകള്‍ പോലെ ഹ്രസ്വവാഴ്‌വിന്നുടമകളായി മാറുന്നു. വ്യക്തിഹത്യയും അശ്ളീല പ്രചരണങ്ങളും ഒട്ടും വിരളമല്ലാതെ മലയാള ബ്ളോഗെഴുത്തിണ്റ്റെ കൂടെത്തന്നെയുണ്ട്‌.

സമകാലീന മലയാള ബ്ളോഗ്ഗെഴുത്ത്‌

മലയാള ബ്ളോഗെഴുത്ത്‌ അതിന്‍റെ ശൈശവദശ ഇനിയും പിന്നിട്ടിട്ടില്ല എന്നുതന്നെ പറയാം, ബ്ളോഗ്ഗെന്ന മാധ്യമത്തിന്‍റെ ശക്തിയേയും അതിന്‍റെ പ്രസരണ ശേഷിയേയും ചുഷണം ചെയ്തുകൊണ്ട്‌ ബ്ളോഗ്ഗിനെ പുതിയൊരു സര്‍ഗ്ഗാത്മകോപാധിയാക്കി ഇനിയും മാറ്റിയിട്ടില്ല എന്നു തന്നെയാണ്‌ എനിക്കു തോന്നുന്നത്‌. അതല്ലെങ്കില്‍ ശബ്ദ ബാഹുല്യങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ സ്വത്വം നഷ്ടപ്പെട്ട്‌ പൊട്ടിപ്പൊളിഞ്ഞ ചില യുണീക്കോട്‌ അക്ഷരപ്പെയ്ത്തുകളായി ബ്ളോഗ്ഗെഴുത്ത്‌ മാറുന്നു. ചിരി വിതറുന്ന കുറിപ്പുകള്‍ പോസ്റ്റു ചെയ്തുകൊണ്ട്‌ വിശാലമനസ്കന്‍ (സജീഷ്‌ എടത്താടന്‍) ശ്രദ്ധിക്കപ്പെട്ടതോടെയാണ്‌ മലയാളം ബ്ളോഗ്ഗെഴുത്തിനെ ജനം ശ്രദ്ധിച്ചു തുടങ്ങിയത്‌.

പുസ്തക രൂപത്തിലിറങ്ങിയ കൊടകര പുരാണത്തിനുശേഷമാണ്‌ സമകാലീന മലയാള മാധ്യമങ്ങള്‍ ബ്ളോഗ്ഗെഴുത്തിണ്റ്റെ അനന്ത സാധ്യതകളെക്കുറച്ച്‌ ചര്‍ച്ച ചെയ്തു തുടങ്ങിയത്‌. സമകാലീന മലയാളം ബ്ളോഗ്ഗെഴുത്ത്‌ മലയാള ഭാഷയുടെ സാഹിത്യ ലോകത്തിന്‌ ഇനിയും സ്വന്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഓന്നാണ്‌. അതിനു പ്രധാന കാരണം ബ്ളോഗ്ഗെന്ന മാധ്യമത്തിണ്റ്റെ പരമിതികളെ മറികടക്കാന്‍ നമ്മുക്കിനിയും കഴിയാതെ പോയതുകൊണ്ടാണ്‌. രാഷ്ട്രീയവും, മതവും കൈകാര്യം ചെയ്യപ്പെടുന്ന ബ്ളോഗ്ഗുകളില്‍ നടക്കുന്ന ദുഷ്പ്രചരണങ്ങളും വ്യക്തിഹത്യകളും ചെളിവാരിയെറിയലും ഒഴിച്ചു നിര്‍ത്തിയാല്‍ ബ്ളോഗ്ഗെഴുത്ത്‌ ഏറെക്കുറെ ശാന്തമാണ്‌. ഗൌരവതരമായ ബ്ളോഗ്ഗുവായന നടക്കുന്നില്ല എന്നു തന്നെ പറയാം. പരസ്പരം മുഖസ്തുതികള്‍കൊണ്ട്‌ കാലം കഴിക്കുന്ന ബ്ളോഗ്ഗു വായനയില്‍ നട്ടെല്ലുള്ള ഒരു സംവേദനത്വവും വിമര്‍ശന പ്രതിവിമര്‍ശന സംസ്കാരവും വളര്‍ന്നു വരേണ്ടതുണ്ട്‌. ഏറെ സന്തോഷകരമായ ഒരു കാര്യം ഇവിടെ രൂപപ്പെടു ഹൃദ്യമായ കൂട്ടായ്മകളാണ്‌. അടുത്തകാലത്ത്‌ തൊടുപുഴയിലും, യു. എ. യി. യിലും നടന്ന കൂട്ടായ്മകള്‍ ഉദാഹരണം. ഇത്തരം കൂട്ടായ്മകള്‍ക്ക്‌ ഗൌരവതരമായ ഒരുപാടു ലക്ഷ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയും. ബ്ളോഗ്ഗെഴുത്തിണ്റ്റെ ഭുമിശാസ്ത്രത്തിനും അപ്പുറത്തുനില്‍ക്കു ഈ കൂടിക്കാഴ്ച്ചകളും പങ്കുവയ്ക്കലുകളും ബ്ളോഗ്ഗെഴുത്തിന്‍റെ സാങ്കേതിക പരിമിതികളെ മറികടക്കേണ്ടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചാവേദിയാക്കി മാറ്റണം. ഈ മീറ്റുകളില്‍ രുപപ്പെടുന്ന സൌഹൃദങ്ങള്‍ ഒരിക്കലും ബ്ളോഗ്ഗു വായനയെ സ്വാധീനിക്കരുത്‌. നല്ലത്‌ നന്നെന്നും നിലവാരമില്ലാത്ത രചനകളെ അതിണ്റ്റെ പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ നടത്താനും സൌഹൃദങ്ങള്‍ വിലങ്ങുതടിയാകരുത്‌. സമകാലിക മലയാളം ബ്ളോഗ്ഗെഴുത്ത്‌ കമണ്റ്റുബോര്‍ഡിലെ പുറം ചൊറിയലാണെന്നുള്ള ദുഷ്പ്രചരണങ്ങളില്‍ നിന്നും നമ്മുക്ക്‌ നമ്മുടെ ബ്ളോഗ്ഗെഴുത്തിനെ മോചിപ്പിക്കേണ്ടതുണ്ട്‌.

ചെറായി മീറ്റ്‌, ചില ചിന്തകള്‍

മലയാളത്തിണ്റ്റെ സമകാലീനതയെ അടയാളപ്പെടുത്തുമ്പോള്‍ നാം മുഖ്യമായി എടുക്കുന്നത്‌ ആനുകാലിക പ്രസിദ്ധീകരണങ്ങളും മറ്റു പത്രമാദ്ധ്യമങ്ങളുമാണ്‌. സമകാലീനതയെക്കുറിച്ചുള്ള പഠന സാമഗ്രികളില്‍ മലയാളം ബ്ളോഗ്ഗെഴുത്തിനും അര്‍ഹമായ സ്ഥാനം ലഭിക്കേണ്ടതുണ്ട്‌. മതഭ്രാന്തന്‍മാരുടേയും കക്ഷിരാഷ്ട്രീയക്കാരുടേയും വ്യക്തിഹത്യക്കും ചെളിവാരിയെറിയലിനുമുള്ള ഒരു ഇടമായി മലയാള ബ്ളോഗ്ഗെഴുത്തിനെ തെറ്റീധരിക്കപ്പെടുതിനു മുന്‍പെ മലയാളം ബ്ളോഗ്ഗെഴുത്തിനെ ഭാഷയുടെ സുഗന്ധം പരത്തുന്ന സര്‍ഗ്ഗാത്മക എഴുത്താക്കി തിരിച്ചു പിടിക്കേണ്ടതുണ്ട്‌. ഈ വരുന്ന ചെറായി മീറ്റില്‍ നാം പ്രധാനമായി ചര്‍ച്ച ചെയ്യേണ്ട വിഷയം ബ്ളോഗ്ഗെഴുത്തിലെ സാങ്കേതിക പരാധീനത പരിഹരിക്കപ്പെടേണ്ടതിനെക്കുറിച്ചും സമകാലിക ബ്ളോഗ്ഗെഴുത്തില്‍ നമ്മള്‍ പാലിക്കേണ്ടുന്ന നിലവാരത്തേയും വളര്‍ത്തിയെടുക്കേണ്ടതായ നട്ടെല്ലുള്ള ഒരു വിമര്‍ശന സംസ്കാരത്തെക്കുറിച്ചുമായാല്‍ നന്നെന്നാണ്‌ എണ്റ്റെ അഭിപ്രായം.

നമ്മള്‍ ഭാഗ്യവാന്‍മാരാണ്‌ ചെറായി മീറ്റിണ്റ്റെ അണിയറക്കാരെപ്പോലുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരുണ്ട്‌ നമ്മുക്ക്‌. ഒത്തുചേരാനുള്ള മനസ്സും സ്നേഹവും വേണ്ടുവോളമുണ്ട്‌ - കാത്തുസൂക്ഷിക്കുക ഈ ആവേശം അവസരങ്ങള്‍ ഇനിയും ഉണ്ടാകും. കൂടൂതല്‍ സത്യസന്ധമായി വിമര്‍ശിച്ചും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയും നാം എഴുതുക. ശക്തമായ സമകാലീന മലയാള ജീവിതത്തില്‍ ബ്ളോഗ്ഗെഴുത്ത്‌ സമയകാലങ്ങളുടെ അതി ശക്തമായ സര്‍ഗ്ഗത്മക മുദ്രകളായി ചരിത്രം നമ്മെ വായിക്കപ്പെടുമാറാകട്ടെ. എല്ലാ ബ്ളോഗ്ഗെഴുത്തുകാര്‍ക്കും നന്‍മവരുവാന്‍ ആഗ്രഹിച്ചു കൊണ്ട്‌. . . . വിട.


സംവാദം തുടരുക

19 അഭിപ്രായങ്ങൾ:

 1. ചെറായിബ്ലോഗ്ഗേര്‍സ്മീറ്റില്‍ ബ്ലോഗിനെപ്പറ്റി മിണ്ടിപ്പോകരുത് എന്ന് അതിന്റ് സംഘാടകന്‍ മുന്നറിയിപ്പ് നല്‍കിയത് ശ്രദ്ധിച്ചില്ല അല്ലേ. തൊടുപുഴ മീറ്റിന്റെ അനുഭവം വെച്ച് ബ്ലോഗിനെ പറ്റി ചര്‍ച്ച ചെയ്താല്‍ തല്ല് വരും എന്നത് കൊണ്ടാണ് അങ്ങനെ ഉപാധി വെച്ചത് എന്ന് ഉപസംഘാടകന്‍ പിന്താങ്ങിയതും കണ്ടില്ലേ.

  മറുപടിഇല്ലാതാക്കൂ
 2. നല്ലതിനെ നല്ലതും ചീത്തതിനെ ചീത്ത എന്നും പറയണം എന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍.എഴുത്തുകാരനു എന്തും എഴുതാം.കാക്കക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന പോലെ അയാള്‍ക്ക് തന്‍റെ കൃതികളെല്ലാം നല്ലതെന്നേ കരുതാന്‍ കഴിയു.മറ്റുള്ളവര്‍ക്ക് അവ ഇഷ്ടപ്പെടുമോ ഇല്ലയോ എന്നത് വായിക്കുന്ന ഒരോരുത്തരേയും ആശ്രയിച്ചിരിക്കുന്നു.
  വിമര്‍ശനമാകാം, തളര്‍ത്തരുത്:))

  മറുപടിഇല്ലാതാക്കൂ
 3. അവിടേയുമിവിടേയും ചില വ്യക്തിഹത്യകളും ചെളിവാരിയെറിയലുകളുമൊക്കെ ഉണ്ടെങ്കിലും, ഒരുവിധം ശാന്തമായും സ്നേഹത്തോടെയുമൊക്കെ തന്നെയല്ലേ നമ്മുടെ ബൂലോഗം പൊയ്ക്കൊണ്ടിരിക്കുന്നതു്. ആണെന്നാ എനിക്കു തോന്നുന്നതു്.

  മറുപടിഇല്ലാതാക്കൂ
 4. ബ്ലോഗുകള്‍ ശൈശവത്തില്‍ എന്നത് സമ്മതിക്കാം. തുടക്കങ്ങളില്‍ ഉണ്ടാകുന്ന പാക പിഴകളായി കണ്ടു കൂടെ ഇത്? ഒരു കൂട്ടായ്മ എപ്പോളും സ്വാഗതാര്‍ഹമാണ്. എങ്കിലും അത് പോലെ മറ്റുള്ളവരും എന്തേലും ചെയ്യണം എന്ന ഏട്ടന്റെ വാക്കുകളോട് ഒരല്പം വിയോജിപ്പുണ്ട്. ആദ്യം എഴുതുന്നവന്‍ അവനെ തൃപ്തനാക്കട്ടെ. സംതൃപ്തമായ മനസിനെ നല്ല വാക്കുകളെ ഉണര്തൂ. അവനു തോന്നി തുടങ്ങും വാക്കുകള്‍ക്ക്‌ മൂര്‍ച്ച പോര, ഒരല്പം കൂടെ ആധികാരികത ഭാഷാ സൌന്ദര്യം ഇതെല്ലം വേണമെന്ന്. അപ്പോള്‍ ബ്ലോഗും മനോഹരമാകും. മറ്റുള്ളവരെ മാതൃകയാക്കുന്നതിനെക്കാള്‍ സ്വന്തം വഴിയില്‍ തൃപ്തമായി നടക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഏകാനായാലും അവന്‍ മൂകനാവില്ല. ഒരു കൂട്ടമാവുമ്പോള്‍ പ്രകടമാകാതെ പോകും പല ചിന്തകളും. അതിനെക്കാള്‍ നല്ലതല്ലേ ഒറ്റപെട്ടതെങ്കിലും ഇഷ്ടപെട്ട വാക്കുകളെ ജനിപ്പിക്കുന്നത്. എന്‍റെ മുന്‍പ്‌ അഭിപ്രായം പറഞ്ഞ സുഹൃത്തിന്റെ വാക്കുകളെ പാതി കടമെടുക്കുന്നു. നല്ലതാണേല്‍ മാത്രം സ്വീകരിച്ചാല്‍ മതിയല്ലോ... അഭിപ്രായമാണ്. വിമര്‍ശനമെന്നു കരുതരുത്‌. നിങ്ങളുടെ ബ്ലോഗെഴുത്തുകള്‍ ചിലതെങ്കിലും കണ്ട ഒരാളുടെ അഭിപ്രായം...

  മറുപടിഇല്ലാതാക്കൂ
 5. എഴുതുന്ന ആളെ പ്രോത്സാഹിപ്പിക്കുന്നതിനു ഉപരിയായി എഴുത്തിന്റെ നല്ല വശങ്ങളെ അഭിനന്ദിക്കുകയും തെറ്റുകളെ ചൂണ്ടി കാട്ടി തിരുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതും ഒരു സഹൃദയന്റെ കടമ ആണെന്ന് ഞാന്‍ കരുതുന്നു.
  കേവലം നിരര്തകമായ ഒരു അഭിനന്ദന വാക്കിനെക്കാള്‍ ഒരുപാട് നല്ലതാണ് ആത്മാര്‍ഥമായ ഒരു വിമര്‍ശനം. നല്ലതിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും തെറ്റുകളെ ചൂണ്ടി കാട്ടുകയും.. അത്തരം ചൂണ്ടി കാട്ടലുകളെ നല്ല രീതിയില്‍ അംഗീകരിക്കുകയും ചെയ്യാന്‍ കഴിയുന്ന ഒരു തലത്തില്‍ എത്തുമ്പോഴാണ് ഇതു മാധ്യമവും അതിന്റെ പക്വത കൈവരിക്കുന്നത്.
  മലയാളം ബ്ലോഗ്‌ ലോകം തീര്‍ച്ചയായും ശക്തമായ ഒരു നല്ല മാധ്യമം ആണ്. അങ്ങുമിങ്ങും ഇടയ്ക്ക് ഉയരുന്ന ചെറിയ അപശ്രുതികള്‍ മൊത്തത്തിലുള്ള അതിന്റെ തിളക്കം കുറയ്ക്കില്ല എന്ന് കരുതുന്നു. മലയാളിയുടെ സാമൂഹികവും , സര്‍ഗാത്മകവും ആയ ചിന്തകളും ആശയങ്ങളും പ്രതിഫലിക്കുന്ന ഒരു നല്ല ദര്‍പ്പണം ആവട്ടെ ഈ ബൂലോഗം.
  സന്തോഷ്‌ തുടങ്ങി വെച്ച ഈ ചര്‍ച്ചയില്‍ എല്ലാവരും അവരവരുടെ അഭിപ്രായം തുറന്നു പറയും എന്ന് പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 6. ഒരല്‍പം കൂടി ആഴത്തിലേക്ക് ഇറങ്ങാന്‍ സന്തോഷിനു കഴിയുമായിരുന്നു. പക്ഷെ എന്തോ പറയാന്‍ മടിച്ച് തിരിച്ചു പോന്നോ എന്നൊരു സംശയം. ബ്ലോഗ്‌ എന്നത് എല്ലാറ്റിലുമുപരി ഒരു സൌഹൃദ കൂട്ടായ്മയാവട്ടെ എന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടത്തില്‍ എന്റെയും പേര് ചേര്‍ക്കുമല്ലോ....നന്നായി സന്തോഷ്‌, അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 7. അജ്ഞാതന്‍2009, ജൂലൈ 1 12:23 AM

  എഴുത്തുകാരന്‍ മാത്രം പോര-
  വായനക്കാരനും വേണം.
  സ്വന്തം വാക്കുകളുടെ വായനക്കാരനെ എഴുത്തുകാരന് കണ്ടെത്തേണ്ടതുണ്ട്-
  സ്വന്തം ഹൃദയത്തിന്‍റെ എഴുത്തുകാരനെ വായനക്കാരനും..
  ഒരൊറ്റ രചനയിലൂടെ ആ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള മനസ്സിലാക്കലിന്‍റെ സ്പാര്‍കിംഗ് നടന്നെന്നു വരാം.
  ചിലപ്പോഴത് ചില സംവാദങ്ങളിലൂടെയാവാം.

  നല്ല രചനകള്‍ എന്ന പോലെത്തന്നെ ബൂലോഗം നല്ല വായനകളെയും ആവശ്യപ്പെടുന്നുണ്ട്.

  സ്വന്തം വാക്കുകളെ സ്വതന്ത്രമായി വിക്ഷേപിക്കുന്നതിനുള്ള ഇടമായി
  ബൂലോഗം നിലനില്‍ക്കട്ടെ.
  സ്വതന്ത്രമായ അഭിപ്രായങ്ങളെ സ്വീകരിക്കുന്നതിനുള്ള ഇടമായും
  അത് മാറണം.

  കമന്‍റുബോക്സുകളിലെ എല്ലാ അഭിപ്രായങ്ങളും രചനയെ ആഴത്തില്‍ വായിച്ചുള്ളവയാണെന്ന് ശഠിക്കേണ്ടതില്ല.കമന്റുബോക്സുകള്‍ സൌഹ്രുദക്കൂട്ടായ്മയുടെ ഒരു കുഞ്ഞിറയം കൂടിയാണ്. അവിടെ വന്നിരുന്നു സഹൃദം പറഞ്ഞു പിരിയുന്നു എന്ന് കരുതുന്നതാവും യുക്തി.

  ഒരെഴുത്തുകാരന്‍റെ എല്ലാ രചനകളും ഒരേ ആഘാതം അനുവാചകനിലുണ്ടാക്കണമെന്നില്ലല്ലോ! ഇഷ്ടപ്പെട്ട ചില വരികളെപ്രതി അവന്‍ പിന്നെയും പിന്നെയും വന്നു പോകുന്നു.
  എഴുതിയ ഏതു വരികളിലാണ് വായനക്കാരന്‍ തടഞ്ഞ് നില്‍ക്കുകയെന്ന് ആര്‍ക്കു വിധിക്കാനാകും?!

  തീര്‍ച്ചയായും വ്യക്തിഹത്യക്കും വിഭാഗീയതക്കുമുള്ള വേദിയായി
  ബൂലോഗം മാറരുത്.
  പക്ഷെ അതെങ്ങനെ?!
  ഇന്ന രീതിയിലായിരിക്കണം ബൂലോഗത്തെ പെരുമാറ്റങ്ങളെന്ന് ആര് എങ്ങനെ നിഷ്കര്‍ഷിക്കും?!

  എന്തായാലും ചര്‍ച്ചകള്‍ നടക്കട്ടെ...
  സ്നേഹാശംസകളോടെ...

  മറുപടിഇല്ലാതാക്കൂ
 8. 1.ബ്ലോഗിനെ വിശ്വോത്തര രചനകള്‍ മാത്രം പ്രസിദ്ധീകരിക്കാനുള്ള വിശുദ്ധ ഇടമായി കാണുന്നില്ല.ഓരോരുത്തര്‍ക്കും പറയാനുള്ളത് പറയാനൊരിടം അത്ര മാത്രം.
  2.സമാന ചിന്താഗതിക്കാര്‍ക്ക് പരസ്പരം അറിയാനും പരിചയപ്പെടാനും സൌഹൃദം പങ്കുവയ്ക്കാനുമുള്ള ഒരു വേദി എന്ന നിലയിലാണ് എന്നെ സംബന്ധിച്ചിടത്തോളം ബ്ലോഗിനു പ്രസക്തി. (ഇതു തന്നെയാണ് മീറ്റുകളുടെയും പ്രസക്തി)
  3.കഴിവുള്ളവര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ തീര്‍ച്ചയായും ബ്ലോഗില്‍ അവസരമുണ്ട്.അവര്‍ ആസ്വദിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യും എന്നു ഞാന്‍ വിശ്വസിക്കുന്നു.
  4.എല്ലാ പക്ഷികളും പാടട്ടെ.നന്നായി പാടുന്നവ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യട്ടെ..

  മറുപടിഇല്ലാതാക്കൂ
 9. “നല്ലത്‌ നന്നെന്നും നിലവാരമില്ലാത്ത രചനകളെ അതിണ്റ്റെ പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ നടത്താനും സൌഹൃദങ്ങള്‍ വിലങ്ങുതടിയാകരുത്”
  സന്തോഷേ നന്നായിട്ടുണ്ട് ഈ അഭിപ്രായം.

  മറുപടിഇല്ലാതാക്കൂ
 10. Nallathu maathram kaanuka nallathu maathram kelkkuka athu pole thanne nallathu maathram parayuka...!!! Pinnevidaa mashe prashnam??

  മറുപടിഇല്ലാതാക്കൂ
 11. അജ്ഞാതന്‍2009, ജൂലൈ 7 10:09 PM

  തിരമൊഴികളുടെ പുതിയ രൂപം അനുയോജ്യമായി.

  മറുപടിഇല്ലാതാക്കൂ
 12. ellavarum nallathu agrahikkunnu ? njaanum....?enikkum...? ariyilla....

  മറുപടിഇല്ലാതാക്കൂ

 13. ബ്ലോഗെഴുത്ത് 2009 ല്‍ ഇങ്ങനെയായിരുന്നെങ്കില്‍ ഇന്നും ഇതില്‍ പ്രകടമായ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. പഴയ പോസ്റ്റ്‌ എങ്കിലും ബ്ലോഗ്‌ ഉള്ള കാലത്തോളം പ്രസക്തമായ വിഷയം.

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.