
ഒരു ജനതയുടെ സാങ്കേതിക ആതിപത്യം അവരുടെ ഭാഷയുടെ നിലനില്പിന് ആധാരമാകുന്ന ഒരു സ്ഥിതിവിശേഷം ഇന്നു കാണാം. വാമൊഴിയില്‍ നിന്നും വരമൊഴിയിലേക്കും വരമൊഴിയില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്കും സംക്രമിക്കുമ്പോള്‍ തൊണ്ടയടച്ചുപോകുന്നത് മലയാളം പോലെയുള്ളകൊച്ചു പ്രദേശികഭാഷകള്ക്കാണ്. കാരണം കമ്പ്യൂട്ടര്‍ യുഗത്തില്‍ നമ്മള് മലയാളികള്‍ മറ്റുദേശരാഷ്ട്രങ്ങളുടെ കൂലിവേലക്കാരാണ്. ആരുടെയൊ മണ്ണില്‍ മറ്റാരുടെയൊ ഭാഷയെ ഡിജിറ്റല്‍ രുപത്തിലേക്കുമാറ്റുമ്പോള് നമ്മുടെ ഈ കൊച്ചു പ്രദേശികഭാഷയായ മലയാളം പൊട്ടിയ ചില്ലുകളണിഞ്ഞ ഒരു തകര്‍ന്ന പ്രേതഭവനം പോലെ ആയിത്തിരുകയാണ്. പ്രാദേശകഭാഷകള് യൂണികോട് സങ്കേതിക വിദ്യയിലേക്ക് മാറിയതുകൊണ്ടാണ് ഈയുള്ളവനും ഈ ചിന്ത പങ്കുവയ്ക്കാന്‍ കഴിഞ്ഞത് എന്നു മറക്കുന്നില്ല. പക്ഷെ സാങ്കേതിക തികവോടെ നമ്മുടെ ഭാഷയെ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നത് ദുഖകരം തന്നെ. സ്വന്തം ആശയങ്ങള്‍ ആരുടേയും ഓശാരത്തിനു നില്‍ക്കാതെ സ്വന്തം ബ്ളോാഗിലൂടെ അവതരിപ്പിക്കുമ്പോള്‍ അവാച്യമായ ഒരു രചനാ സ്വാതന്ത്യമാണ് നാം അനുഭവിക്കുത്. സാങ്കേതിക വിദ്യയില്‍ നമ്മുടെ അക്ഷരങ്ങള്‍ ചിന്നി ചോരയൊലിപ്പിച്ചു നില്‍ക്കുത് ഇനിയും എത്രനാള്‍ കാണേണ്ടിവരും ?. ദൃശ്യ മാധ്യമങ്ങളുടെ അതിപ്രസരം നമ്മുടെ ഭാഷയെ കുറച്ചൊന്നുമല്ല ബാധിച്ചത്. ഭാഷ പ്രയോഗത്തിലും ഉച്ചാരണത്തിലും അതിണ്റ്റെ തനിമ ഇട്ടെറിഞ്ഞ് വീട്ടിലെ സ്വകാര്യമുറിയില്‍ തുണിയുടുക്കാത്തവളായി പ്രൈമ് ടൈമില്‍ വ്യഭിചരിക്കപ്പെടുമ്പോള്‍ നമ്മുക്ക് ചിന്തിച്ചുനില്ക്കാന് സമയമില്ല പാഞ്ചാലിക്കു ഉടുതുണി കനിഞ്ഞ ശ്രീകൃഷ്ണനെ പോലെ നമ്മുടെ ഭാഷാ കമ്പ്യൂട്ടിങ്ങ് വിദഗ്ദര്‍ എത്രയും വേഗം എല്ലാം തികഞ്ഞ ഒരു സാങ്കേതികത ഉരുത്തിരിച്ചെടുക്കണം. ഇണ്റ്റര്‍നെറ്റില്‍ ലോകം നമ്മുടെ ഭാഷയെ തലകീഴായി വായിക്കാതിരിക്കണ്ടെ. . . . സംവാദം തുടരുക . . .