2010, ജനുവരി 5, ചൊവ്വാഴ്ച

ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ ഒരു കിളിവാതില്‍


സ്വന്തം നാട്ടിലെ അടിച്ചമര്‍ത്തപ്പെട്ടവന്‍റേയും പെണ്‍ ജീവിതത്തിന്‍റേ അസ്വാതന്ത്ര്യങ്ങളേയും ലളിതവും എന്നാല്‍ തീവ്രവുമായി ആവിഷ്ക്കരിക്കുന്ന ഒരു ചിത്രാകാരനാണ്‌ ശ്രീ ഗായത്രി ഗുരുവായൂര്‍‍. ഓരോ ചിത്രവും ഓരോ കിളിവാതിലുകളാണ്‌ ഗായത്രിക്ക്‌. ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ, (marginalised) അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്ന കേരളീയ ജീവിതത്തിണ്റ്റെ മൂല്യനിരാസങ്ങളിലേക്ക്‌ കാഴ്ച്ചക്കാരന്‍റേ, ബോധത്തെ ആനയിക്കുന്ന ചെറിയ - വലിയ കിളിവാതിലുകള്‍. കഴിഞ്ഞ ഡിസംബര്‍ 8 മുതല്‍ 14 വരെ മുംബൈ നെഹ്‌റു സെണ്റ്ററില്‍ നടന്ന ഗായത്രിയുടെ സോളോ എക്സിബിഷന്‍ കണ്ടു മടങ്ങുമ്പോള്‍ കുറെ ബിംബങ്ങള്‍ മനസ്സില്‍ അസ്വസ്ഥമായ സമകാലിക ജീവിതത്തിന്‍റേ ദുരന്തചിത്രങ്ങളായി തിടം വയ്ക്കാനാരംഭിച്ചിരുന്നു.

ഒറ്റക്കാഴ്ച്ചയില്‍ തന്നെ അതിവേഗം സംവേദിക്കുന്ന ലളിതവും ഭാവാത്മകവുമായ ആശയ സഞ്ചാരം ഗായത്രിയുടെ ഏകദേശം എല്ലാചിത്രങ്ങളും സാധിക്കുന്നുണ്ട്‌. ഓരവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതരേഖ എന്ന്‌ പേരുകൊടുക്കപ്പെട്ട പ്രദര്‍ശനത്തില്‍ മിക്ക ചിത്രങ്ങളും ദളിത്‌ വാഴ്‌വിന്‍റേ പുതിയ ഭീഷണികളെ പ്രശ്നവല്‍ക്കരിക്കുന്നു.

"ജന്‍മം കൊണ്ടും അല്ലാതേയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തെ ഞാന്‍ അടയാളപ്പെടുത്തുന്നു. എന്‍റെ ചിത്രങ്ങള്‍ പണം കൊടത്ത്‌ വാങ്ങിക്കുന്നത്‌ ഉപരി വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്‌. അടച്ചമര്‍ത്തപ്പെട്ടവന്‍റെ ജീവിതത്തെ പണക്കാരന്‍റെ സല്‍ക്കാരമുറിയുടെ ചുമരില്‍ ഞാന്‍ തൂക്കിയിടുന്നു. ഒരു ചിത്രകാരന്‍ അവന്‍റെ സര്‍ഗ്ഗാത്മക കലാപം തുടരുന്നതിങ്ങിനെയാണ്‌" - ഗായത്രി അഭിപ്രായപ്പെട്ടു.

ഗായത്രിയുടെ ചെറിയ കാന്‍വാസില്‍ വരക്കപ്പെട്ട ഒരു ചിത്രത്തില്‍ വില്‍ക്കപ്പെടാതെ കൂട്ടിയിട്ടിരിക്കുന്ന മണ്‍പാത്രങ്ങളിലൊന്നില്‍ അടയിരിക്കുന്ന ഒരു പെണ്‍ പക്ഷി ഒരേ സമയം നിശബ്ദവും സുന്ദരവുമായ ഒരു ഇടിമുഴക്കമായി മാറുന്നത്‌ കാണാം, ദളിതന്‍റെ സമകാലിക ജീവിതത്തെ അടയാളപ്പെടുത്തുന്ന ഇതുപോലുള്ള കുറെ സങ്കടചിത്രങ്ങള്‍ ഗായത്രിയുടേതായി ഉണ്ട്‌. മറ്റൊരു ചിത്രത്തില്‍ മുള്‍ച്ചെടികള്‍ക്കിടയിലൂടെ ഒരു കൊച്ചു ബാലികയുടെ മുഖം, നിഴലിച്ചുകാണുന്ന ഭയവും നിഷ്ക്കളങ്കതയും മുറ്റിയ ഭാവം - അവളുടെ കണ്ണിലെ വറ്റാതെ ബാക്കിയായ പ്രകാശം - ഈ ഒരൊറ്റ ചിത്രം മതി ചിത്രകലയുടെ ഏെതുതരം സങ്കേതങ്ങള്‍ ഉപയോഗച്ചുകൊണ്ടാണ്‌ സമകാലിക ജീവിതത്തെ ഗായത്രി അടയാളപ്പെടുത്തുന്നത്‌ എന്ന്‌ മനസ്സിലാക്കാന്‍.

മൂന്നുപതിറ്റാണ്ടുകളായി നീണ്ടുകിടക്കുന്ന നിറങ്ങളുമായി കൂടികലര്‍ന്ന തന്‍റെ ജീവിതത്തിന്‍റെ വെളിച്ചത്തില്‍ നിന്നുകൊണ്ട്‌ കേരളത്തിലെ സര്‍ഗ്ഗാത്മകമായ പരിസരങ്ങളേയും അതിന്‍റെ ഫ്യൂഡല്‍ നിലപാടുകളേയും കുറിച്ച്‌ ഗായത്രി മനസ്സു തുറന്നു.
'പാരമ്പര്യമാത്രനിഷ്ഠമായ രചനാമാതൃകകളെ അന്ധമായി പിന്‍തുടര്‍ന്നു വന്നിരുന്ന ആര്‍ട്ടീസ്റ്റ്‌ നമ്പൂതിരിയെപോലുള്ളവരെ കേരളം വാഴ്ത്തുന്നതു കാണാം. ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരി തന്‍റെ ദീര്‍ഘമായ സര്‍ഗ്ഗ സപര്യയില്‍ കുറെ ക്ളീഷെകള്‍ സൃഷ്ടിക്കുകയായിരുന്നു. പതിനായിരക്കണക്കിന്‌ കഥാപാത്രങ്ങളെ അദ്ദേഹം വരച്ചു പുതുമകള്‍ അവകാശപ്പെടാനില്ലാത്ത ഒരേതരത്തിലുള്ള ചിത്രങ്ങള്‍ ആയിരുന്നു പലതും. എം. ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിലെ ഭീമനാണ്‌ നമ്പൂതിരി വരച്ച എറ്റവും നല്ല ഒരേയൊരു സൃഷ്ടി. നമ്പൂതിരിയെക്കുറിച്ച്‌ മാധ്യമം ആഴ്ച്ചപതിപ്പില്‍ താനെഴുതിയ ലേഖനത്തിന്‌ കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന്‌ ഒരുപാടു വിമര്‍ശനങ്ങള്‍ ഉണ്ടായി - ഗായത്രി പറഞ്ഞു. എറ്റവും കുറച്ചു ചിത്രങ്ങള്‍ വരച്ച എം. വി. ദേവനാണ്‌ കേരളത്തിലെ എറ്റവും വലിയ ചിത്രാകാരന്‍. ഗായത്രി കേരളത്തിന്‍റെ ചിത്രകലയിലെ ഫ്യൂഡല്‍ മേധാവിത്വങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചു.


"കേരളത്തിലെ മണ്ണ്‌ ഒരു ചിത്രകാരന്‌ വളരാന്‍മാത്രം വളക്കൂറില്ലാത്തതാണ്‌. ഉത്തരേന്ത്യക്കാരുടെ "കളര്‍ സെന്‍സ്‌" കേരളത്തില്‍ കാണാന്‍ വിഷമമാണ്‌" വിഗ്രഹവല്‍ക്കരിക്കപ്പെട്ടവരുടെ ശുഷ്കമായ സൃഷ്ടികളെ ഒരു കൂട്ടം അന്ധമായി വാഴ്ത്തുന്നതുകാണാം. സ്ത്രീ ശരീരത്തെ ജലഘടികാരത്തോട്‌ ബന്ധപ്പെടുത്തുന്ന പഴയ ഒരു ശൈലിയുണ്ട്‌ ചിത്രകലാരംഗത്തും മറ്റും. ജലഘടികാരത്തിന്‍റെ നടു വശം സ്ത്രീയുടെ അരക്കെട്ടും അതുകഴിഞ്ഞുള്ള ഭാഗം പെണ്ണിന്‍റെ നിതംബവും എന്ന പാരമ്പര്യാധിഷ്ഠിതമായ സ്ത്രീയെക്കുറിച്ചുള്ള രചനാ സങ്കല്‍പങ്ങളും ചോള ചേര കാലഘട്ടത്തിലെ സാംസ്കാരിക ബിംബങ്ങളേയും അനുകരിക്കുക മാത്രമാണ്‌ നമ്പൂതിരി ചെയ്തത്‌".

"വളര്‍ന്നു വരുന്ന യുവ ചിത്രകാരന്‍മാരെ നമ്പൂതിരിയെ പോലെ മുതിര്‍ന്ന വരക്കാരന്‍ ഒരു പരിധിയില്‍ കൂടുതല്‍ ഒന്നും പഠിപ്പിക്കുന്നില്ല". ഗായത്രി തന്‍റെ നിലപാടുകള്‍ തുറന്നടിച്ചു.

സുന്ദരമായ പുഷ്പ വല്ലികള്‍കൊണ്ട്‌ ചുറ്റിവരിയപ്പെട്ട പെണ്‍ കഥാപാത്രങ്ങള്‍ ഗായത്രിയുടെ പ്രദര്‍ശിപ്പിക്കപ്പെട്ട ഒട്ടുമിക്ക ചിത്രങ്ങളിലും കാണാനായി. "സ്ത്രീയെ പുരുഷന്‍ മയക്കുന്നത്‌ മനോഹര പദങ്ങളും അലങ്കാരളും കൊണ്ടാണ്‌. അതിലൂടെ തന്ത്രപരമായി പുരുഷന്‍ സ്ത്രിയെ കീഴടക്കുന്നു. അവളെ വീടുകള്‍ക്കുള്ളില്‍ തളച്ചിടുന്നു" ഗായത്രി പറഞ്ഞു. ഇടത്തരക്കാരന്‍റേയും താഴേക്കിടയിലുള്ളവന്‍റേയും ജീവിതത്തിലെ കുടുംബ വൃക്ഷത്തിന്‍റെ ഉണങ്ങിയ ചില്ലകള്‍ സമകാലിക സമൂഹത്തില്‍ ഒരസ്വസ്ഥതയായി ഗായത്രി തന്‍റെ ചിത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരേ ചിത്രത്തില്‍ തന്നെ ബഹുമഖമായ ആഖ്യാനങ്ങളാണ്‌ ഗായത്രിയുടെ ചിത്രങ്ങളുടെ ഒരു പ്രധാനപ്പെട്ട പ്രത്യേകത. "ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതരേഖ" എന്ന് പേരു നല്‍കപ്പെട്ട പ്രദര്‍ശനത്തിലെ എല്ലാ ചിത്രങ്ങളും ഏറെ ഗ്രമീണമായ ജീവിതത്തെ സത്യസന്ധമായി അടയാളപ്പെടുത്തുന്നു. ചിത്രകലയുമായി പുലബന്ധം പോലുമില്ലാത്ത ശരാശരിക്കാരനായ ഒരു ആസ്വാദകനുമായി പോലും സംവേദിക്കുന്ന ഗായത്രിയുടെ ചിത്രങ്ങള്‍ ഒരേ സമയം ലളിതവും എന്നാല്‍ പലകാഴ്ച്ചകളില്‍ പുതിയ ചില അര്‍ത്ഥങ്ങളിലേക്ക്‌ വഴിപിരിയുന്ന കാഴ്ച്ചയുടെ സങ്കീര്‍ണ്ണതയുമാണ്‌.



"ആധുനികതയുടെ കാലത്ത്‌ കുറെയധികം ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക്‌ ദുര്‍ഗ്രഹ്യമായി അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട്‌ കുറെയേറെ ആള്‍ക്കാര്‍ ചിത്രകലയില്‍ നിന്ന്‌ അകന്നു പോകുവാനിടയായി" ഗായത്രി അഭിപ്രായപ്പെട്ടു.

'ചിത്രകലയില്‍ പക്ഷെ ആധുനികത കൊണ്ടുവന്ന ആശയ പരമായ ആഴം ഉത്തരാധൂനികകാലത്ത്‌ പ്രത്യേകിച്ച്‌ ആഗോളീകരണത്തിന്‍റെ ഇക്കാലത്ത്‌ കാണാനാവുകയില്ല. ആധുനികതയെയും അതിന്‍റെ സൈദ്ധാന്തികതയേയും തച്ചുതകര്‍ക്കേണ്ടിയുരുന്നത്‌ ആഗോളീകരണത്തിന്‍റെ വക്താക്കളുടെ ആവശ്യമായിരുന്നു. ഉത്തരാധുനിക ജീവിതത്തിണ്റ്റെ മൂല്യ നിരാസങ്ങളില്‍ അസ്വസ്ഥനാണ്‌ ഗായത്രി. പോതുവെ ആശങ്കകളില്ലാത്ത ഒരു ജനസമൂഹമാണ്‌ ഞങ്ങള്‍ എന്ന്‌ യുവ കവി ശ്രീ പി. രാമന്‍ തന്‍റെ "കനം" എന്ന കവിതാസമാഹാരത്തിണ്റ്റെ ആമുഖത്തില്‍ പറയുന്നണ്ട്‌. കമ്പോളീകരിക്കപ്പെട്ട ഈ ലോകത്ത്‌ ഒരു കലാകാരന്‍ വിട്ടു വീഴ്ച്ചകള്‍ ഇല്ലാത്ത ഒരു സര്‍ഗ്ഗാത്മക ജീവിതം നയിക്കണം. തന്‍റെ കാല ശേഷവും തണ്റ്റെ ചിത്രങ്ങള്‍ നിലനില്‍ക്കും. തന്നെ വരും കാലം വിലയിരുത്തുന്നത്‌ തണ്റ്റെ ചിത്രങ്ങളിലൂടെയാണ്‌. അതുകൊണ്ടുതന്നെയാണ്‌ താന്‍ വിട്ടുവീഴ്ച്ചകള്‍ക്ക്‌ തയ്യാറാല്ല' - ഗായത്രി പറഞ്ഞു.


ഒരു ചെണ്ടക്കാരന്‍ ഒരു തെങ്ങുതടിപ്പാലത്തിലൂടെ ഒരു തോടു മുറിച്ചു കടക്കുകയാണ്‌ ഗായത്രിയുടെ ഒരു ചിത്രത്തില്‍. അക്കരെ പച്ചപുതച്ച ഒരു ഹരിത ഭൂമി. അതിലേക്ക്‌ ചെണ്ടയും തൂക്കി വീതികൂറഞ്ഞ തെങ്ങുതടിപ്പാലത്തിലൂടെ ആശങ്കകളില്ലാതെ നടന്നു നീങ്ങുന്നു. അതെ..., ഗായത്രി എന്ന ചിത്രകാരനും സമകാലികതയെ അടയാളപ്പെടുത്തുതിങ്ങനെയാണ്‌. ഒരു നൂല്‍പ്പാലത്തിലൂടെ പുതിയ പ്രത്യാശകളിലേക്ക്‌. കാലൊന്നു തെറ്റിയാല്‍ മുങ്ങിതാഴുമെന്നറിയാമെങ്കിലും ആശങ്കകളില്ലാതെ കാറും കോളും നിറഞ്ഞ അശാന്തകാലത്തില്‍ വരകൊണ്ട്‌ ഒരതിജീവനം. അതുകൊണ്ടു തന്നെയാവണം ഗായത്രിയുടെ മിക്ക ചിത്രത്തിലും പ്രത്യാശയിലേക്ക്‌ പറക്കാന്‍ ചിറകുവിരിക്കുന്ന ഒരു പക്ഷിയെ കാണുന്നത്‌


ചിത്രങ്ങള്‍ ജി. ആര്‍. കവിയൂര്‍

മുംബൈ പ്രസിദ്ധീകരണമായ വൈറ്റ്ലൈന്‍വാര്‍ത്തയില്‍ വന്നത്‌

35 അഭിപ്രായങ്ങൾ:

  1. ഈ ആശങ്കകള്‍ ഞാനും പങ്കിടുന്നു.! മികച്ച അഭിമുഖം.!!

    മറുപടിഇല്ലാതാക്കൂ
  2. ##അടച്ചമര്‍ത്തപ്പെട്ടവന്‍റെ ജീവിതം പണക്കാരന്‍റെ സല്‍ക്കാരമുറിയുടെ ചുമരില്‍ ഞാന്‍ തൂക്കിയിടുന്നു.##

    നല്ല വടിവൊത്ത ആശയം!

    അദ്ദേഹത്തെ കൂടുതല്‍ അടുത്തറിയാന്‍ ഈ പോസ്റ്റ് ഉപകരിച്ചു.
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. പെയിന്റിങ്ങുകള്‍ നന്നായി.

    മറുപടിഇല്ലാതാക്കൂ
  4. ജിഗീഷ്‌: നന്ദി

    ഭായി: അതെ വളരെ പ്രസക്തമായ ഒരു പ്രസ്ഥാവനയാണ്‌.

    നന്ദന: വളരെ നന്ദി വരിക വീണ്ടും

    ഖാദര്‍ പാട്ടെപ്പാടം: പെയിന്‍റിംഗ്‌ പൂര്‍ണ്ണമല്ല. ഇതു വെറും സ്റ്റാമ്പുകള്‍ മാത്രമാണ്‌. ഇതുവച്ച്‌ അദ്ദേഹത്തെ വിലയിരുത്താനാകില്ല ട്ടൊ... ഗായത്രി ഗുരുവായൂര്‍ എന്ന പേരില്‍ ഒന്നു സെര്‍ച്ച്‌ ചെയ്തു നോക്കു അദ്ദേഹത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും നന്ദി എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  5. ചില തുറന്നു പറച്ചിലുകളും വീക്ഷണങ്ങളും പോസ്റ്റിനെ മനോഹരമാക്കി. പടങ്ങള്‍ ആകര്‍ഷണീയം തന്നെ.

    മറുപടിഇല്ലാതാക്കൂ
  6. ചെറുതെങ്കിലും ഇവിടെ കൊടുത്ത ചിത്രങ്ങള്‍ ആ കലാകാരന്റെ കഴിവു വിളിച്ചു പറയുന്നുണ്ടു.നന്ദി ഈ പരിചയപ്പെടുത്തലിനു..

    മറുപടിഇല്ലാതാക്കൂ
  7. സന്തോഷേട്ടാ...പരിചയപ്പെടുതലിനു നന്ദി ട്ടോ..
    അര്‍ത്ഥങ്ങളൊക്കെ മനസ്സിലാക്കുമ്പോള്‍ ആ കലാകാരനോട്‌ ബഹുമാനം കൂടുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  8. അദ്ദേഹത്തെ കൂടുതല്‍ അടുത്തറിയാന്‍ ഈ പോസ്റ്റ് ഉപകരിച്ചു.
    നന്ദി.
    നാട്ടില്‍ പോയിട്ട് ഞങ്ങള്‍ക്കുള്ളതും മറക്കാതെ കൊണ്ട് തന്നു അല്ലെ? നല്ല അഭിമുഖം! ആശംസകള്‍!!

    മറുപടിഇല്ലാതാക്കൂ
  9. ഇതോടൊന്നിച്ചു ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ എഴുത്തിന് ചേരാന്‍ തക്ക ഗുണമുള്ളതായി തോന്നുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  10. വാഴേ: ഇതു മുംബൈയില്‍ നടന്ന സോളോ എക്സിബിഷന്‍ ആയിരുന്നു. വൈറ്റ്ലൈന്‍ എന്ന പത്രത്തിനുവേണ്ടി എഴുതിയതാ. പിന്നെ നാട്ടില്‍ നിന്ന്‌ വാഴക്കും കൂട്ടര്‍ക്കും ഞാന്‍ ഒരൂട്ടം കൊണ്ടുവന്നിട്ടുണ്ട്‌ അത്‌ എന്‍റെ ഓര്‍ക്കൂട്ടില്‍ ചാര്‍ത്തീട്ടുണ്ട്‌. ചില നാട്ടക പൊലിമകളാണ്‌ പനകളും ചെത്തുകാരനും ഒക്കെയായി ഒരൂട്ടം സമയകിട്ടുമ്പൊ ഒന്നതുവഴി കറങ്ങിട്ടു വാ

    ചിത്രകാരന്‍: ഈ ചിതങ്ങള്‍ മാന്വല്‍ ക്യാമറവച്ച്‌ എടുത്തവയാണ്‌. ഒന്നും ഫൂള്ളി ഫോക്കസ്ട്‌ അല്ല. ഗായത്രിയുടെ ചിത്രങ്ങള്‍ നെറ്റില്‍ കാണാന്‍ അവസരമുണ്ട്‌. മൂപ്പരെക്കുറിച്ചുള്ള ലിങ്ക്‌ ഞാന്‍ പോസ്റ്റിനോടൊപ്പം ചേര്‍ക്കേണ്ടതായിരുന്നു. ഒരു ചിത്രാകാരന്‍റെ ഒന്നോരണ്ടൊ ചിത്രങ്ങള്‍ വച്ച്‌ ഒരാളെ വിലയിരുത്താനാവില്ല അല്ലെ... എന്തായാലും ചിത്രകാരന്‍ വന്നൂലൊ .. നന്ദി.

    മറുപടിഇല്ലാതാക്കൂ
  11. I seen the article which is not completly informative. I have difference of opinion with Gayathri about Namboothiriyude varakal, that's a wide debatable matter. Ofcourse Gayathri is a common man's artist.
    "ജന്‍മം കൊണ്ടും അല്ലാതേയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തെ ഞാന്‍ അടയാളപ്പെടുത്തുന്നു. എന്‍റെ ചിത്രങ്ങള്‍ പണം കൊടത്ത്‌ വാങ്ങിക്കുന്നത്‌ ഉപരി വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്‌. അടച്ചമര്‍ത്തപ്പെട്ടവന്‍റെ ജീവിതത്തെ പണക്കാരന്‍റെ സല്‍ക്കാരമുറിയുടെ ചുമരില്‍ ഞാന്‍ തൂക്കിയിടുന്നു. ഒരു ചിത്രകാരന്‍ അവന്‍റെ സര്‍ഗ്ഗാത്മക കലാപം തുടരുന്നതിങ്ങിനെയാണ്‌" - ഗായത്രി അഭിപ്രായപ്പെട്ടു.
    Melpparanjathil oru logicum kanan kazhiyunnilla.

    മറുപടിഇല്ലാതാക്കൂ
  12. ഇതൊരു ചെറിയ സംഭാഷണത്തിന്‍റെ രേഖയാണ്‌... അതിനപ്പുറം ഒന്നുമില്ല... ലേഖനം സമഗ്രമല്ല... ചിത്രകലയെക്കുറിച്ച്‌ ഉപരിപ്ളവമായ അറിവേയുള്ളു അതുകൊണ്ട്‌ ഞാനീക്കുറിപ്പില്‍ എന്‍റെ ഭാഗത്തു നിന്ന്‌ അധികം ഇടപെടല്‍ നടത്തുന്നില്ല. ഗായത്രിയെന്ന ചിത്രകാരനുമായി പങ്കിട്ട ഒരു മണിക്കൂറ്‍ സമയത്തെ അടയാളപ്പെടുത്തുകമാത്രമെ ചെയ്തിട്ടുള്ളു. ഒരു വ്യക്തിയെന്ന നിലക്ക്‌ എനിക്കുള്ള യോജിപ്പുകളും വിയോജിപ്പുകളും ഉല്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ലേഖനമല്ല ഇത്‌... ഒരു പത്രത്തിനുവേണ്ടി എഴുതിയ ഒരു റിപ്പോര്‍ട്ട്‌ മാത്രമാണ്‌ ഈ ലേഖനം.

    ഗായത്രിയുടെ അഭിപ്രായത്തോട്‌ ഞാന്‍ വ്യക്തിപരമായി യോജിക്കുന്നു. പതിനായിരങ്ങള്‍ വിലയുള്ള ചിത്രം വാങ്ങി ചുമരില്‍ തൂക്കുന്നത്‌ ഉപരിവര്‍ഗ്ഗമാണ്‌... കീഴാളന്‍റെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതത്തെ മുഖ്യാധാരയില്‍ കൊണ്ടുവന്ന്‌ പ്രശനവല്‍ക്കരിക്കുന്ന ഒരു സങ്കേതമായി സിനിമയെപ്പോലെ ചിത്രകലയും മാറുന്നുണ്ട്‌.

    മലയാള സാഹിത്യത്തില്‍ നമ്പൂതിരിയെന്ന വരക്കാരന്‍റെ സാന്നിധ്യത്തെക്കുറിച്ച്‌ എനിക്ക്‌ എതിരഭിപ്രായങ്ങള്‍ ഒന്നും തന്നെയില്ല. പക്ഷെ ഇവിടെ ഗായത്രി നമ്പൂതിരിയെ വിമര്‍ശിക്കുന്നത്‌ ചില പാശ്ചാത്യ ചിത്രകലയുടെ അളവിനേയും തൂക്കത്തേയും മുന്‍നിര്‍ത്തിയാണ്‌.

    നമ്പൂതിരിയേപോലെ ഒരു വരക്കാരനെ - കുറിച്ചുമാത്രം ചിത്രങ്ങള്‍ വരച്ച എം. വി. ദേവനെപ്പോലെയുള്ള ഒരു വരക്കാരനെ ഉദാത്തവല്‍ക്കരിക്കുന്ന കേരളം ചിത്രകലയേയും അതിന്‍റെ പാരമ്പര്യ ഗരിമയേയും ശരിക്കും സ്വാംശീകരിച്ചിട്ടില്ലാത്തതിനാലാണെന്ന്‌ അദ്ദേഹം വാദിക്കുന്നു. അത്തരം ഒരു "കോണ്‍ടെസ്റ്റില്‍" നോക്കുമ്പോള്‍ ഗായത്രിയോട്‌ യോജിക്കേണ്ടിവരുന്നു.

    പിക്കാസൊ തന്‍റെ നായയേയും കൊണ്ട്‌ തെരുവില്‍ ഇറങ്ങിയാല്‍ ട്രാഫിക്‌ ബ്ളോക്കാവും... പക്ഷെ കേരളത്തില്‍ ഒരു ചിത്രാകാരന്‍ ഒട്ടും ആറിയപ്പെടാതെയും അംഗീകരിക്കപ്പെടാതെയും ജീവിച്ചു മരിക്കാന്‍ വിധിക്കപ്പെടുന്നു. ഗായത്രി കേരളീയരുടെ കളര്‍ സെന്‍സിനെ ഉത്തരേന്ത്യക്കാരുമായി താരതമ്യം ചെയ്ത്‌ പരിഹസിക്കുകയുണ്ടായി.

    ചിത്രകലയെക്കുറിച്ചുള്ള അറിവിന്‍റെ പാപ്പരത്തം ആണ്‌ നമ്പൂതിരിയേയും എം. വി.ദേവനേയും ചിത്രകാരനാക്കിയത്‌ എന്ന്‌ ഗായത്രി ആനുഷംഗികമായി പറയുകയുണ്ടായി. നമ്പൂതിരിയെപ്പോലെയുള്ള ഒരു വരക്കാരന്‍ വിമര്‍ശനത്തിന്‌ അതീതനല്ല എന്ന്‌ അദ്ദേഹം വിനീതമയി പറയാന്‍ ശ്രമിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  13. pavappettvante chithram varachu melalavargathinu vilkkunnathu orikkalum oru chithra karante mathramalla kalakaranteyum sargathmaka kalapamalla. Nallathine angeekarikkunnavar ethu nattilumundu, chithrathinum sangeethathinum bashayalla medium ennathorkkanam. purogamana padanam nallathuthanne athite artham athanu purogathi ennalla (Western style I mean) oru kalaye sambandhichum onnum oru avasana vaakkalla.

    മറുപടിഇല്ലാതാക്കൂ
  14. Does the content of a painting only make it great or otherwise?
    i dont think so. If u have seen the '"FLOERS" of the great Van guoge u will understand what i mean.
    Manasi

    മറുപടിഇല്ലാതാക്കൂ
  15. thanks to you!! as this type of article always help comen people to know the legends

    മറുപടിഇല്ലാതാക്കൂ
  16. Angingaayi aaraalum shraddhiykkappaedaathae
    pokunna ezhuthukaaraeyum kalaakaaranmaaraeyum
    saadhaaranakkaarkku parichayappaedutthunna Santhoshintae ettharam laekhanangal shlaaghaneeyamaaya saevanamaanu.GRK yudae photosinum Santhoshinum nandi.
    Anandachaechi

    മറുപടിഇല്ലാതാക്കൂ
  17. Ivide cherthittulla chitrangan prathyekichonnum parayunnathayo, chitrangalkku prethyekatha kalullathayo enikku thonniyilla

    ...Abhimukham oru chitrakaranekoodi aduthariyuvan sahayichathil santhosham thonnunnu santhoshe
    Viswanathan.P

    മറുപടിഇല്ലാതാക്കൂ
  18. അദ്ദേഹത്തെ കൂടുതല്‍ അടുത്തറിയാന്‍ ഈ പോസ്റ്റ് ഉപകരിച്ചു.
    നന്ദി.

    താങ്കളേയും കൂടുതൽ പരിചയപ്പെടണമെന്നുണ്ട്‌...ബുദ്ധിമുട്ടാവുമോ?

    മറുപടിഇല്ലാതാക്കൂ
  19. ഖാന്‍ പോത്തങ്കോട്‌, പാലക്കുഴി, സോനാ ജി, കഥാകാരി മാനസി, ഒഴാക്കന്‍, അനന്ദവല്ലി ടീച്ചര്‍, വിശുനാഥേട്ടന്‍... എല്ലാവര്‍ക്കും നന്ദി....
    മനോരാജ്‌: നന്ദി ഏയ്‌.. എന്തു ബുദ്ധിമുട്ട്‌...

    മറുപടിഇല്ലാതാക്കൂ
  20. “കേരളത്തിലെ മണ്ണ്‌ ഒരു ചിത്രകാരന്‌ വളരാന്‍മാത്രം വളക്കൂറില്ലാത്തതാണ്“ വിയോജിപ്പുണ്ട് കേട്ടോ,.

    മറുപടിഇല്ലാതാക്കൂ
  21. പറയാന്‍ മടിക്കുന്ന സത്യങ്ങളെ തുറന്നു പറയുന്നവന് എന്നും അവഗണയും വിമര്‍ശനവുമേ ഉണ്ടായിട്ടുള്ളൂ.. കപടമുഖം പേറി ജീവിക്കുന്ന മനുഷ്യ കുലത്തിലെ ഭൂരിപക്ഷര്‍ക്കിടക്ക് ഇത്തരം ധീരന്മാര്‍ ഒറ്റപെട്ടു പോകുന്നതും സാധാരണമായി കാണുന്നു നാം..

    നല്ല കൂടിക്കാഴ്ച. ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  22. അങ്ങിനെ നല്ലൊരു ചിത്രകാരനെ കൂടി ബൂലോകർക്ക് പരിചയപ്പെടുത്തിതന്നതിൽ സന്തോഷം!

    മറുപടിഇല്ലാതാക്കൂ
  23. നന്ദി സന്തോഷ്, ഈ പരിചയപ്പെടുത്തലിന്.അദ്ദേഹത്തിന്‍റെ കുറേ കൂടി ചിത്രങ്ങള്‍ പ്രസദ്ധീകരിച്ചിരുന്നെങ്കില്‍ നന്നായേനെ..

    മറുപടിഇല്ലാതാക്കൂ
  24. നന്നായി-വൈകിയാണങ്കിലും നന്ദി അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  25. മികച്ച അഭിമുഖം.!!
    അഭിനന്ദനങ്ങൾ............
    നന്ദി.........

    മറുപടിഇല്ലാതാക്കൂ
  26. very nice!first impression.done justice to the purpose of this post.neril kandu samsaricha prathithi.thanks!

    മറുപടിഇല്ലാതാക്കൂ
  27. ഇതുപോലെ പ്രാന്തവൽക്കരിക്കപ്പെടുന്നവരെ ആൽക്കൂട്ടത്തിനു മുന്നിലേക്കു താങ്കളെപ്പോലുള്ളവർ കൊണ്ടുവരുന്നത് അഭിമാനകരമാൺ.
    പരിചയപ്പെടുത്തിയതിന് നന്ദി.....

    മറുപടിഇല്ലാതാക്കൂ
  28. സന്തോഷ്,
    ഒരു പ്രതിഭയെ പരിചയപ്പെടുത്തിയതിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  29. സത്യത്തില്‍ ഗായത്രിയെ ഞങ്ങള്‍ പരിചയ പെടുത്തുന്നത്
    ലോക പ്രശസ്ത ചിത്രകാരന്‍ എന്നാണു ..
    ഇത്രയും പുസ്തകങ്ങളും ചിത്രങ്ങളും രചിച്ചിട്ടും
    ഇവിടെ വന്ന ഭൂരിപക്ഷം പേരും
    അദ്ദേഹത്തെ ആദ്യമായാണ്‌ അറിയുന്നത് എന്നറിയുമ്പോള്‍
    കേരളത്തിന്റെ വളക്കൂറി ല്ലായ്മയെ കുറിച്ചദ്ദേഹം
    പറഞ്ഞത് അര്‍ത്ഥവതാകുന്നു !!!!!!

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.